Wednesday, August 29, 2018

പ്രകൃതിഃ ത്വാം നിയോക്ഷ്യസി

ഗീതാദര്‍ശനം
Thursday 30 August 2018 2:48 am IST
നിനക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍- യുദ്ധം ചെയ്യാതിരിക്കാന്‍ സ്വാതന്ത്ര്യമില്ല. എന്റെ ബഹിരംഗശക്തിയായ പ്രകൃതി നിന്നെക്കൊണ്ട് ചെയ്യിക്കും. പ്രകൃതിയുടെ സന്താനമായ രജോഗുണമാണ് ക്ഷത്രിയനായ നിന്റെ സ്വഭാവം. തേജസ്സ്, ധൈര്യം, ശൗര്യം മുതലായ ആ ഗുണങ്ങള്‍ക്ക് നീ എപ്പോഴും വിധേയനാണ്. നിനക്ക് സ്വാതന്ത്ര്യമില്ല. അധിക്ഷേപത്തെ സഹിച്ചുകൊണ്ടിരിക്കാന്‍ നിനക്ക് കഴിയില്ല. അപ്പോള്‍ നീയും യുദ്ധം ചെയ്യേണ്ടിവരും.
അര്‍ജ്ജുനന്‍ യുദ്ധം ചെയ്താല്‍ പാപം അനുഭവിക്കേണ്ടവരും എന്ന് ഭയപ്പെടുന്നു. പൊരുതാന്‍ സര്‍വേശ്വരനായ ഭഗവാന്‍ പറയുന്നു എന്ന്, അദ്ദേഹം ഓര്‍ക്കുന്നതേയില്ല. മായാബദ്ധരായ നമ്മളും കര്‍മങ്ങളും ഭഗവാന് ആരാധനയായി ചെയ്യണമെന്നാണ് ഭഗവാന്‍ ഗീതാ-ഭാഗവതാദികളിലൂടെ നി
ര്‍ദേശിക്കുന്നത് എന്ന കാര്യം ഓര്‍ക്കുന്നതേയില്ല. ഇതാണ് ശ്ലോകതാല്‍പര്യം.
ബദ്ധനായ ജീവാത്മാവ് പ്രകൃതിയുടെ പാരതന്ത്ര്യത്തില്‍ നില്‍ക്കുന്നു
അധ്യായം-18 ശ്ലോകം 60
സ്വഭാവ... സ്വേന കര്‍മണാ നിബദ്ധഃ
കഴിഞ്ഞ ജന്മങ്ങളിലെ പുണ്യപ്രദവും പാപപ്രദവും ആയ കര്‍മങ്ങളുടെ സംസ്‌കാരമാണ്, ഈ ജന്മത്തില്‍ കര്‍മങ്ങള്‍ ചെയ്യാനും, ചെയ്യാതിരിക്കാനും സുഖം അനുഭവിക്കാനും ദുഃഖം അനുഭവിക്കാനും കാരണമാവുന്നത്. അതിനെയാണ് സ്വഭാവം എന്ന് പറയുന്നത്. കുന്തിപുത്ര, നീ നിന്റെ സ്വഭാവമായ, ക്ഷത്രിയഗുണമായ രജോഗുണം നിറഞ്ഞ കര്‍മങ്ങളാല്‍ ബന്ധിതനായിരിക്കുകയാണ്. അതായത് ''ശൗര്യം തേജോ ധൃതിഃ ദാക്ഷ്യം'' (18 ല്‍ 43) എന്നിങ്ങനെ മുന്‍പ് വിവരിച്ച ഗുണങ്ങള്‍ ക്ഷത്രിയ സ്വഭാവങ്ങള്‍ നിന്റെ മനസ്സിനെ ഒരിക്കും സ്വതന്ത്രമായി വിടുകയില്ല. അതിനാല്‍ ഇപ്പോള്‍ നീ ആ ജ്ഞാനം മറന്നുപോയിരിക്കയാണ്. യുദ്ധം സ്വധര്‍മ്മമാണെന്ന സത്യം നീ ഓര്‍ക്കുന്നതേ ഇല്ല. ഇങ്ങനെ മറന്നുപോകുന്നതിനെയാണ് മോഹം എന്ന് പറയുന്നത്. മോഹം കൊണ്ടാണ്- അജ്ഞാനം കൊണ്ടാണ് നീ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കാത്തതും തയാറാവാത്തതും.
തത് അവഗോപി കരിഷ്യസി
പക്ഷേ ആ യുദ്ധകര്‍മം നിന്റെ പ്രകൃതിക്ക് കീഴ്‌പ്പെട്ട് (വിവശഃ) നിനക്ക് ചെയ്യേണ്ടിവരും. നിനക്ക് സ്വാതന്ത്ര്യമില്ലാത്തതുകൊണ്ട്, പ്രകൃതി നിര്‍ബന്ധിക്കുമ്പോള്‍ നീ യുദ്ധം ചെയ്യാന്‍ തയാറാവും. ആ പ്രകൃതി എന്റെ ശക്തിയാകയാല്‍ പ്രകൃതിക്ക് എന്റെ നിശ്ചയത്തില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നീ കുന്തിയുടെ പുത്രനാണ്. ക്ഷത്രിയ ശിരോമണിയാണ്, എന്റെ ബന്ധുവുമാണ്. അതിനാല്‍ യുദ്ധത്തില്‍നിന്ന് വിമുഖനാവുന്നത് ഉചിതമല്ല.
കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment