Monday, August 13, 2018

കാഞ്ചി മഠം
ശ്രീശങ്കരാചാര്യര്‍ 482 ബിസിയില്‍  സ്ഥാപിച്ചതാണ് കാഞ്ചി മഠം. നിരവധി ആശ്രമങ്ങളും അമ്പലങ്ങളും ഉള്ള കാഞ്ചി മഠം  അനവധി സ്‌കൂളുകളും കോളേജുകളും ആശുപത്രികളും അനാഥാലയങ്ങളും നടത്തുന്നുണ്ട്. കാഞ്ചി മഠം 93ല്‍
ചന്ദ്രശേഖരേന്ദ്രയുടെ ശതാബ്ദി പൂര്‍ത്തിയോടനുബന്ധിച്ച് സ്ഥാപിച്ച ചന്ദ്രശേഖരേന്ദ്ര വിശ്വമഹാ വിദ്യാലയം ഇന്ന് കല്പ്പിത സര്‍വ്വകലാശാലയാണ്.ശ്രീ ശങ്കര ഭഗവത് പാദരുടെ പാത  പിന്തുടരുന്ന മഠത്തിന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആശ്രമങ്ങളുണ്ട്. വിപുലമായ സേവന ആധ്യാത്മിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ്  കാഞ്ചി മഠം. സ്വാമി ജയേന്ദ്ര സരസ്വതിയുടെ തൃക്കൈ കൊണ്ട് തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മഠം നടത്തുന്നുണ്ട്.
അനുസ്യൂതം തുടരുന്ന പാമ്പര്യം
 ഭാരതത്തിലെ  മഹാഋഷിമാരുടെയും ആധ്യാത്മികാചാര്യന്മാരുടെയും, മുറിയാത്ത കണ്ണിയിലെ ഒരംഗമായിരുന്നു ജയേന്ദ്ര സരസ്വതി. സ്വാമി ചന്ദ്രശേഖരേന്ദ്രേ സരസ്വതിയില്‍ നിന്ന് മന്ത്ര ദീക്ഷ ലഭിച്ച അദ്ദേഹവും ഗുരുവുമായി വലിയ ആത്മ ബന്ധമാണ് ഉണ്ടായിരുന്നത്. സാമൂഹ്യ പ്രതിബദ്ധതയോടെയാണ് മഠത്തിന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുഴുകിയത്.
ആധ്യാത്മിക ലോകത്തിന്നഷ്ടം- ആര്‍ എസ്എസ്
കാഞ്ചി ആചാര്യന്റെ വിയോഗത്തില്‍ ആര്‍എസ്എസ്  അനുശോചിച്ചു. ആധ്യാത്മിക ലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ആര്‍എസ്എസ് ദക്ഷിണ, മധ്യ ക്ഷേത്രീയ സംഘചാലക് വി. നാഗരാജ് പറഞ്ഞു. 

No comments:

Post a Comment