പഴയ തലമുറ മുതൽ ശീലിച്ചുവന്നുകൊണ്ടിരിക്കുന്ന ആഹാര രീതിയാണ് കർക്കടക മാസത്തിലെ ഔഷധക്കഞ്ഞി സേവ. കർക്കടക മാസത്തിൽ രോഗപ്രതിരോധ ശേഷി കൂടുന്നതിനും ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും ഔഷധക്കഞ്ഞി സഹായിക്കുന്നു.
ഔഷധക്കഞ്ഞിക്കൂട്ട് ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത തരത്തിലുള്ള ഔഷധക്കൂട്ടുകളാണ് ഉപയോഗിക്കുന്നത്. മരുന്നുകളുടെ ലഭ്യത അനുസരിച്ച് ഇതു വ്യത്യാസപ്പെട്ടിരിക്കുന്നു.ഇതിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത് നവരയരി അല്ലെങ്കിൽ ഉണക്കലരിയാണ്.
തവിടു കളയാതെയുള്ള അരി ഉപയോഗിക്കുന്നത് ഏറ്റവും ഉത്തമം. നവരയരി ശരീരത്തിനു ബലം കൂട്ടാൻ സഹായിക്കുന്നു. കൂടാതെ ചെറുപയർ, ഉഴുന്ന്, മുതിര, ആശാളി അരി എന്നിവയിലും ഇതിൽ ഉൾപ്പെടുത്താം. ഇവയെല്ലാം വാതദോഷത്തെ ശമിപ്പിക്കുന്ന ഔഷധങ്ങളാണ്.
പൊടിമരുന്നുകളിൽ ചുക്ക്, കുരുമുളക്, തിപലി, ജീരകം, അയമോദകം, ഉലുവ മുതലായവ ചേർക്കാം. ഇവ നമ്മുടെ ദഹന പ്രക്രിയയെ സഹായിക്കുകയും അഗ്നിദീപ്തി വർധിപ്പിക്കുകയും ചെയ്യുന്നു.
ഉണ്ടാക്കുന്ന വിധം
നവരയരി ആവശ്യത്തിന് എടുത്ത് ആവശ്യത്തിനു വെള്ളവും ചേർത്തു പൊടിമരുന്നുകൾ കിഴികെട്ടി അതിലിട്ടു തിളപ്പിച്ചു വേവിച്ചു തേങ്ങാപ്പാലും ചേർത്ത് ഉപയോഗിക്കാം.
രുചി കൂട്ടാനായി ശർക്കരയോ, അല്ലെങ്കിൽ ഉള്ളി, വെളുത്തുള്ളി എന്നിവ നെയ്യിൽ താളിച്ചോ ഉപയോഗിക്കാവുന്നതാണ്. (പ്രമേഹരോഹികൾ നെയ്യ് ഒഴിവാക്കുന്നതാണ് നല്ലത്).
രുചി കൂട്ടാനായി ശർക്കരയോ, അല്ലെങ്കിൽ ഉള്ളി, വെളുത്തുള്ളി എന്നിവ നെയ്യിൽ താളിച്ചോ ഉപയോഗിക്കാവുന്നതാണ്. (പ്രമേഹരോഹികൾ നെയ്യ് ഒഴിവാക്കുന്നതാണ് നല്ലത്).
ഉപയോഗക്രമം
രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു നേരം കഴിക്കുന്നതാണ് നല്ലത്.
കഴിക്കുന്ന ദിവസങ്ങളിൽ പഥ്യക്രമങ്ങൾ പാലിക്കുക. (മത്സ്യമാംസാദികൾ ഒഴിവാക്കുക) കർക്കടക മാസം മുഴുവനായും ഔഷധക്കഞ്ഞി സേവിക്കുന്നതും ഏറെ ഉത്തമമാണ്..
കഴിക്കുന്ന ദിവസങ്ങളിൽ പഥ്യക്രമങ്ങൾ പാലിക്കുക. (മത്സ്യമാംസാദികൾ ഒഴിവാക്കുക) കർക്കടക മാസം മുഴുവനായും ഔഷധക്കഞ്ഞി സേവിക്കുന്നതും ഏറെ ഉത്തമമാണ്..
deepika.com
No comments:
Post a Comment