Wednesday, August 29, 2018

ബ്രഹ്മവിദ്യയുടെ ആചാര്യ പരമ്പരയെ പറയുന്നു

ഉപനിഷത്തിലൂടെ -247
Thursday 30 August 2018 2:50 am IST
ബൃഹദാരണ്യകോപനിഷത്ത്- 46
രണ്ടാം അദ്ധ്യായം ആറാം ബ്രാഹ്മണം 
ഇതില്‍ പല പേരുകളും അങ്ങോട്ടുമിങ്ങോട്ടും ആവര്‍ത്തിച്ചു വരുന്ന ഭാഗങ്ങളുണ്ട്. ഒരേ പേര് തന്നെ പലയിടത്തും ഉപയോഗിച്ചിരിക്കുന്നതും കാണാം. ചിലയിടങ്ങളില്‍ ഒരേ പേരുകാരായ പല മഹാത്മക്കളാണെന്ന് അറിയണം. പരസ്പരം ഈ അറിവിനെ കൈമാറിയതായും കരുതണം.
അത്യന്തം ശ്രേഷ്ഠമായ ബ്രഹ്മവിദ്യയെ പരിപാലിച്ച ഈ മഹത്തുക്കളുടെ പേരെങ്കിലും ഓരോരുത്തരും അറിഞ്ഞിരക്കണമെന്ന് ശ്രുതി ചൂണ്ടിക്കാട്ടുന്നു.
അഥവംശഃ പൗതിമാഷ്യോ ഗൗപവനാത്, ഗൗപവനഃ പൌതിമഷ്യാത്...
പൗതിമാഷ്യന്‍ ഗൗപവനനില്‍ നിന്നും ഗൗപവനന്‍ പൗതിമാഷ്യനില്‍ നിന്നും
 പൗതിമാഷ്യന്‍ ഗൗപവനനില്‍ നിന്നും, ഗൗപവനന്‍ കൗശികനില്‍ നിന്നും കൗണ്ഡിന്യനി
ല്‍ നിന്നും, കൗണ്ഡിന്യന്‍ ശാണ്ഡില്യനില്‍ നിന്നും, ശാണ്ഡില്യന്‍ കൗശികനില്‍ നിന്നും ഗൗതമനില്‍ നിന്നും ഈ ബ്രഹ്മവിദ്യയെ ഗ്രഹിച്ചു.
ഗൗതമഃ ആഗ്‌നിവേശ്യാത്, ആഗ്‌നിവേശ്യഃ ശാണ്ഡില്യാച്ചാനഭിമ്ലാതാച്ച...
ഗൗതമന്‍ ആഗ്‌നിവേശ്യനില്‍ നിന്നും, ആഗ്‌നിവേശ്യന്‍ ശാണ്ഡില്യനില്‍ നിന്നും ആനഭിമ്ലാതനില്‍ നിന്നും, ആനഭിമ്ലാതന്‍ ഗൗതമനില്‍ നിന്നും, ഗൗതമന്‍ സൈതവനില്‍ നിന്നും പ്രാചീനയോഗ്യനില്‍ നിന്നും, സൈതവനും പ്രാചീന യോഗ്യനും പാരാശര്യനില്‍ നിന്നും ഇതിനെ അറിഞ്ഞു.
പാരാശര്യോ ഭാരദ്വാജാത്, ഭാരദ്വാജാത് 
ഭാരദ്വാജോ ഭാരദ്വാജാച്ച ഗൗതമാച്ച...
പാരാശര്യന്‍ ഭാരദ്വാജനില്‍ നിന്നും, ഭാരദ്വാജന്‍ ഭാരദ്വാജനില്‍ നിന്നും ഗൗതമനില്‍ നിന്നും, 
ഗൗതമന്‍ ഭാരദ്വാജാനില്‍ നിന്നും, ഭാരദ്വാജന്‍ പാരാശര്യനില്‍ നിന്നും, പാരാശര്യന്‍  വൈജവാപായ നില്‍ നിന്നും, വൈജവാപായനന്‍ കൗശികായനില്‍ നിന്നും ഈ വിദ്യയെ നേടി.
കൗശികായനിഃ ഘൃതകൗശികാത്, 
ഘൃതകൗശികഃ പാരാശര്യായണാത്...
കൗശികായനി ഘൃതകൗശിനില്‍ നിന്നും, ഘൃതകൗശികന്‍ പാരാശര്യായണനില്‍ നിന്നും, പാരാശര്യായണന്‍ പാരാശര്യനില്‍ നിന്നും, പരാശര്യന്‍ ജാതൂകര്‍ണ്യനില്‍ നിന്നും, ജാതൂകര്‍ണ്യന്‍ ആസുരായണനില്‍ നിന്നും യാസ്‌കനില്‍ നിന്നും, ആസുരായണന്‍ െ്രെതവണിയില്‍ നിന്നും, െ്രെതവണി ഔപജന്ധനിയില്‍ നിന്നും, ഔപജന്ധനി ആസുരിയില്‍ നിന്നും, ആസുരി ഭാരദ്വാജനില്‍ നിന്നും ബ്രഹ്മവിദ്യയെ സ്വായത്തമാക്കി.

ഭാരദ്വാജ ആത്രേയാത്, ആത്രേയോ 
മാണ്ടേഃ, മാണ്ടിര്‍ഗൗതമാത്...
ഭാരദ്യാഖ്യ ആത്രേയനില്‍ നിന്നും, ആത്രേയന്‍ മാണ്ടിയില്‍ നിന്നും മാണ്ടി ഗൗതമനില്‍ നിന്നും, ഗൗതമന്‍ ഗൗതമനില്‍ നിന്നും, ഗൗതമന്‍ വാത്സ്യനില്‍ നിന്നും, വാത്സ്യന്‍ ശാണ്ഡില്യനില്‍ നിന്നും, ശാണ്ഡില്യന്‍ കൈ ശോര്യനായ കാപ്യനില്‍ നിന്നും, കൈശോര്യനായ കാപ്യന്‍ കുമാരഹാരിതനില്‍ നിന്നും ബ്രഹ്മവിദ്യയെ സമ്പാദിച്ചു.
കുമാരഹാരിതോ ഗാലവാത്, ഗാലവോ വിദര്‍ഭീകൗണ്ഡിന്യാത് വിദര്‍ഭീകൗണ്ഡിന്യോ വത്സനപാതോ ബാഭ്രവാത്...
കുമാര ഹാരിതന്‍ ഗാലവനില്‍ നിന്നും, ഗാലവന്‍ വൈദര്‍ഭീകൗണ്ഡിന്യനില്‍ നിന്നും, അദ്ദേഹം ബാഭ്രവനായ വത്സനപാത്തില്‍ നിന്നും, അയാള്‍ സൗരഭനായ പന്ഥാവില്‍ നിന്നും, പന്ഥാവ് ആങ്ഗിരസനായ ആയാസ്യന്‍ ത്വാഷ്ട്രനായ ആഭൂതിയില്‍ നിന്നും, ആഭൂതി ത്വാഷ്ട്രനായ വിശ്വരൂപനില്‍ നിന്നും, വിശ്വരൂപന്‍ അശ്വിനീ ദേവകളില്‍ നിന്നും ആത്മജ്ഞാനം നേടി.
അശ്വിനൗ ദധീച ആഥര്‍വണാത്...
സനഗഃ പരമേഷ്ഠിനഃ പരമേഷ്ഠീ ബ്രഹ്മണഃ ബ്രഹ്മ സ്വയംഭൂ, ബ്രഹ്മണേ നമഃ
അശ്വിനിദേവകള്‍ ദധ്യക് എന്ന ആഥര്‍വണനില്‍ നിന്നും, ദധ്യക് ദൈവനായ അഥര്‍വാവില്‍ നിന്നും, അഥത്മാവ് പ്രാധ്വംസനനായ മൃത്യുവില്‍ നിന്നും, മൃത്യു പ്രധ്വംസനനില്‍ നിന്നും, പ്രധ്വംസനന്‍ ഏകര്‍ഷിയില്‍ നിന്നും, ഏകര്‍ഷി വിപ്രചിത്തിയില്‍ നിന്നും, വിപ്രചിത്തി വൃഷ്ടിയില്‍ നിന്നും, വ്യഷ്ടി സനാരുവില്‍ നിന്നും, സനാരു സനാതനനില്‍ നിന്നും, സനാതനന്‍ സനഗനില്‍ നിന്നും, സനഗന്‍ പരമേഷ്ഠിയില്‍ നിന്നും, പരമേഷ്ഠി ബ്രഹ്മത്തില്‍ നിന്നും ബ്രഹ്മവിദ്യയെ പരമ്പരയായി അറിഞ്ഞു.
ബ്രഹ്മം സ്വയംഭൂവാണ്. ബ്രഹ്മത്തിനായി കൊണ്ട് നമസ്‌കാരം.
 ശതപഥബ്രാഹ്മണത്തിലെ ആദ്യത്തെ നാല് അദ്ധ്യായങ്ങളിലെ ആചാര്യ പരമ്പരയാണ് ഇതില്‍ പറഞ്ഞത്. ശതപഥബ്രാഹ്മണത്തിന്റെ മൂന്നാം അദ്ധ്യായം മുതലാണ് ബൃഹദാരണ്യകം തുടങ്ങുന്നത്.
പരമേഷ്ഠി എന്നത് വിരാട്ടും ബ്രഹ്മം എന്നത് ഹിരണ്യഗര്‍ഭനുമാണ്. അതിനപ്പുറം ആചാര്യ പരമ്പരയില്ല. ബ്രഹ്മം സ്വയം ഉണ്ടായതാണ്. ബ്രഹ്മത്താല്‍ പ്രകാശിപ്പിക്കപ്പെട്ട വിദ്യ എന്നതിനാലാണ് ബ്രഹ്മവിദ്യ എന്ന പേരുണ്ടായത്. ആ ബ്രഹ്മത്തിന് നമസ്‌കാരം ചൊല്ലി രണ്ടാം അദ്ധ്യായം തീര്‍ന്നു

No comments:

Post a Comment