Friday, August 10, 2018

അ: 18 ശ്ലോകം.45
ബ്രാഹ്മണാദി വര്‍ണങ്ങളുടെ സ്വഭാവങ്ങളായ കര്‍മങ്ങളും ബ്രഹ്മചര്യം മുതലായ ആശ്രമങ്ങളിലെ വേദോദിത കര്‍മങ്ങളും ശ്രദ്ധയോടെ ശാസ്ത്രവിധിയനുസരിച്ചു തന്നെ ചെയ്യുന്നവര്‍ (അഭിരതഃ)സം സിദ്ധിം (=യഥാര്‍ത്ഥമായ പദങ്ങളുണ്ട്.)
കൃതാത്രേതദ്വാപര യുഗങ്ങളിലെ മനുഷ്യര്‍ കര്‍മങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധയോടെ തന്നെ ചെയ്തുവന്നിരുന്നു. പക്ഷേ എല്ലാവരും ഒരേപോ
ലെ മനഃശുദ്ധി നേടി, അതുവഴി ജ്ഞാനം ലഭിച്ച്, പരമപദത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല. എന്താണ് കാരണം. കര്‍മങ്ങള്‍ യഥാവിധി ചെയ്തുവെങ്കിലും അവര്‍ക്ക് മനശ്ശുദ്ധി- ഭൗതിക സുഖങ്ങളിലുള്ള അത്യാഗ്രഹം നശിക്കുക- വന്നിരുന്നില്ല. അതുകൊണ്ട് ജ്ഞാനം നേടാന്‍ കഴിഞ്ഞില്ല. പരമപദം ലഭിച്ചതുമില്ല. ''സ്വകര്‍മ്മ നിരതനായ ബ്രാഹ്മണന് പ്രജാപതിയുടെ സ്ഥാനം മരണാനന്തരം കിട്ടും. യുദ്ധത്തില്‍ പിന്മാറാതെ മരണമടഞ്ഞ ക്ഷത്രിയന് സ്വര്‍ഗം കിട്ടും. സ്വധര്‍മം ചെയ്തു ദേഹത്യാഗം ചെയ്ത വൈശ്യന് വായുഭഗവാന്റെ ലോകം പൂകാം. പരിചര്യനിരതനായ ശൂദ്രന് ഗന്ധര്‍വലോകത്തില്‍ എത്തിച്ചേരാം. അത്രമാത്രം. ഇങ്ങനെയാണ് ശാസ്ത്രങ്ങളില്‍ പ്രതിപാദിക്കുന്നത് എന്ന് ആചാര്യന്മാര്‍ പറയുന്നു.
യഥാവിന്ദതി- എങ്ങനെ കര്‍മം അനുഷ്ഠിച്ചാലാണ്  പരമപദം പ്രാ
പിക്കുന്നത് എന്ന് ഞാന്‍ പറയാം, അര്‍ജുനാ, നീ കേള്‍ക്കൂ. തച്ഛൃണു-
എനിക്ക് ആരാധനയായിത്തീരും വിധം 
സകലവിധ കര്‍മങ്ങളും അനുഷ്ഠിക്കണം
(അധ്യായം 18, ശ്ലോകം 46)
ബ്രഹ്മാവ് മുതല്‍ പുഴുക്കള്‍ വരെയുള്ള സകല ജീവഗണങ്ങളും ഒരു ബ്രഹ്മാണ്ഡത്തില്‍ ഉള്‍ക്കൊള്ളുന്നു. അത്തരം അനന്തകോടി ബ്രഹ്മാണ്ഡങ്ങള്‍ ഈ ഭൗതിക പ്രപഞ്ചത്തില്‍ ഉണ്ടാവുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ കാര്യം വേദങ്ങളില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
''യതോവാ ഇമാനി ഭൂതാനി ജായതേ''
(=''ഏതൊരു തത്വത്തില്‍നിന്നാണോ ഈ പ്രപഞ്ചം ഉണ്ടായിട്ടുള്ളത്, ആ ബ്രഹ്മത്തെ അറിയണം'' (തദ്ബ്രഹ്മേതി) ''ജന്മാദ്യസ്യയതഃ എന്ന് ബ്രഹ്മസൂത്രവും ശ്രീമദ് ഭാഗവതവും ഇങ്ങനെ തന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. ആ ബ്രഹ്മം ഞാന്‍ തന്നെയാണെന്നും എന്നില്‍ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായിട്ടുള്ളതെന്നും മുന്‍പ് തന്നെ ഞാന്‍ നിന്നോട് പറഞ്ഞിട്ടുള്ളത് ഓര്‍ക്കുക.
''അഹം കൃത്സനസ്യ ജഗതഃ പ്രഭവഃ പ്രലയസ്ഥഥാ
 മത്തഃ പരതരം നാന്യത്''
 കിഞ്ചിദസ്തിധനഞ്ജയ  (ഗീ- 7 ല്‍ 6,7)
 (എന്നില്‍ നിന്നാണ് മുഴുവന്‍ ചരാചരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രഹ്മാണ്ഡം ഉണ്ടായിട്ടുള്ളത്. മറ്റൊരു തത്വത്തില്‍ നിന്നോ, ദേവനില്‍ നിന്നോ അല്ല.)

No comments:

Post a Comment