ഓം നമോ ഭഗവതേ വാസുദേവായ
ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കൊരാവിവൻതോണി നിൻപദം
ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളംനിന്നിലെസ്പന്ദമാവണം
അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങൾക്ക് തമ്പുരാൻ
ആഴിയും തിരയും കാറ്റുമാഴവും പോലെ ഞങ്ങളും
മായയും നിൻ മഹിമയും നീയുമെന്നുള്ളിലാകണം
നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയേനീക്കി സായൂജ്യം നൽകുമാര്യനും
നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോർക്കിൽ നീ
അകവും പുറവും തിങ്ങും മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നു ഞങ്ങളങ്ങേ ഭഗവാനേ ജയിക്കുക
ജയിക്കുക മഹാദേവ! ദീനാവനപരായണ!
ജയിക്കുക ചിദാനന്ദ! ദയാസിന്ധോ! ജയിക്കുക
ആഴമേറും നിൻമഹസ്സാമാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം
മതിയാക്കില്ലേ നിൻവിനോദം; ഇനിയെന്തുണ്ട് കാണുവാൻ?
സംഹാരതാണ്ഡവം നിർത്തി ലേശം ശാന്തനാകുമോ?

No comments:
Post a Comment