ഭക്തിയിലൂടെ ഭൗതികവിചാരങ്ങള്‍ ഒഴിവാക്കി ആത്മസ്വരൂപാവസ്ഥയിലെത്തുന്നതിനെയാണ് ഭക്തിയോഗം എന്നുപറയുന്നത്. കര്‍മത്തിലുള്ള ഏകാഗ്രതയിലൂടെ ഇത് സാധിക്കുമ്പോള്‍ അത് കര്‍മയോഗമാകുന്നു. തത്വജ്ഞാനത്തിലൂടെ ഭഗവല്‍പ്രാപ്തി നേടുന്നതാണ് ജ്ഞാനയോഗം. ഇത് ഉത്തമമാണെങ്കിലും ഒരു ഗുരുവിന്റെ സഹായം ആവശ്യമായിവരും. ഭക്തിയാണ് പ്രായേണ സരളവും എന്നാല്‍ ശക്തവും സുരക്ഷിതവുമായ മാര്‍ഗ്ഗം. അവിടെ വഴിതെറ്റാനുള്ള സാധ്യതയില്ല. മനസ്സ് നേരിട്ട് ഈശ്വരനില്‍ സമര്‍പ്പിക്കുന്നതിലൂടെ നാം ഭൗതിക മുക്തി നേടുന്നു. അഥവാ സ്വരൂപപ്രാപ്തി നേടുന്നു. ഇതുതന്നെയാണ് മനസ്സ് ഉപേക്ഷിക്കല്‍ അഥവാ മോക്ഷം. ഭക്തി മാര്‍ഗത്തില്‍ ഭഗവല്‍ നാമജപം ഏറ്റവും ഉത്തമവും എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യവുമാകുന്നു.
No comments:
Post a Comment