Thursday, August 23, 2018

" ധർമ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേദാ യു യുത്സവാ :
മാമ കാ :പാണ്ഡ വാ ശ്ചൈവ
കി മകുർവത സഞ്ജയ?"
ധൃതരാഷ്ട്ര രു ടെ ചോദ്യം ധർമ്മക്ഷേത്രേ കുരുക്ഷേത്രേ, കുരുക്ഷേത്രം ധർമമ ക്ഷേത്രമാണ്. ധർമ്മത്തിന് വിജയമുണ്ടാകുന്ന ക്ഷേത്രമാണ്. ധർമ്മം എന്നു വച്ചാൽ എന്താ? പ്രപഞ്ചത്തിന്റെ നിയമം. അതിനു മറെറാരു പേര് ഋതം എന്നാണ്. ഭഗവാന് രണ്ട് കണ്ണ് ആണ് എന്നാ ണ് ഋതവും സത്യവും. "ഋതകം സത്യം ബ്രഹ്മപുരുഷകം കൃഷ്ണ പിംഗളം " ഭാഗവതത്തില് ഋത സത്യ നേത്രം എന്നാണ്. ഋതവും സത്യവും രണ്ടു കണ്ണുകളാണ് ഭഗവാന്റെ. ഋതം എന്നു വച്ചാൽ പ്രപഞ്ച നിയതി .സത്യം എന്നു വച്ചാൽ മാറാത്ത ശാശ്വത വസ്തു. ഒന്ന് ശ്രുതി, അതായത് മാറാത്ത സനാതനമായ വസ്തു, മറ്റേത് പ്രപഞ്ചത്തിന്റെ നിയമം, താളം അതിനെ വേണമെങ്കിൽ സ്മൃതി എന്നു പറയാം.ഇത് അങ്ങനെ എടുക്കാ. ഇതിനു വേറെ വിധത്തിലും അർത്ഥം പറയാം ഋതം, സത്യം എന്നതിന്. അപ്പോൾ ധർമ്മം എന്ന് വച്ചാൽ, ഈ ധർമ്മം എന്തിനാണ്? ധർമ്മം എന്നു വച്ചാൽ ഒരു ജീവിത നിയമം. ഇന്ന ഇന്ന രീതിയിൽ ജീവിച്ചാൽ ഈ ജീവന് ആത്മസാക്ഷാത്കാരത്തിന് സഹായമാകും. ഇയാളിൽ ദൈവീ സമ്പത്തു വളരും ആസുരീ സമ്പത്തു കുറയും. ദൈവീ സമ്പത്തു വളർന്നാൽ ചിത്തശുദ്ധി ഉണ്ടാവും ചിത്തശുദ്ധി ഉണ്ടായാൽ ആത്മസാക്ഷാത്ക്കാരം ഉണ്ടാവും. ചിത്തശുദ്ധിക്ക് ഉതകുന്ന ജീവിത പദ്ധതിയാണ് ധർമ്മം. അതു കൊണ്ടാണ് "ധർമ്മോ രക്ഷതി രക്ഷിത: " . ധർമ്മത്തെ രക്ഷിച്ചാൽ ധർമ്മം നമ്മളെ രക്ഷിക്കും. രക്ഷിക്കാ എന്നു വച്ചാൽ എന്താ അർത്ഥം, ഉള്ളിലുള്ള സത്യത്തിനെ തെളിച്ചു തരും. ധർമ്മത്തിനെ, യഥാർത്ഥ ധർമ്മത്തിനെ നമ്മള് പാലിക്കാണെങ്കിൽ ഹൃദയത്തില് ആത്മ തത്ത്വം തെളിഞ്ഞു കിട്ടും. അപ്പോൾ ജീവിതം എന്നു പറയുന്ന കുരുക്ഷേത്രം നമുക്ക് ധർമ്മം പാലിക്കാനുള്ള ക്ഷേത്രമാ, ധർമ്മം എങ്ങനെ അറിയാം? ധർമ്മം അറിയാനുള്ള വഴി എന്താ? റെഡി മേഡ് ആയിട്ട് ചില ധർമ്മങ്ങൾ ഒക്കെ ഉണ്ട്.പക്ഷേ ആ ധർമ്മങ്ങൾ ഒക്കെ എല്ലാവർക്കും യൂണിവേഴ്സൽ അല്ല. എല്ലാവർക്കും സാർവ്വജനീകമായ ഒരു ധർമ്മമുണ്ട്. ആരെയും വെറുക്കരുത്, എല്ലാവരോടും സ്നേഹത്തോടെ ഇരിക്കണം, ഫലേച്ഛ ഇല്ലാതെ കർമ്മം ചെയ്യണം, മറ്റുള്ളവരെ ഹിംസിക്കരുത്, മൈത്രീ ഭാവത്തോടു കൂടി ഇരിക്കാ, ഭയം ഇല്ലാതാക്കാ, ആവശ്യത്തിലധികം വസ്തുക്കളേയോ ധനത്തേ യോ ശേഖരിച്ചു വയ്ക്കരുത്. ഇതൊക്കെ പ്രകൃതിയുടെ നിയമമാണ്.ഈ പ്രകൃതിയുടെ നിയമം സാർവ്വജനീയം ഏതു മതത്തിൽ എടുത്താലും ഉണ്ടാവും. അല്ലെങ്കിൽ നമ്മൾ വേറെ ചില ധർമ്മം ഒക്കെ പറഞ്ഞാൽ ഇപ്പൊ ഇത്ര പ്രാവശ്യം ആചമനം ചെയ്യണം, ഇത്ര അർഘ്യം കൊടുക്കണം എന്നു പറഞ്ഞാൽ അതു ബ്രാഹ്മണർക്ക് മാത്രമുള്ള ധർമ്മമാകും. അതും ബാഹ്യ ധർമ്മമാണ് , ശാരീരിക ധർമ്മമാണ്. പക്ഷേ ആന്തരിക ധർമ്മം ഒരിക്കലും ആർക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ധർമ്മമാണ് ഈ വെറുക്കരുത്, സത്യനിഷ്ഠനായിട്ടിരിക്കണം, സ്നേഹത്തോടെ ഇരിക്കണം, സമദർശിത്വത്തോടു കൂടിയിരിക്കണം, പ്രിയമായിട്ടിരിക്കണം,മൈത്രി ഭാവത്തോടു കൂടിയിരിക്കണം ഈ ധർമ്മങ്ങളൊക്കെ ദൈവീ സമ്പത്ത് വളർത്താനുള്ള ഒരു ഫീൽഡ്, ഒരു ക്ഷേത്രമാണ് ഈ കുരുക്ഷേത്രം. അവിടെ കൂടിച്ചേർന്നിരിക്കുന്നു ഇതാ രണ്ടു കൂട്ടരും.
" ധർമ്മക്ഷേത്രേ കുരുക്ഷേത്രേ
"സമവേദാ" - കൂടിച്ചേർന്നിരിക്കുന്നു,
'' യു യുത്സവാ "- യുദ്ധം ചെയ്യാനായി ആശിച്ചു കൊണ്ട്. ഇവിടെ യുദ്ധം ചെയ്യുക എന്താ കർമ്മം ചെയ്യുക. സകല ആളുകളും ഈ കുരുക്ഷേത്രഭൂമിയില് ജീവിതമാകുന്ന കുരുക്ഷേത്രഭൂമിയില് പ്രവേശിക്കുമ്പോള് യുദ്ധം ചെയ്യാൻ വരാ . അലക്സാണ്ടർ മരിക്കുമ്പോ, അലക്സാണ്ടർ പറഞ്ഞുവത്രേ ലോകത്തിനെ മുഴുവൻ പിടിച്ചടക്കും എന്നു പറഞ്ഞിട്ടാണ് ഞാൻ പുറപ്പെട്ടത്. പക്ഷേ എന്നേക്കൊണ്ട് സാധിച്ചില്ല, ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ ശവം ആളുകളുടെ മുമ്പിൽ കൊണ്ടു പോകുമ്പോൾ ഈ വിരിഞ്ഞ കയ്യ് മലർത്തി വച്ച് എല്ലാവരും കാണുന്ന പോലെത്തന്നെ കൊണ്ടു പോകണം. എന്ന് വച്ചാൽ ലോകം പിടിച്ചടക്കാൻ, പുറം ലോകത്തിനെ ജയിക്കാൻ പുറപ്പെട്ട ആള് ശൂന്യ ഹസ്തത്തോടെ പോകുണൂ എന്ന് എല്ലാവരും കാണണം.അതിന് കൈവിരിച്ചു വച്ച് എല്ലാവരുടെ മുമ്പിലും കൊണ്ടു പോകണം എന്നു പറഞ്ഞുവത്രേ. അപ്പൊ ഈ ലോകത്തില് വരുമ്പോ യുദ്ധം ചെയ്യാനായിട്ടാണ് വരുന്നത്, കർമ്മം ചെയ്ത് എന്തൊക്കെ നേടി എടുക്കാൻ .നേടിയെടുക്കാൻ, നേടിയെടുക്കാൻ ഈ ഒരറ്റവിചാരമേ ഉള്ളൂ ജീവന്. നേടിയെടുക്കണം അറ്റയിൻ മെന്റ്, അക്ച്ചീവ്മെന്റ്, സക്സസ് അല്ലേ? ഇപ്പൊ ഗീത ക്കു പോലും നമുക്ക് ആള് വരണമെങ്കിൽ ഭഗവദ് ഗീതാ ഫോർ സക്സസ് എന്നു പറയണം. അപ്പൊ കുറെ ആളുകള് പാന്റും ഷർട്ടും ഷൂവും ഒക്കെ ഇട്ട് ഇവിടെ ഇരിക്കും. എന്താ എന്നു വച്ചാൽ എല്ലാവർക്കും സക്സസ് വേണം. അതൊരു പറ്റിക്കൽ ഏർപ്പാടാണ്. സക്സസ് എന്നു വച്ചാൽ നമ്മള് എന്താ ഉദ്ദേശിക്കണത്? ഉള്ള ഫീൽഡിൽ ധാരാളം പണം ഉണ്ടാക്കണം ഫസ്റ്റ് അത് ആണ് ബാക്കി ഒക്കെ സെക്കന്റെ റി. പിന്നെ എന്താ കുറച്ച് പൊസിഷൻ ഉണ്ടാവണം , ഫാക്കൾട്ടി ഉണ്ടാവണം .എക്സലൻസ് ഉണ്ടാവണം ഇതിനെയൊക്കെ നമ്മള് സക്സസ് എന്നു പറയും ല്ലേ? അതായത് പെർഫക്റ്റ് ജീവിതത്തിൽ അവസാനം നമ്മൾ ടെ ഫീൽഡില് നമ്മൾക്ക് ചുവട്ടിലേ എല്ലാവരും ഉണ്ടാവാൻ പാടുള്ളൂ എന്നാൽ ഞാൻ സക്സസ് ഫുൾ ആയി. ആ സക്സസ്സിനു വേണ്ടി ഭഗവദ് ഗീത ഉപയോഗിച്ചാൽ നിങ്ങളെ ആകപ്പാടെ ഞാൻ വിശ്വാസം കേടുവരുത്താന്ന് വിചാരിക്കരുത് ട്ടൊ.ഏറ്റവും അൺ സക്സസ് ഫുൾ പേഴ്സനാണ് ഭഗവാൻ ശ്രീകൃഷ്ണൻ .ജീവിതം മുഴുവൻ ഓരോ സ്റ്റെ പ്പിലും പ്രശ്നമാണ് അദ്ദേഹത്തിന് കണ്ടിട്ടുണ്ടോ, അങ്ങിനെ നോക്കിട്ടുണ്ടോ കൃഷ്ണന്റെ ഗീത ഭഗവാൻ ജനിക്കുന്നതിനു മുൻപു തന്നെ പാവം അച്ഛനും അമ്മയും ജയിലില്, ജനിച്ച ആറു കുട്ടികളെ അച്ഛന്റെയും അമ്മയുടെയും മുമ്പില് വച്ച് വധിച്ചു. ആരുടെ ജീവിതത്തിലാഇത്ര ദു:ഖള്ളത്? ജനിച്ച ഉടനെ കൃഷ്ണനെ ഗോകുലത്തിലേക്കു കൊണ്ടുപോയി. ഓരോ ദിവസവും പൂതനയും തൃണാവർത്തനും ഭഗനും മുഷ്ടി കനും ചാണൂരനും എത്ര പേരെ വധിച്ചു. അവസാനം കംസനെ വധിച്ചു.അതോടെ സമാധാനം ഉണ്ടോ? മഥുരാപുരിയില് സമാധാനമായിട്ടുണ്ടോ?നമ്മളൊക്കെ ഇപ്പൊ കൃഷ്ണനെ പൂജിക്കുന്നു. കൃഷ്ണഭക്തിയാണിപ്പൊ എല്ലാവർക്കും പ്രിയം. പക്ഷേകൃഷ്ണന്റെ കാലത്ത് നമ്മളൊക്കെ മധുരയില് സിററി സൺസ്ആയിരുന്നുവെങ്കിൽ ഒരറ്റ ആളുകൾ പോലും ഭഗവാനെ കുറ്റം പറയാത്തവരുണ്ടാകില്ല കാരണം കൃഷ്ണൻ അവിടെ വന്ന് കംസനെ കൊന്നപ്പോൾ ആളുകൾ ഒക്കെ ജയ് വിളിച്ചു. അടുത്ത ദിവസം മുതൽ 17 പ്രാവശ്യം 23 അക്ഷൗഹിണിപ്പടയോടുകൂടെ ജരാസന്ധൻ ആക്രമിച്ചൂന്നാണ് മഥുരാപുരിയെ ഒന്നാലോചിച്ചു നോക്കൂ കുരുക്ഷേത്രത്തില് മൊത്തത്തില് 18 അക്ഷൗഹിണിയേ ഉള്ളൂ 23 അക്ഷൗഹിണിയോടു കൂടി ആ ചെറിയ ഒരു നഗരത്തിനെ 17 പ്രാവശ്യം ആക്രമിച്ചാൽ ആളുകളൊക്കെ കൃഷ്ണനെയും ബലരാമനേയും ഒക്കെ എന്തു പറയും? ഈ കുട്ടികള് വന്നതോടെ നമ്മുടെ സമാധാനം പോയി ന്ന് പറയും അല്ലേ, കുറ്റം പറഞ്ഞു, കളിയാക്കി സ്യമന്തകം കട്ടു എന്നു പറഞ്ഞു എല്ലാം പറഞ്ഞു. അതൊന്നും ഭഗവാനെ ബാധിച്ചില്ല. മഥുരയിലുള്ളവരെ ഒക്കെ ദ്വാരകയിൽ കൊണ്ടുപോയി സമുദ്രത്തിനടിയിൽ കൊണ്ടുപോയി താമസിപ്പിച്ചു.എന്നിട്ട് ഹസ്തിനാ പുരത്തില് പോയി.അവിടെ പോയി പാണ്ഡവരുടെ പ്രശ്നങ്ങളൊക്കെ തന്റെ തലയിലെടുത്തിട്ടു. അവർക്കു വേണ്ടി പ്രവർത്തിച്ചു. അവര്, പാണ്ഡവര് കാട്ടില് പോയി എല്ലാം കഴിഞ്ഞ് ഭാരതയുദ്ധം ഒക്കെ കഴിഞ്ഞ് ധർമമപുത്രരെ അഭിഷേകം ചെയ്ത ശേഷം സമാധാനമായിട്ട് റിട്ടയറു ചെയ്തിട്ടു വീട്ടിലു വന്നിട്ട് സൗഖമായിട്ടിരിക്കാം എന്നു വച്ചാൽ ദ്വാരകയില് വരുമ്പോ താൻ വളർത്തി കൊണ്ടുവന്ന ആളുകള് തമ്മില് അടിയും തല്ലും ആലോചിച്ചു നോക്കൂ സക്സസ് ഫുൾ ആണോ കൃഷ്ണന്റെ ജീവിതം. താൻ വളർത്തി കൊണ്ടുവന്ന ആളുകള്, തന്റെ ബന്ധുക്കള്, താൻ കെട്ടിപ്പടുത്ത നഗരിയില് തമ്മില് തല്ല് ആണ്. അവരോടൊക്കെ പറഞ്ഞു ഭഗവാൻ സമയം വളരെ മോശമാണ് ആരും മധുരാ പാനം ചെയ്യരുത് എന്നു പറഞ്ഞു. ഏയ്ഞങ്ങളൊന്നും കുടിക്കേ ഇല്ലാ എന്നു പറഞ്ഞു. എന്നാൽ പ്രഭാസ തീർത്ഥത്തിലേക്ക് പോകാം എന്ന് പറഞ്ഞു. ഭഗവാന് അറിയാം 36 വർഷായിക്കഴിഞ്ഞു എല്ലാം നശിക്കാനുള്ള കാലായിക്കഴിഞ്ഞു. ടിന്ന് കണക്കിനു എടുത്തു വച്ചുത്രേ വണ്ടീല്, നോക്കണം എന്നിട്ട് പ്രഭാസ തീരത്തില് പോയി എല്ലാവരും മധുര് കുടിച്ചു. ഏരകപ്പുല്ലുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും അടിച്ചു. കൃഷ്ണൻ നടുവില് പോയി അടിക്കരുത് എന്നു പറഞ്ഞപ്പോൾ കൃഷ്ണനെ അടിക്കാൻ പോയി. സക്സസ് ഫുൾ ആണോ? പക്ഷേ എവിടെയാ സക്സസ് അറിയോ, ഇവരുതമ്മില് അടിക്കുമ്പൊഴെ അതിന് നടുവില് ഭഗവാൻ നിന്ന് ഉറക്കെ ചിരിക്കാത്രേ അതാണ് സക്സസ്. അവിടെയാണ് സക്സസ് കാരണം ഭഗവാനറിയാം ഇതു മുഴുവൻ മായയാണ്, ഇതു വെറും കളി, ഇതൊന്നും എന്നെ ബാധിക്കില്ല ഇവിടെ ഒന്നും നന്നാക്കാനോ നേ രാക്കാനോ ഒന്നും ഇല്ല ഉദ്ധ വര് പറയുണൂ കണ്ഠകം കണ്ഠൈ കൈ ന ദ്വയമ പി ഈ ശിതു ഹുസമം" ന്ന്. ഒരു മുള്ളു കാലില് കുത്തിയാൽ ഒരു മുള്ളു കൊണ്ട് ആ മുള്ള് എടുത്ത് രണ്ടു മുള്ളും കളയണം. അതുപോലെ ക്ഷത്രിയന്മാരെ ഒക്കെ മാറ്റാനായി യാദവന്മാരെ ഉപയോഗിച്ചു. അവസാനം യാദവ ര് സ്വയമേവ നശിക്കുകയും ചെയ്തു തമ്മിൽ തല്ലിയിട്ട്. പക്ഷേ ഭഗവാൻ അതുകൊണ്ടൊന്നും ബാധിക്കപ്പെടാതെ ഉറക്കെ ചിരിച്ചു കൊണ്ടു നിന്നുവത്രെ അതിനു നടുവില് . ആ ചിരി അതാണ് '' സ്ഥിത പ്രജ്ഞ സ്യ കാ ഭാഷാ " അല്ലാതെ ജീവിതം പുറമേക്ക് സക്സസ് ഫുൾ ആക്കുകയല്ല , പുറമേക്കുള്ള ജീവിതം ആരുടെ കയ്യിലും ഇല്ല , അത് പ്രകൃതിയുടെ കയ്യിലാ. ഗുജറാത്തില് എത്ര പേര് എന്തൊക്കെ മോഹിച്ചിട്ടുണ്ടാവും എത്ര മാനേജ്മെന്റ് ക്ലാസും സക്സസ് ക്ലാസും ഒക്കെ എടുത്തിട്ടുണ്ടാവും ല്ലേ ഈ എർത്ത് ക്വിക്ക് വരുന്നതിനു മുൻപ് എന്തായി ഒരു ദിവസം എത്ര പേര് ബാങ്കില് ഡെപ്പോസിറ്റ്, ബാങ്കേ പോയി എന്തു ചെയ്യാൻ പറ്റും? പുറം ലോകം ആരുടെയെങ്കിലും കയ്യിലുണ്ടോ? ശരീരം ആരുടെയെങ്കിലും കയ്യിലുണ്ടോ?എന്തൊക്കെ തന്നെ ചെയ്താലും നമ്മുടെ അടുത്ത് പറഞ്ഞിട്ടൊന്നും അല്ല വ്യാധി വരുക, സൂക്കട് കള് വരാ, അപ്പൊ പെർഫക്ക് ഷൻ ജഡ വസ്തുക്കളിൽ ഒരിടത്തും കാണാൻ പറ്റില്ല. പിന്നെ എവിടെയാ പൂർണ്ണത " തന്നിൽ "  അപ്പോൾ സക്സസ് എന്നു പറയുന്നത് പൂർണ്ണത എന്നു പറയണത് ആത്മാനുഭവത്തിലാണ്. എന്തൊക്കെ തന്നെ വന്നാലും മാറാതെ ഇരിക്കുന്ന സ്ഥിതി, തൃപ്തി.
( നൊച്ചൂർജി - പ്രഭാഷണം)

No comments:

Post a Comment