Sunday, August 19, 2018

സത്യത്തെ മറയ്ക്കുന്ന പ്രവർത്തനത്തെയാണ്  മായയുടെ ആവരണശക്തി എന്ന് പറയുന്നത്.   ഇന്ദ്രജാലപ്രകടനത്തിൽ ഒരു ഇന്ദ്രജാലക്കാരൻ പല പദാർത്ഥങ്ങളും ഉണ്ടാക്കി കാണിക്കുന്നു.  പ്രകടനത്തിന്  പ്രഭാ‍വം വർദ്ധിക്കുന്തോറും കളിയിൽ മയങ്ങുന്ന  കാഴ്ചക്കാർ ഐന്ദ്രജാലികനെ മറന്നു പോകുന്നു.  മായാജാല പ്രകടനത്തിലെ കാഴ്ചകൾ അവസാനിക്കുമ്പോൾ ഐന്ദ്രജാലികനെ വ്യക്തമായി വേർതിരിച്ച് കാണാൻ കഴിയും. അതുപോലെ മായയാൽ നിർമ്മിതമായ  മായാകാര്യങ്ങളെല്ലാം  മാറിത്തന്നാൽ മായികനായ  ദൈവം മാത്രമെ ഉണ്ടാവുകയുള്ളൂ.

No comments:

Post a Comment