Tuesday, August 21, 2018

ഇന്ദ്ര പൂജയ്ക്കു പകരം ഗോവര്‍ദ്ധന പൂജയാണ് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചത്. ഇന്ദ്രനുപകരം ഗോവര്‍ദ്ധനത്തെപൂജിക്കൂ എന്ന അര്‍ത്ഥത്തിലല്ലാ. ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ഒരു യജ്ഞം: അതേകൃഷ്ണന്‍ ലക്ഷ്യമാക്കിയുള്ളൂ.അക്കാര്യം ഇന്ദ്രനു മനസ്സിലാക്കാനായില്ല. തനിയ്ക്ക് വിധിച്ച പൂജ കൃഷ്ണന്‍ തടഞ്ഞു എന്നാണ് ദേവരാജന്‍ ധരിച്ചത്. ഏറെ ക്രുദ്ധനായ ശചീപതി, സംഹാരശക്തിയുറ്റ മേഘങ്ങളോട് ഗോകുലത്തെ പ്രളയത്തിലാഴ്ത്താന്‍ കല്‍പ്പിച്ചു:കൃഷ്ണന്‍ മനസ്സില്‍ പറഞ്ഞു: യാഗം മുടങ്ങിയതില്‍ കോപിച്ച് ദേവരാജന്‍ നമ്മെ നശിപ്പിക്കാനൊരുങ്ങുകയാണ്. എന്റെ വാക്കുകേട്ട ഗോകുലവാസികളെ രക്ഷിക്കാനുള്ള ബാധ്യത എനിക്കുണ്ട്. എന്റെയാ ബാധ്യത ഞാന്‍ നിറവേറ്റുമ്പോള്‍, താന്‍ ജഗദീശ്വരനാണെന്ന ഇന്ദ്രന്റെ അഹങ്കാരത്തിനു ശമനം കിട്ടും.ഭഗവാന്‍ പറഞ്ഞു: മഴയും കാറ്റും നിങ്ങളെ ബാധിക്കില്ല. ഈ പര്‍വതം എന്റെ വിരലറ്റത്തുനിന്ന് താഴെ വീഴുമെന്നും ഭീതിവേണ്ടാ…
ഗോകുലവാസികളെല്ലാം, പശുക്കള്‍ക്കാപ്പം ആ പര്‍വതത്തിന്റെ ചുവട്ടില്‍ വന്നുനിന്നു. അവര്‍ വിശപ്പറിഞ്ഞില്ല. സമയം പോവുന്നതറിഞ്ഞില്ല. ഏഴുദിവസം അവര്‍ ആ നിലയില്‍ കഴിച്ചുകൂട്ടി.
കൃഷ്ണന്റെ യോഗഭാവം കണ്ട ഇന്ദ്രന്‍, ഗര്‍വ് നിശ്ശേഷം വെടിഞ്ഞ് മേഘങ്ങളെ പിന്‍വലിച്ചു. മാനം തെളിഞ്ഞു.

No comments:

Post a Comment