Sunday, August 19, 2018

അഗ്നിയുടെ പ്രതി പ്രവർത്തനം ആണ് ജലം.....
ഇവ രണ്ടും ഉപയോഗകാര്യത്തിൽ ജീവികൾക്ക് അത്യാവശ്യവസ്തു തന്നെ എങ്കിലും....
ജലത്തിന്റെ പ്രതിപ്രവർത്തനം അഗ്നിയല്ല.... അതിനേക്കാൾ ഭയാനകമായ അവസ്ഥയാണ്....
ജലം അസംസൃതം,അഥവാ മൂലാവസ്ഥയെങ്കിൽ അഗ്നി സംസ്കൃത, പരമാവസ്ഥയാണ്....
അഗ്നി നിമിഷം കൊണ്ട് വസ്‌തുവിനെ ഭസ്മം ആക്കുമെങ്കിൽ ജലം ജീവ രക്ഷകകൂടിയെങ്കിലും, വേണ്ടപോലെ ഗൗനിച്ചില്ലെങ്കിൽ ഇഞ്ചിഞ്ചായി വേദനിപ്പിച്ചു കൊല്ലും എന്ന പ്രത്യേകതയുണ്ട്.......
"ഒന്നു രുദ്രൻ എങ്കിൽ അടുത്തത് രുദ്രാണിയാണ്.."
കീഴോട്ട് പ്രേരണയുള്ള ജലത്തെ മനസ്സിനോട് ഉപമിക്കാമെങ്കിൽ ; അതേ മനസ്സിനെ,(ജലത്തെ) മുകളിലേക്ക് ഉയർത്താൻ അഗ്നിക്കാവും.....
പ്രകൃതി കൊണ്ടു ഇങ്ങനെ ഭഗവൽ സ്പർശം വരുന്നത് കൊണ്ടാണ് ജലം തീർത്ഥം ആകുന്നതു...ഭഗവൽ പൂജകളിൽ ജലം തീർത്ഥം ആകുന്നതും....
നാം നിലവിളക്കിനൊപ്പം കിണ്ടിയിൽ ജലം കൂടി വെക്കുന്നതിന്റെ പൊരുളും ഈ വിപരീത ശക്തികളോടുള്ള നമ്മുടെ കടപ്പാട് തന്നെ...
ജലം ഉൾക്കൊള്ളുന്ന പ്രകൃതി ജീവന്റെ , മനുഷ്യന്റെ മാതാവാണ്....
പ്രിയ സഹോദരിയാണ്..."'അവളെ ബലാൽക്കാരം ചെയ്യുന്നത് ബുദ്ധിയാണോ.......""
2 വട്ടം ചിന്തിക്കുക....
തുല്യ ബഹുമാനം അഗ്നിക്കും ജലത്തിനും നൽകുക...
ഗുരുപ്രണാമം,.
nmbisan

No comments:

Post a Comment