Monday, August 06, 2018

സ്വാമി അഭയാനന്ദ ചിന്മയ മിഷന്‍, തിരുവനന്തപുരം
Monday 6 August 2018 2:04 am IST
ഹിരണ്യഗര്‍ഭസ്ഥാനം നേടിയ വിജ്ഞാന ആത്മാവായ പ്രജാപതിയെയാണ് പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്. അന്ന രൂപത്തിലുള്ള ഈ ജഗത്തിനെ പ്രജാപതി ആദ്യം സൃഷ്ടിച്ചു.കാമകര്‍മങ്ങളെ കൊണ്ടുള്ള ആ സൃഷ്ടിയിലെ  സപ്ത അന്നങ്ങളെ  വിവരിച്ച് സംസാരത്തില്‍ വിരക്തി ഉണ്ടാക്കി ബ്രഹ്മവിദ്യയെ വിധിക്കുന്നു.
പൊതുവായ അന്നത്തെ തനിക്ക് മാത്രമാക്കി വയ്ക്കുന്നയാള്‍ക്കാണ് പാപമുണ്ടാകുക.പശുക്കള്‍ കൊടുത്ത പാലാകുന്ന അന്നത്തെ കഴിച്ചാണ് ഓരോ മനഷ്യനും ആദ്യം വളരുന്നത്. കുട്ടി ജനിച്ചയുടനെ നാവില്‍ സ്വര്‍ണ്ണത്തോടു  കൂടിയ നെയ് തേച്ചു കൊടുക്കാറുണ്ട് .പിന്നെ പാല് കുടിച്ചാണ് വളരുന്നതും,
 നെയ്യ് പാലിന്റെ മറ്റൊരു രൂപമാണ്. പാലില്‍ നിന്നാണ് നെയ്യ് ഉണ്ടാകുന്നതെന്ന് പറയാം. പാല് കൊണ്ട് ചെയ്യുന്ന അഗ്‌നിഹോത്ര കര്‍മങ്ങളുടെ പരിണാമമാണ് ജഗത്ത് മുഴുവന്‍.അതുകൊണ്ട് എല്ലാം പാലില്‍ പ്രതിഷ്ഠിതമായിരിക്കുന്നുവെന്ന് പറയുന്നു. 
അന്നം ഇങ്ങനെ കഴിച്ചാല്‍  ക്ഷയിച്ച് പോകാതിരിക്കാന്‍ കാരണം പുരുഷനാണ്. ജ്ഞാനം, കര്‍മ്മം എന്നിവയാല്‍ അന്നത്തിന്റെ സൃഷ്ടാവായതിനാലാണിത്. വീണ്ടും വീണ്ടും സൃഷ്ടിക്കുന്നതിനാല്‍ അന്നത്തിന് ക്ഷയമുണ്ടാകയില്ല.
 ത്രീണ്യാത്മനേ ള കുരുത ഇതി മനോ വാചം........
ത്രീണ്യാത്മനേള കുരുത എന്നത് മനസ്സിനേയും വാക്കിനേയും പ്രാണനെയുമാണ്. പ്രജാപതി ഇവയെ മൂന്നിനേയും തനിക്കായി സങ്കല്‍പ്പിച്ചു.
 മനസ്സുകൊണ്ടാണ് നാം കാണുന്നതും കേള്‍ക്കുന്നതും. എന്റെ മനസ്സ് മറ്റൊരിടത്തായിരുന്നു അതിനാല്‍ കണ്ടില്ല, കേട്ടില്ല എന്ന് പറയാറുണ്ടല്ലോ. കാമം, സങ്കല്‍പ്പം, സംശയം, വിശ്വാസം വിശ്വാസമില്ലായ്മ, ധൈര്യം, ധൈര്യമില്ലായ്മ ,ലജ്ജ, പ്രജ്ഞ ഭയം എന്നിവയെല്ലാം മനസ്സ് തന്നെയാണ്.
 അതിനാല്‍ പിന്നില്‍ നിന്ന് തൊട്ടാലും മനസ്സ് കൊണ്ട് അതറിയുന്നു.
എന്തൊക്കെ ശബ്ദമുണ്ടോ അതെല്ലാം വാക്കാണ്.ഇത് എല്ലാറ്റിന്റെയും നിര്‍ണയത്തെ ചെയ്യുന്നതാണ്.ഇതിനെ മറ്റൊന്നും പ്രകാശിപ്പിക്കുന്നില്ല.
പ്രാണന്‍, .അപാനന്‍, വ്യാനന്‍, ഉദാനന്‍, അനന്‍ എന്നിവയെല്ലാം  പ്രാണനാണ്. വാക്ക്, മനസ്സ്, പ്രാണന്‍ എന്നിവയുടെ വികാരമാണ് ശരീരം.അത് വാങ്മയവും മനോമയവും  ജ്ഞാനമയവും പ്രാണമയവുമാണ്
 ദേഹത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ് മനസ്സും വാക്കും പ്രാണനും. അതിനാലാല്‍ അവ മൂന്നിനേയും തനിക്കായി ജീവന്‍ കല്പിച്ചു. ഇന്ദ്രിയ പ്രവര്‍ത്തനങ്ങള്‍ വാസ്തവത്തില്‍ മനസ്സാണ് ചെയ്യുന്നത്.മനസ്സില്ലെങ്കില്‍ ഇന്ദ്രിയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. കാമം മനസ്സിന്റെ സ്വരൂപമാണെന്നും പറഞ്ഞു. എല്ലാ ശബ്ദവും വാക്കാണ്. വാക്കിലൂടെയാണ് എല്ലാ സ്വരൂപത്തേയും പ്രകാശിപ്പിക്കുന്നത്.ദേഹത്തെ നിലനി
ര്‍ത്തുന്ന വായു വൃത്തിയെയാണ് പ്രാണന്‍ എന്ന് പറഞ്ഞത്. വൃത്തിഭേദമനുസരിച്ചാണ് പ്രാണന്‍ പല പേരുകളില്‍ അറിയപ്പെടുന്നത്. ആദ്ധ്യാത്മികമായ മനസ്സിനേയും വാക്കിനേയുമാണ് വിവരിച്ചത്.
ഉപനിഷത്തിലൂടെ -226

No comments:

Post a Comment