Thursday, July 26, 2018

ഗീതാദര്‍ശനം / കാനപ്രം കേശവന്‍ നമ്പൂതിരി
Friday 27 July 2018 1:01 am IST
(അധ്യായം 18-27)
1. രാഗീ- ജന്മം മുതല്‍തന്നെ ഭാര്യപുത്രന്മാരുമായും ധന, ഭവനം എന്നിവയുമായും അത്യധികം സ്‌നേഹത്തോടെ കൂടി കഴിയുന്നവനായിരിക്കും.
2. കര്‍മഫലപ്രേപ്‌സു:- അതിനര്‍ത്ഥം സകലവിധ കര്‍മങ്ങളുടെയും ഫലം- പുത്രന്മാര്‍, ഭാര്യ, ഭവനം മുതലായവ കിട്ടിയേ കഴിയൂ; സ്വര്‍ഗവും ലഭിച്ചേ തീരൂ എന്ന അത്യാഗ്രഹത്തോടെ കര്‍മങ്ങള്‍ ചെയ്യും. ഇത് രാജസകര്‍ത്താവിന്റെ ഒരു ലക്ഷണം.
3. ലുബ്ധഃ- എന്നാല്‍ അത്യാവശ്യമായ കര്‍മങ്ങള്‍ ചെയ്യാന്‍ വേണ്ടുന്ന മിതമായ ധനം ചെലവഴിക്കാന്‍ പോലും തീരേ ഇഷ്ടപ്പെടുകയില്ല. എന്നാല്‍ മറ്റുള്ളവരുടെ ധനം തട്ടിയെടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യും. ഈ ഗുണവും രാജസനായ കര്‍ത്താവിന്റെ ലക്ഷണം.
4. ഹിംസാത്മകഃ- എപ്പോഴും അന്യരെ ദ്രോഹിക്കാനുള്ള സ്വഭാവം തന്നെ പു
ലര്‍ത്തും. മറ്റുള്ളവരുടെ ജീവിതമാര്‍ഗം നശിപ്പിക്കും. ജീവികളെ വധിക്കുന്നതിലും തല്‍പരനായിരിക്കും.
5. അശുചിഃ- കര്‍മാനുഷ്ഠാനത്തിന് അത്യാവശ്യമായ മന്ത്രസ്‌നാനം മുതലായവ ചെയ്ത് ദേഹം ശുദ്ധമാക്കുകയേ ഇല്ല. ദേഹത്തില്‍ മന്ത്രന്യാസം മുതലായ താന്ത്രിക-വൈദിക ശുദ്ധീകരണവും ചെയ്യുകയേ ഇല്ല. ഇതാണ് രാജസനായ കര്‍ത്താവിന്റെ മറ്റൊരു ലക്ഷണം.
6. ഹര്‍ഷശോകാനവിതഃ- കര്‍മാനുഷ്ഠാനം ശുഭമായി പര്യവസാനിച്ചാലും ഉദ്ദേശിച്ച ഫലം ലഭിച്ചാലും ഇഷ്ടവസ്തുക്കള്‍ കിട്ടിയാലും സന്തോഷിച്ച് മതിമറക്കും. കര്‍മത്തിന് വിഘ്‌നം വന്നാല്‍, പ്രതീക്ഷിച്ച ലം ലഭിച്ചില്ലെങ്കില്‍, പു
ത്രന്മാരോ ബന്ധുക്കളോ മരിച്ചാല്‍ വാവിട്ടു കരയുകയും ചെയ്യാം. ഇതൊക്കെയാണ് രാജസനായ കര്‍ത്താവിന്റെ ലക്ഷണങ്ങള്‍.

No comments:

Post a Comment