Thursday, August 23, 2018

തൃക്കളെ ഉദ്ദേശിച്ച് നാം നല്കുതന്ന നിത്യഭക്ഷണം ആണ് ശ്രാദ്ധം. ശ്രദ്ധയോടെ നല്കുരന്നത് എന്ന അര്ത്ഥകത്തിലാണ് ബലിക്ക്, ‘ശ്രാദ്ധം’ എന്നു പേര്‍ വന്നത്.
ഔരസന്‍ ചെയ്തിടും ശ്രാദ്ധകര്മം‘ തന്നെ
നേരേ പിതൃക്കള്ക്ക്യ സ്വര്ഗ്തി കാരണം
ഓരോ വര്ഷൃവും മരണം നടന്ന മാസത്തിലെ മരണതിഥി അഥവാ മരണദിവസത്തെ നക്ഷത്രം വരുന്ന ദിവസമാണ് പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ശ്രാദ്ധം ചെയ്യേണ്ടത്. പിതൃപരമ്പരയില്‍ മൂന്നുപേര്‍ വരെ മുമ്പോട്ടെടുത്താല്‍ (പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ എന്നിങ്ങനെ) മതി; ഈ ഒരേയൊരു പിതൃവിനെ ഉദ്ദേശിച്ച ശ്രാദ്ധം-ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത് ബ്രാഹ്മണാദികള്‍ ചെയ്യുന്ന ശ്രാദ്ധം. ഇങ്ങനെ പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന്-ബഹുദ്ദിഷ്ട ശ്രാദ്ധമെന്നും പറയുന്നു.
”പ്രേതോദ്ദേശ്യേന ശ്രദ്ധയാ ദ്രവ്യസ്യ ത്യാഗഃശ്രാദ്ധ” പിതൃ (പിതാവിന്റെ) പരമ്പരയിലും, മാതൃപരമ്പരയിലും ഇങ്ങനെ ശ്രാദ്ധം വേണ്ടതാണ്. ബഹുദ്ദിഷ്ട ശ്രാദ്ധത്തിന് ഏറ്റവും പറ്റിയ സമയം അമാവാസി (കര്ക്കിശടക വാവ്)-കറുത്ത വാവ് ആണ്. പ്രതിമാസം അമാവാസിക്ക് ശ്രാദ്ധം ചെയ്യുന്നവരുണ്ട്. (പാര്വകണ ശ്രാദ്ധം)
ഒരു മാനുഷ മാസം പിതൃക്കള്ക്ക് ഒരു ദിവസം (ഒരു അഹോ-(പകല്‍) രാത്ര(രാത്രി)മാണ്). ഈ ഒരു ദിവസത്തെ (30 മനുഷ്യ ദിവസം) കൃഷ്ണപക്ഷമെന്നും ശുക്ലപക്ഷമെന്നും രണ്ടായിത്തിരിക്കുന്നു. പിതൃക്കള്ക്ക് ഉണര്ന്ന് കര്മസങ്ങളിലേര്പ്പെകടാവുന്ന പകലാണ് കൃഷ്ണപക്ഷം (നമ്മുടെ കറുത്തപക്ഷം). രാത്രി, ശുക്ലപക്ഷം-വെളുത്തപക്ഷവും. പിതൃക്കള്‍ ഉണര്ന്നി രിക്കുന്ന സമയമാണ് അമാവാസി (കറുത്തവാവ്)
വിധൂര്ധ്വപഭാഗേ പിതരോ വസന്തഃ
സ്വാധഃ സുധാ ദീധിതി മാമനന്തി
പശ്യന്തി തേര്ക്ക നിജമസ്തകോര്ധ്വംഃ
ദര്ശാ്യതോസ്മാദ്യുപലം തദൈഷാം
ഇപ്രകാരം ചന്ദ്ര മണ്ഡലത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന പിതൃലോകത്തിന് അമാവാസി മധ്യാഹ്നമായി (ഉച്ചഭക്ഷണ സമയമായി) അനുഭവപ്പെടുന്നു. അതുകൊണ്ട് അമാവാസിയിലെ തര്പ്പുണം, ശ്രാദ്ധം എന്നിവ പിതൃക്കള്ക്ക് പ്രീതികരമായ മധ്യാഹ്ന ഭോജ്യമായി മാറുന്നു. അവര്‍ സംതൃപ്തരാവുന്നു. സന്തതി പരമ്പരകളില്‍ സംപ്രീതനായിത്തീരുന്നു.
മറ്റ് അമാവാസികളേക്കാള്‍ കര്ക്കിിട അമാവാസിക്ക് ഇത്രയധികം പ്രാധാന്യം വരാന്‍ കാരണമുണ്ട്. 30 മനുഷ്യദിവസങ്ങളോളം ദൈര്ഘ്യനമുള്ള പിതൃക്കളുടെ ഒരു ദിവസത്തിലെ ഭക്ഷണയോഗ്യമായ മധ്യാഹ്ന വേള അമാവാസിയിലാണ് എന്നതിനാലാണല്ലോ അമാവാസി തോറും ബലി (ശ്രാദ്ധം) വിധിക്കപ്പെട്ടത്. കര്ക്കിവടക അമാവാസി പിതൃ (ബലി)യജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമാക്കാന്‍ ഉപകരിക്കുന്നു. അതിന്റെ ശാസ്ത്രീയ അടിത്തറ നോക്കുന്നതിന് മുമ്പായി പുരാണ പ്രസിദ്ധമായ ഒരു കാര്യം മനസ്സില്‍ വരേണ്ടതുണ്ട്. ഭൂമിയുടെ ഉത്തരധ്രുവ പ്രദേശത്താണ് മേരു പര്വധതം. ദേവന്മാര്‍ മേരു നിവാസികളാണ്.
സൂര്യന്റെ ദക്ഷിണായന വേളയില്‍ തുലാ വിഷു ദിവസം ഭൂമദ്ധ്യരേഖക്ക് നേരെയാണ് ഉദയം.
ഭൂമദ്ധ്യരേഖ ഉത്തരധ്രുവീയരുടെ ചക്രവാളത്തെ സൂചിപ്പിക്കുന്നു. അതിന് താഴെക്കാവും ദക്ഷിണായന ദിവസങ്ങളില്‍ സൂര്യോദയം. ദക്ഷിണായന കാലത്ത് ഉത്തരധ്രുവീയര്ക്ക് സൂര്യദര്ശനനം സാധ്യമല്ലാതെ വരുന്നു. തുലാ വിഷു മുതല്‍ ഉത്തരധ്രുവീയരുടെ രാത്രി തുടങ്ങുന്നു.
പിന്നീട് ഉത്തരായനം തുടങ്ങി സൂര്യന്‍ ഭൂമദ്ധ്യരേഖ മുറിച്ച് കടന്ന് ഉത്തരാര്ദ്ധര ഗോളത്തിലേക്ക് നീങ്ങുന്ന മേഷ വിഷുവരെ അവരുടെ രാത്രി നീളുന്നു.
മേഷ വിഷുദിനം, മേരു പര്വരത നിവാസികള്‍ ദേവന്മാര്‍ സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചു കാണുന്നു.
ചക്രവാളത്തിലൂടെ സൂര്യന്‍ പടിഞ്ഞാറോട്ടും വീണ്ടും കിഴക്കോട്ടും വര്ത്തു ളഗതിയില്‍ കറങ്ങുന്നതായിട്ടാവും അവര്ക്ക് തോന്നുക (ദൃശ്യമാവുക) ഓരോ ദിവസം കഴിയുന്തോറും സൂര്യന് ഭൂമദ്ധ്യരേഖയില്‍ (ഉ.ധ്രുവീകരുടെ ചക്രവാളം)നിന്നുള്ള ഉയരം കൂടിക്കൂടി വന്ന് മൂന്ന് മാസം കഴിഞ്ഞ് ഉത്തരായന രേഖയില്‍ 23 1/20 വടക്ക് എത്തുമ്പോള്‍ ഉത്തരധ്രുവക്കാര്ക്ക് സൂര്യന്‍ അസ്തമയമില്ലാതെ വൃത്തത്തില്‍ ചലിക്കുന്ന ദൃശ്യം സാധ്യമാവുന്നു.
തുടര്ന്ന് ദക്ഷിണായനത്തില്‍ സൂര്യന്‍ ചക്രവാളത്തിലെത്തി തുലാ വിഷു ദിനത്തില്‍ അസ്തമിക്കുന്നു.
അങ്ങനെ ഉത്തരധ്രുവീയര്ക്ക് തുലാവിഷു മുതല്‍ മേഷ (മേട) വിഷുവരെ രാത്രി അനുഭവപ്പെടുന്നു. മേഷ വിഷു മുതല്‍ അടുത്ത തുലാ വിഷുവരെ പകലും അതായത് മധ്യരേഖയ്ക്കടുത്ത് ഉള്ളവരുടെ 360 ദിവസം, ഒരു കൊല്ലം, ഉത്തരധ്രുവീയര്ക്ക്ക 6 മാസം രാത്രിയും (രാത്രം) ആറുമാസം പകലും (അഹസ്സ്) ആയി ഒരു അഹോരാത്രം (ഒരു ദിവസം) ആയിത്തീരുന്നു.
പകല്‍ സമയത്താവട്ടെ സൂര്യന്‍ ഏറ്റവും ഉയരത്തായി കാണുന്ന മദ്ധ്യാഹ്ന സമയം (23 1/20 ) മേഷ വിഷു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് വരുക.
മേഷാദാവുദിതഃ സൂര്യഃ
ത്രീന്‍ രാശീനുദ ഗുത്തരം
സഞ്ചരന്‍ പ്രാഗഹര്മുധ്യം
പൂരയേന്മേരു വാസിനാം – (സൂര്യ സിദ്ധാന്തം 12-48)
മേഷ സംക്രമശേഷം മൂന്നുമാസം കഴിയുക എന്നാല്‍ മേടം, ഇടവം, മിഥുനം കഴിഞ്ഞ് കര്ക്കി്ടകമാസം വന്നെത്തുക എന്നര്ത്ഥം . സപിണ്ഡീകരണ പ്രക്രിയകളിലൂടെ പിതൃപദവി ലഭിച്ച പ്രേതന് ദേവന്മാരുടെ കാലപദ്ധതി തന്നെയാണ്. ബാധമാവുക. അപ്പോള്‍ അവരുടെ ഒരു ദിവസവും മനുഷ്യവര്ഷെത്തിന് തുല്യമായിരിക്കും. അപ്പോള്‍ വാര്ഷിികമായി മനുഷ്യരൂട്ടുന്ന ഈ ശ്രാദ്ധ(ബലി)അവര്ക്ക് മുടങ്ങാത്ത നിത്യ ഭക്ഷണമായിത്തീരുന്നു.
പ്രേതന്റെ (മരണം വരിച്ചയാള്‍) മരണസമയം/നക്ഷത്രം അറിഞ്ഞ് വേണം ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത്. പക്ഷേ പല കാരണങ്ങളാല്‍ മരിച്ചുപോയ കാരണവന്മാരുടെ മരണദിനം അറിയാത്തവരുണ്ടാകാം. അവര്ക്ക് പാര്വണണ ശ്രാദ്ധം (അമാവാസി ശ്രാദ്ധം-കറുത്തവാവ് ബലി) ഊട്ടി തൃപ്തരാവാം എന്ന് ഗരുഡ പുരാണം (16-19).
”അജ്ഞാനാദ് ദിനമാസാനം തസ്മാത് പാര്വ6ണമീഷ്യതേ”
കര്ക്കിഞടക അമാവാസി ദിനത്തില്‍ ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഒരേയൊരു ദിനമാണ് കര്ക്കി്ടക അമാവാസി. അതിനാല്‍ പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്താന്‍ ഇത്ര ഉത്തമമായ സമയം വേറെയില്ല.
ഉദകക്രിയ എന്ന പേര്‍ എന്തുകൊണ്ട്?
ശ്രാദ്ധത്തിന് ഏറെത്തവണ ആവര്ത്തികക്കപ്പെടുന്ന പ്രക്രിയയാണ് ജലാഞ്ജലി-ജലതര്പ്പ ണം. പിതൃക്കള്‍ ഭുവര്‍ ലോകവാസികളാണെന്നതും ഭുവര്‍ ലോകം ആപസ്തത്വ (ജലതത്വം)ത്തില്‍ അധിഷ്ഠിതമാണെന്നതും പിതൃകര്മെത്തിലെ ജലപ്രാധാന്യം വ്യക്തമാക്കുന്നു.
”ആപോ(ജല)ഹ്യസ്‌മൈ ശ്രദ്ധാം സനമന്തേ പുണ്യായ കര്മുണേ” എന്ന് ശ്രുതി/വേദം.
പിതൃക്രിയകളില്‍ ഉദകതര്പ്പതണം= ജലതര്പ്പ്ണം പരമപ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് സുപ്രധാനമായതിനാലും ഉദകസമൃദ്ധി (=ജലസമൃദ്ധി)യുള്ള കടല്ത്തീപരം, നദീതീരം എന്നിവയും ക്ഷേത്ര പരിസരവും ഒത്തുചേര്ന്നധ സ്ഥാനങ്ങള്‍ പിതൃബലിക്ക് ഉത്തമമായ സ്ഥാനങ്ങള്‍ ആണ്. കേരളത്തില്‍ തിരുനെല്ലി, തിരുനാവായ, വരയ്ക്കല്‍, ആലുവ ശിവക്ഷേത്ര മണല്പുവറം, വര്ക്ക്ല പാപനാശം കടല്പ്പു റം, പദ്‌നാഭന്റെ സാമീപ്യം നിറഞ്ഞ ശംഖുമുഖം കടല്‍ തീരം, തിരുവല്ലം പരശുരാമ ക്ഷേത്ര/നദീതീരം എന്നിവ പിതൃബലി എന്ന തിലോദക ക്രിയയ്ക്ക് (തിലം=എള്ള്, ഉദകം=ജലം) ചേര്ന്നന പുണ്യകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

No comments:

Post a Comment