Tuesday, August 21, 2018

ഭഗവദ് ഭജനം ശിവ ഭജനം എന്നു വച്ചാൽ ആത്മ ദർശനം എന്നർത്ഥം. തന്നെത്താൻ അറിയുക. യഥാർത്ഥത്തിൽ ശിവൻ ആരാണ് ദക്ഷിണാ മൂർത്തി. ദക്ഷിണാമൂർത്തി ആരാണ്
"ബാല്യാ ദ്വിഷ്യ പി ജാഗ്ര ദാ തി ഷുതഥാ
സർവ്വാ സ്വവസ്ഥാ സ്വപി
വ്യാവർത്തോ സ്വനു അനുവർത്തമാനം അഹം അഹം ഇതി അന്ത
സ് ഫുരന്തം സദാ
സ്വാത്മാനം പ്രകടീ കരോതി ഭജതാം
യോ മുദ്രയാഭദ്രയാ തസ്മൈ ശ്രീ ഗുരുമൂർത്ത യേ നമ: ഇതി ദക്ഷിണാ മൂർത്ത യേ "
ബാല്യം, കൗമാരം, യൗവനം,വാർദ്ധക്യം ഇത് ശരീരത്തിന് മാറി മാറി വരുന്നു. "ജാഗ്ര ദാദിഷു " ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി ഇത് മനസ്സില് മാറി മാറി വരുന്നു. ഈ അവസ്ഥകൾ ഒക്കെ മാറി മാറി വരുമ്പളും യാതൊരു മാറ്റവും കൂടാതെ ജാഗ്രത്തിലും, സ്വപ്നത്തിലും, സുഷുപ്തിയിലും യാതൊരു മാ ററവും കൂടാതെ ബാല്യത്തിലും, കൗമാരത്തിലും, യൗവനത്തിലും, വാർദ്ധക്യത്തിലും മാറാതെ ഞാൻ ഞാൻ എന്ന് ഹൃദയത്തിൽ ഏതൊരാള് ഏതൊരു തത്വം നർത്തനം ചെയ്യുന്നു അതാണ് നടരാജൻ, ചിദംബരന ട നം. ഹൃദയത്തില് ചിദംബരന ട നം. ആ നർത്തനം ചെയ്യുന്ന തത്ത്വം അതു തന്നെയാണ് ശിവൻ. അതു തന്നെയാണ് ദക്ഷിണാ മൂർത്തി.ദക്ഷിണാ അമൂർത്തിയാണ് അദ്ദേഹം.ദക്ഷിണാമൂർത്തിയല്ല
" ദക്ഷിണാ " എന്നു വച്ചാൽ ജ്ഞാനം എന്നർത്ഥം. ദക്ഷിണാ അമൂർത്തി, ജ്ഞാനസ്വരൂപനായ അമൂർത്തി. ദക്ഷിണാ എന്നതിനെന്താ അർത്ഥം " ദക്ഷിണാശേ മുഷീ പ്രോക്താ" ദക്ഷിണാ എന്നു വച്ചാൽ ഈ സ്ഫൂർത്തിയാണ്. ഹൃദയത്തില് ഞാൻ ഞാൻ എന്നുള്ള അനുഭൂതി." അഹം അസ്മി" എന്നുള്ള അനുഭൂതി. ഞാൻ ഉണ്ട് എന്നുള്ള അനുഭവം. മേഘം ഇങ്ങനെ പോകുമ്പോൾ മേഘങ്ങൾക്ക് നടുവിലൂടെ സൂര്യൻ പ്രകാശിക്കുന്നതു പോലെ ചിത്തവൃത്തികൾ ഇങ്ങനെ പോകുമ്പോൾ, അനേക വികാരങ്ങൾ ഉള്ളിലൂടെ ഇങ്ങനെ പോകുമ്പോൾ ഒരു വികാരം കഴിഞ്ഞ് അടുത്ത വികാരം വരുന്നതിനു നടുവില് ഒരു സന്ധ്യാ കാലം ഉണ്ട്. അതിനിടയിൽ സൂര്യൻ പ്രകാശിക്കണപോലെ ആത്മാ പ്രകാശിക്കുന്നു. ആ പ്രകാശം അഹം അഹം അഹം എന്ന സ്ഫൂർത്തി രൂപത്തിൽ ആ പ്രകാശം തന്നെ ആത്മസ്വരൂപം. സ്ഫൂർത്തി, അഹംങ്കാരം വേറെ, അഹം സ്ഫൂർത്തി വേറെ.അപ്പോൾ അങ്ങനെ പ്രകാശിക്കുന്നത് സാക്ഷാൽ പരമേശ്വര സ്വരൂപം.

SUNIL NAMBOODIRI

No comments:

Post a Comment