🙏 🌺 🕉 🌺 🙏
*ഭാരതത്തിലെ മഹർഷിമാർ*
🌻🌺🌻🌺🌻🌺🌻🌺🌻🌺
*ഭാഗം 69*
*_വേദവ്യാസൻ_*
സപ്തചിരഞ്ജീവികളായി സങ്കൽപിക്കപ്പെടുന്ന മഹത്തുക്കളാണ് അശ്വത്ഥാമാവ് , മഹാബലി, വേദവ്യാസൻ, ഹനുമാൻ, വിഭീഷണൻ. കൃപാചാര്യർ പിന്നെ പരശുരാമനും.
ചേദിരാജാവായിരുന്ന വസു നായാട്ടിനിടയിൽ മൃഗക്രീഡ കണ്ടു വികാരത്തിനിടയാക്കുകയും തൽഫലമായുണ്ടായ രേതസ്സ് കാളിന്ദീ നദിയിൽ വീഴാനിടവരികയും അത്, കാളിന്ദിയിൽ ശാപത്താൽ മത്സ്യമായി കഴിഞ്ഞിരുന്ന അദ്രിക എന്ന അപ്സരസ്സ് ആ രേതസ്സ് ഭക്ഷിക്കുകയും ചെയ്തു. ഗർഭിണിയായ മത്സ്യം , മുക്കുവൻറെ വലയിലായി. ആ മത്സ്യത്തിനുളളിൽ ഒരു ആൺ മനുഷ്യക്കുഞ്ഞും ഒരു പെൺ മനുഷ്യക്കുഞ്ഞും ! രാജാവ് ആൺ കുഞ്ഞിനെ എടുത്തു വളർത്തുകയും മക്കളില്ലാതിരുന്ന മുക്കുവൻ പെൺകുഞ്ഞിനെ വളർത്തുകയും ചെയ്തു. അവൾക്ക് മത്സ്യഗന്ധിയെന്നും കാളിയെന്നും പേര്. മത്സ്യഗന്ധി തൻറെ പിതാവിനെ കടത്തു തുഴയാൻ സഹായിക്കാറുണ്ടയിരുന്നു. ഒരു ദിവസം പുലർച്ചെ കടത്തുകടക്കാൻ എത്തിയ പരാശര മഹർഷി മത്സ്യഗന്ധിയായ കടത്തുകാരിയിൽ മോഹിതനാവുകയും തോണിയടുത്ത ദ്വീപിന് മൂടൽമഞ്ഞിനാൽ ആവരണം തീർത്തു. മത്സ്യഗന്ധി കസ്തൂരിഗന്ധിയായി മാറി. പരാശരനിൽ നിന്നും ഗർഭം ധരിച്ച അവൾ തേജസ്വിയായ ഒരു ശിശുവിനും ജന്മം നല്കി. പ്രസവം കഴിഞ്ഞാലും കന്യകയായി തന്നെ തുടരുമെന്ന് പരാശര മഹർഷി കസ്തൂരിഗന്ധിയെ അനുഗ്രഹിച്ചു. കാളി ജന്മം നല്കിയ ശിശു കാണെക്കാണെ വളർന്ന് അമ്മ ആഗ്രഹിക്കുമ്പോഴൊക്കെ തൻറെ സാന്നിദ്ധ്യം ഉണ്ടാകും എന്ന് പറഞ്ഞു തപസ്സിനായി പുറപ്പെട്ടു. കൃഷ്ണനിറമൊത്ത് ദ്വീപിൽ പിറന്നവൻ കൃഷ്ണ ദ്വൈപായനൻ. ശേഷം കാളിയെന്ന സത്യവതിയെ ശന്തനു മഹാരാജാവ് വേൾക്കുകയും പാണ്ഡവ- കൗരവവംശത്തിന് തുടക്കമാകുകയും ചെയ്യുന്നു.
കാലങ്ങൾ കടന്നു പോകവേ ഒരു പക്ഷി കുടുംബത്തിൻറെ സ്നേഹപ്രകടനം കണ്ട് വ്യാസനിലെ പുത്രമോഹം ഉണർന്നു. പുത്രനില്ലാത്ത പിതാവ് സ്വർഗ്ഗത്തെ പ്രാപിക്കുന്നില്ല എന്ന ചിന്ത അദ്ദേഹത്തെ വ്യാകുലനായി. നാരദ മഹർഷിയുടെ ഉപദേശപ്രകാരം ദേവി ഉപാസന തുടങ്ങി. ഘൃതാചി എന്ന അപ്സരസ്സ് ഒരു പഞ്ചവർണ്ണക്കിളിയായി വ്യാസനെ തൊട്ടുരമി പറന്നു. പഞ്ചവർണ്ണകിളിയിൽ അപ്സരസ്സിനെ കണ്ട മോഹംമുദിച്ച് വ്യാസേന്ദ്രിയം അരണിയിലെ അഗ്നി ഏറ്റുവാങ്ങുകയും അരണി ഒരു പുത്രന് ജന്മം നല്കുകയും ചെയ്തു. അയോനിജനും അഭൗമനുമായി പിറന്ന ആ ബാലന് സ്വർഗ്ഗത്തുനിന്ന് മാൻതോലും കമണ്ഡലുവും യോഗദണ്ഡാദിയായവയും സമ്മാനിക്കപ്പെട്ടു. ശുകരൂപിയായ അപ്സരസ്സിനെ മോഹിക്കയാൽ ജനിച്ച പുത്രന് ശുകൻ എന്ന് നാമം. ക്ഷണനേരാത്താൽ വളർന്ന ശുകന് ഉപനയനം നടത്തിയത് പരമശിവൻ. വിദ്യ നല്കിയത് ദേവഗുരുവായ ബൃഹസ്പതി.
വ്യാസ ശിഷ്യന്മാർ വൈശമ്പായനൻ, സൂതൻ, പൈലൻ, ജൈമിനി, പുത്രനായ ശുകൻ. ശുകൻ കുടുംബ ജീവിതത്തെ തുടർന്ന് കൈലാസശിഖരത്തിൽ കൊടിയ തപസ്സനുഷാഠിച്ചു കൊണ്ട് ഗിരിശൃഗം ഭേദിച്ച് നഭോമണ്ഡലത്തിലെക്കുയർന്ന് ഇനിയൊരു സൂര്യനെ പോലെ ജ്വലിച്ചു. പുത്രദുഃഖത്താൽ തളർന്ന വ്യാസനെ പരമശിവൻ സാന്ത്വനപ്പെടുത്തി. ശിഷ്യന്മാരും ഗുരുവിനെ പിരിഞ്ഞു.
ഇക്കാലത്തിനിടയിൽ ധാരാളം ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ സത്യവതി കുരുവംശത്തിൻറെ നിലനില്പ്പിനായി തൻറെ പുത്രഭാര്യമാരിൽ പുത്രോല്പ്പത്തി നടത്താനായി മൂത്ത പുത്രനായ വ്യാസനെ സ്മരിച്ചു. അങ്ങനെ അംബാലികയിൽ ധൃതരാഷ്ട്രറും അംബികയിൽ പാണ്ഡുവും ദാസിയിൽ വിദുരരും പിറന്നു. കൗരവ- പാണ്ഡവരുടെ കാലഘട്ടത്തിൽ വേണ്ടപ്പോൾ വേണ്ടപ്പോൾ വ്യാസൻ എത്തുകയും വേണ്ട ഉപദേശങ്ങൾ നല്കുകയും ചെയ്യുന്നു. ഭാരതയുദ്ധതതിൽ മരിച്ചു പോയ പുണ്യത്മാക്കളെ ഗംഗയുടെ മുകൾപ്പരപ്പിൽ പ്രത്യക്ഷരാക്കി ധൃതരാഷ്ട്രർക്ക് കാണിച്ചു കൊടുത്തു വ്യാസൻ. വേദത്തെ പകുത്ത വ്യാസൻ വേദ വ്യാസൻ ആയി . നിർത്താതെ ചൊല്ലണമെന്ന് ആവശ്യപ്പെട്ട ഗണപതിയും അർത്ഥം ഗ്രഹിച്ച് മാത്രം എഴുതണമെന്ന് ആവശ്യപ്പെട്ട വ്യാസനും ചേർന്ന് മഹാഭാരത രചന നടത്തി. "ജയ" എന്ന മഹാഭാരതം പൂർത്തിയാക്കിയത് രണ്ടര വർഷം കൊണ്ട്. ആറായിരത്തിലേറെ വർഷം പഴക്കമുള്ള ഈ കൃതിക്ക് പതിനെട്ടു പർവ്വങ്ങളിലായി ഒരു ലക്ഷത്തിലധികം ശ്ലോകങ്ങൾ. പതിനെട്ട് പുരാണങ്ങളൂം അറുപത്തിനാല് ഉപപുരാണങ്ങളും വ്യാസനാൽ നിർമ്മിതം. ഒരു തുലാസിൽ ഭാരം നോക്കിയപ്പോൾ വേദങ്ങളെക്കാൾ ഭാരം കൂടുതൽ കാണിച്ച ഭാരതം മഹാഭാരതം എന്ന് പേര് സിദ്ധിച്ചു. വ്യാസ ശിഷ്യന്മാരാൽ വേദങ്ങളും മഹാഭാരതവും ഭാഗവതവും എല്ലാം പ്രചരിപ്പിക്കപ്പെട്ടു.
*സർവ്വം കൃഷ്ണാർപ്പണമസ്തു*
✍ ശ്രീ പുനലൂർ
🌺📜🌺📜🌺📜🌺📜🌺📜🌺

Hari Aum🙏
ReplyDeleteA Laudable effort indeed !🌹Unable to get of all Rishis, e.g. Sukan s/o Veda Vyasan.
Could you please guide me 🙏🙏