Friday, September 07, 2018

402. വിദ്യാവിദ്യാസ്വരൂപിണീ 1. വിദ്യയും അവിദ്യയും സ്വരൂപമായിട്ടുള്ളവള്‍. പരമമായജ്ഞാനം വിദ്യയും പരിമിതമായ ജ്ഞാനം അവിദ്യയുമാണ്. 2. വിദ്യാ എന്നത് നശിക്കാത്തതും ആത്മാവിനെ സംബന്ധിച്ചതുമായ ജ്ഞാനമാണ്. അവിദ്യാ നശിച്ചുപോകുന്ന വസ്തുക്കളിലുള്ള ജ്ഞാനമാണ്. ഇതുരണ്ടും ഭഗവതിയുടെ രൂപങ്ങളാണ്. 3. അല്ലങ്കില്‍ വിദ്യാ അവിദ്യാ സ്വം എന്നിങ്ങനെ ഉള്ള മൂന്നു രൂപങ്ങളുള്ളവള്‍ എന്നും ആകാം. ഇവിടെ വിദ്യാ നശിച്ചു പോകുന്ന ജ്ഞാനവും, അവിദ്യാ തെറ്റിദ്ധാരണമുലമുള്ള ജ്ഞാനവും, സ്വം എന്നത് പരമമായ ജ്ഞാനവുമാണ്. 403. മഹാകാമേശനയനകുമുദാഹ്ലാദകൗമുദീ 1. മഹാകാമേശന്റെ നയനങ്ങളാകുന്ന കുമുദങ്ങള്‍ക്ക്‌ ആഹ്ലാദം ഉണ്ടാക്കുന്ന കൗമുദി. ശിവന്റെ കണ്ണുകളാകുന്ന ആമ്പല്‍പ്പൂവ്വുകള്‍ക്ക്‌ ആഹ്ലാദം ഉണ്ടാക്കുന്ന നിലാവാണ്‌ ഭഗവതി. ആമ്പല്‍പ്പൂക്കള്‍ ചന്ദ്രനുദിയ്ക്കുമ്പോള്‍ വിടരും എന്ന്‌ പ്രസിദ്ധം. 2. കുമുദം എന്നതിന്‌ ചുവന്നതാമര എന്നൊരു അര്‍ത്ഥവുമുണ്ട്‌. ഭഗവതിയെന്ന നിലാവുവരുമ്പോള്‍ ശിവന്റെ ചുകന്നതാമരപോലുള്ള കണ്ണുകള്‍ കൂമ്പിപ്പോകുന്നു എന്നും അര്‍ത്ഥമാകാം. ഭഗവതിയുടെ സാമീപ്യത്താല്‍ തന്നെ അനുഭൂതിയാല്‍ ശിവന്‌ കണ്ണുകള്‍ കൂമ്പിപ്പോകും. 3. മഹാകാമേശനിലേയ്ക്കുള്ള നയനത്താല്‍ കുത്സിതമായ മുത്തുള്ളവര്‍ക്ക്‌ ആഹ്ലാദമായ കൗമുദി. ഭഗവതി ചെറിയചെറിയ ആഗ്രഹമുള്ള സാധാരണജനങ്ങളെ ശിവപദമാകുന്ന മോക്ഷത്തിലേയ്ക്കു നയിക്കുന്നു. മോക്ഷം ലഭിയ്ക്കാന്‍ ഭാഗ്യം വരുന്ന സാധാരണഭക്തരുടെ ആഹ്ലാദരൂപത്തിലുള്ള നിലാവുതന്നെ ആണ്‌ ഭഗവതി. 404. ഭക്തഹാര്‍ദ്ദതമോഭേദഭാനുമദ്ഭാനുസന്തതിഃ 1. ഭക്തന്മാരുടെ ഹാര്‍ദ്ദമാകുന്ന തമസ്സിനെ ഭേദിയ്ക്കുന്ന ഭാനുമാന്റെ ഭാനുസന്തതിയായിട്ടുള്ളവള്‍. ഭക്തന്മാരുടെ ഹൃദയത്തിലുണ്ടാകുന്ന അജ്ഞാനമാകുന്ന ഇരുട്ടിനെ ഇല്ലാതാക്കുന്ന സൂര്യന്റെ രശ്മികള്‍ ഭഗവതിതന്നെ ആണ്‌. കഴിഞ്ഞ നാമത്തില്‍ കണ്ട ഇരുട്ടിനോട്‌ ചേര്‍ന്നുപോകുന്ന നിലാവും ഈ നാമത്തിലെ ഇരുട്ടിന്റെ വിരുദ്ധമായ വെയിലും ഭഗവതിതന്നെ ആണ്‌. 405. ശിവദൂതീ 1. ശിവന്‍ ദൂതിയായിട്ടുള്ളവള്‍. ഭഗവതി ശിവനെ ദൂതനാക്കിയ കഥ മാര്‍ക്കണ്ഡേയപുരാണത്തില്‍ ഉണ്ട്‌. 2. ശിവന്‌ ദൂതിയായിട്ടുള്ളവള്‍. പ്രകൃതിയിലുാ‍കുന്ന എല്ലാ സംഭവങ്ങളും സൂചനകളും ഈശ്വരന്റെ അസ്തിത്വം വിളിച്ചു പറയുന്നവയാണ്‌. പ്രകൃതിയുടെ ആകെത്തുയായ ഭഗവതി അതുകൊണ്ട്‌ ശിവദൂതിയാകുന്നു. 3. മങ്ഗളവാര്‍ത്ത കൊണ്ടുവരുന്നവള്‍. 406. ശിവാരാദ്ധ്യാ 1. ശിവനാല്‍ ആരാധിയ്ക്കപ്പെടുന്നവള്‍. ശക്തിയുടെ സഹായമില്ലാതെ ശിവന്‌ ഇളകാന്‍ കൂടി കഴിയില്ല. അതിനാല്‍ ഭഗവതി ശിവനാല്‍ പൂജിയ്ക്കപ്പെടുന്നു. 2. ശിവശബ്ദത്തിന്‌ കുറുക്കന്‍ എന്ന്‌ അര്‍ത്ഥമുണ്ട്‌. നിസ്സാരജീവികളായ കുറുക്കന്മാര്‍കൂടി അമ്മയെ ആരാധിയക്കുന്നു. 3. ശിവയും ആരാദ്ധ്യയും ആയിട്ടുള്ളവള്‍. ശിവാ എന്നതിന്‌ ഭര്‍ത്താവും പുത്രനും ഉള്ളവള്‍ എന്ന്‌ അര്‍ത്ഥമുണ്ട്‌. 407. ശിവമൂര്‍ത്തിഃ 1. ശിവന്റെ സ്വരൂപമുള്ളവള്‍ 2. മങ്ഗളസ്വരൂപാ 408. ശിവങ്കരീ 1. ഭക്തന്മാരെ മോക്ഷപദത്തിലെത്തിയിക്കുന്നവള്‍. ശിവോഹം എന്ന പരിപൂര്‍ണ്ണാനുഭവം ഉണ്ടാക്കിത്തരുന്നവള്‍. 2. മങ്ഗളം ഉണ്ടാക്കുന്നവള്‍ 409. ശിവപ്രിയാ 1. ശിവന്‌ പ്രിയയായിട്ടുള്ളവള്‍ 2. ശിവനെ പ്രിയമായിട്ടുള്ളവള്‍ 3. മങ്ഗളം പ്രിയമായിട്ടുള്ളവള്‍ 410. ശിവപരാ 1. ശിവങ്കല്‍ താല്‍പര്യമുള്ളവള്‍ 2. ശിവനു താല്‍പ്പര്യമുള്ളവള്‍ 3. ശിവനേക്കാള്‍ പരയായിട്ടുള്ളവള്‍. ശിവനേക്കാള്‍ മേലെ ആയിട്ടുള്ളവള്‍. 4. ശിവന്‍ (മാത്രം) മേലെ ആയിട്ടുള്ളവള്‍ 411, ശിഷ്ടേഷ്ടാ 1. ശിഷ്ടന്മാര്‍ക്ക്‌ ഇഷ്ടാ. നല്ലവര്‍ ഇഷ്ടപ്പെടുന്നവള്‍. 2. ശിഷ്ടന്മാരെ ഇഷ്ടമുള്ളവള്‍ 3. ശിഷ്ടന്മാരെ പൂജിയ്ക്കുന്നവള്‍ 4. ശിഷ്ടന്മാരാല്‍ പൂജിയ്ക്കപ്പെടുന്നവള്‍ 412. ശിഷ്ടപൂജിതാ 1. ശിഷ്ടന്മാരാല്‍ പൂജിതാ 2. ശിഷ്ടമായതിനാല്‍ പൂജിതാ. ശിഷ്ടം എന്നതിന്‌ അവശിഷ്ടം എന്നര്‍ത്ഥം. നേതി നേതി എന്ന്‌ എല്ലാം തള്ളിക്കളയുമ്പോള്‍ അവശേഷിയ്ക്കുന്നതാണ്‌ ബ്രഹ്മം. ആ ബ്രഹ്മം തന്നെയാണ്‌ ഭഗവതി. അതിനാല്‍ പൂജിതാ. 3. യജ്ഞാവശിഷ്ടങ്ങള്‍ എല്ലാം ശിവനുള്ളതാണ്‌. യജ്ഞാവശിഷ്ടങ്ങള്‍കൊണ്ട്‌ പൂജിയ്ക്കപ്പെടുന്നവനാണ്‌ ശിവന്‍. ശിഷ്ടപൂജിതന്‍. ഭഗവതി ശിവപത്നിയായതിനാല്‍ ശിഷ്ടപൂജിതാ. 415. മനോവാചാമഗോചരാ 1. മനോവാക്കുകള്‍ക്ക്‌ അഗോചരാ. മനസ്സിനും വാക്കിനും വിഷയമല്ലാത്തവള്‍. 2. മനോവാക്കുകള്‍ ആമമായിരിയ്ക്കുന്നവര്‍ക്ക്‌ ഗോചരാ. മനസ്സും വാക്കും സന്ദര്‍ഭത്തിന്റെ സംസ്കാരത്തിന്‌ അധീനപ്പെട്ട്‌ മാറിമറയാത്തവര്‍ക്ക്‌ കാണാന്‍ കഴിയുന്നവള്‍. 416. ചിച്ഛക്തിഃ 1. ജ്ഞാനശക്തി. 2. ചിദ് ശബ്ദത്തിന് ഉപമിയ്ക്കാവുന്നത് എന്നൊരു അര്‍ത്ഥമുണ്ട്. ലോകത്തിലുള്ള വലുതും ചെറുതുമായ ഏതുശക്തിയോടും ഉപമിയ്ക്കാവുന്നത് ഭഗവതിയുടെ ശക്തിതന്നെ ആണ്. ബ്രഹ്മാണ്ഡപിണ്ഡാണ്ഡങ്ങള്‍ ഒരു പോലെ ആണ് എന്ന് പ്രസിദ്ധമാണ്. 417. ചേതനാരൂപാ 1. ചേതനാ എന്നാല്‍ ജീവന്‍. ജീവസ്വരൂപാ. 2. ബുദ്ധിസ്വരൂപാ 3. ജ്ഞാനസ്വരൂപാ 4. ശിവസ്വരൂപാ 418. ജഡശക്തിഃ 1. ജഡമായ ശക്തിയുള്ളവള്‍. ജീവനില്ലാത്തവയാണ് ജഡം. ചലിയ്ക്കാന്‍ പറ്റാത്ത ജഡം ജീവന്റെ സാന്നിദ്ധ്യത്തില്‍ പലതും ചെയ്യുന്നതായി നമ്മള്‍ കാണാറുണ്ട്. ജീവന്‍ നേരിട്ട് ഒന്നും തന്നെ ചെയ്യുന്നത് കാണുന്നുമില്ല. അതിനാല്‍ ജീവന് ആധാരമായതും ശക്തിയായതും ജഡശക്തിയാണ് എന്നു കാണാം. അത് ഭഗവതിതന്നെ.419. ജഡാത്മികാ 1. ജഡസ്വരൂപാ 2. മടിപിടിച്ചവള്‍. എത്ര ജീവന്‍ മോക്ഷത്തിന് വേണ്ടി അലയുന്നു. അവരെ ഒന്നു നോക്കാന്‍ പോലും ഭഗവതിയ്ക്ക് മടിയാണെന്നു തോന്നും. 420. ഗായത്രീ 1. ഗായത്രീ എന്ന മന്ത്രസ്വരൂപാ. 2.ഇരുപത്തിനാലക്ഷരമുള്ള ഗായത്രീ എന്ന ഛന്ദസ്സായിയിട്ടുള്ളവള്‍. ചന്ദസ്സുകളെല്ലാം ഭഗവതിതന്നെ ആണ്. 3. ഗാനം ചെയ്യുന്നവരെ ത്രാണനം ചെയ്യുന്നവള്‍. ഭജിയ്ക്കുന്നവരെ രക്ഷിയ്ക്കുന്നവള്‍. 4. ഗായത്രി വേദമാതാവാണെന്നു പ്രസിദ്ധം. ഭഗവതി ഗായത്രിയാകയാല്‍ വേദം മുഴുവന്‍ ഭഗവതിയില്‍നിന്ന് ഉണ്ടായതാണ്. 422. സന്ധ്യാ 1. സന്ധ്യാസ്വരൂപാ 2. സമ്യക്കാകുംവണ്ണം ധ്യാനം ചെയ്യാന്‍ പറ്റുന്ന സമയമായതുകൊണ്ടാണത്രേ സന്ധ്യാ എന്ന പേരു വന്നത്. ആ സമയം ഭഗവതിയായതുകൊണ്ടാണ് അപ്പോള്‍ ധ്യാനം ചെയ്യാന്‍ എളുപ്പമാകുന്നത്. 3. അരുന്ധതീദേവിയുടെ പൂര്‍വ്വജന്മമാണത്രേ സന്ധ്യാ. ബ്രഹ്മാവ് ധ്യാനം ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ മനസ്സില്‍നിന്നുണ്ടായ സന്ധ്യ പിന്നീട് തപസ്സുചെയ്ത് ദേഹം ത്യജിച്ച് അരുന്ധതിയാകുകയാണുണ്ടായത്. അരുന്ധതിയും ഭഗവതിതന്നെ ആണ്. 4. ഒരുവയസു തികഞ്ഞ കന്യകാ എന്നും സന്ധ്യാ എന്ന ശബ്ദത്തിന് അര്‍ത്ഥമുണ്ട്. ഒരുവയസ്സായ കന്യകയും ഭഗവതിതന്നെ ആണ്. 424. തത്വാസനാ 1. തത്വങ്ങള്‍ ആസനമായിട്ടുള്ളവള്‍. ശൈവസിദ്ധാന്തപ്രകാരമുള്ളവയും സാംഖ്യസിദ്ധാന്തപ്രകാരമുള്ളവയും ആയ തത്വങ്ങള്‍ ഇരിപ്പിടമായിട്ടുള്ളവള്‍. 2. തത്വം എന്നാല്‍ പരമാര്‍ത്ഥം എന്നൊരു അര്‍ത്ഥം. പരമാര്‍ത്ഥം ആസനമായിട്ടുള്ളവള്‍. 3. ബ്രഹ്മം ഇരിപ്പിടമായിട്ടുള്ളവള്‍. 4. തത്വത്തിന് പതിഞ്ഞ നൃത്തം എന്നൊരു അര്‍ത്ഥം. വളരെ പതുക്കെ എന്നു തോന്നുന്ന സൂക്ഷ്മചലനങ്ങളാണ് ലോകം നിലനില്‍ക്കാല്‍ കാരണമായിട്ടുള്ളത്. അതിലെല്ലാം ഭഗവതിയാണ് ഇരിയ്ക്കുന്നത്. 5. തത്വങ്ങളെ അസനം ചെയ്യുന്നവള്‍. തത്വത്തിന് സത്യം എന്നും അസനം എന്നതിന് എറിയല്‍ എന്നും അര്‍ത്ഥം. സത്യത്തെ എറിഞ്ഞുകളയുന്നവള്‍. സാധാരണമനുഷ്യര്‍ക്ക് സത്യമാണെന്നു തോന്നുന്ന എല്ലാം ബലാല്‍ പിടിച്ചു വാങ്ങി എറിഞ്ഞു കളയുന്ന പ്രകൃതിയാണ് ഭഗവതി. 425. തത് 1. അത് എന്ന് അര്‍ത്ഥം വരുന്ന തച്ഛബ്ദം നപുംസകലിങ്ഗം പ്രഥമൈകവചനമാണ് ഈ നാമം. തത്വമയീ എന്ന നാമം വീണ്ടും വരുന്നതിനാല്‍ തത്വമയീ എന്ന ഈ ശബ്ദത്തെ തത്, ത്വം, അയീ എന്ന് മൂന്നാക്കി വിഭജിച്ചാണ് വ്യാഖ്യാതാക്കള്‍ പ്രതിപാദിച്ചിരിയ്ക്കുന്നത്. തത്വമസി എന്ന് മഹാവാക്യത്തിലെ തത് എന്നത് ബ്രഹ്മത്തെ ചൂണ്ടുന്ന ശബ്ദമാണ്. ആ ബ്രഹ്മം ഭഗവതി തന്നെ ആണ്. 426. ത്വം 1. നീ എന്ന് അര്‍ത്ഥം വരുന്ന യുഷ്മച്ഛബ്ദത്തിന്റെ പ്രഥമൈകവചനമാണ് ത്വം. യുഷ്മച്ഛബ്ദംകൊണ്ട് ഉദ്ദേശിയ്ക്കുന്നവരെല്ലാം ഭഗവതിതന്നെ. 2. തത്വമസി എന്ന മഹാവാക്യത്തില്‍ അഖണ്ഡമായ ബ്രഹ്മം നീതന്നെ ആണെന്നു പറയുന്നു. ബ്രഹമത്തിലുള്ളതും നിന്നിലുള്ളതും ഒരേ ആളാണ്. അത് ഭഗവതിതന്നെ ആണ് എന്ന് ഈ നാമം നമ്മെ ഉദ്‌ബോധിപ്പിയ്ക്കുന്നു. 427. അയീ 1. അയി എന്നത് മൃദുലമായ ഒരു സംബോധനയാണ്. സകലജനങ്ങളുടേയും അമ്മയായതുകൊണ്ട് ഏറ്റവും അധികം മൃദുലമായി വിളിയ്ക്കപ്പെടുന്നവളാണ് ഭഗവതി. മൃദുലമായി വിളിയ്ക്കപ്പെടുന്നവള്‍ എന്ന അര്‍ത്ഥത്തില്‍ അയീ. 2. അയ ശബ്ദത്തിന് ശുഭാവഹവിധി എന്നൊരു അര്‍ത്ഥം. ശുഭാവഹവിധി രൂപമായിട്ടുള്ളവള്‍. 3. പോക്ക് എന്ന് അയശബ്ദത്തിന് അര്‍ത്ഥമുണ്ട്. എങ്ങോട്ടോ അനന്തമായി പോയിക്കൊിരിയ്ക്കുന്ന ഈ പ്രപഞ്ചം രൂപമായിട്ടുള്ളവള്‍. 428. പഞ്ചകോശാന്തരസ്ഥിതാ 1.പഞ്ചകോശങ്ങളുടെ അന്തരത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ശ്രീവിദ്യാസമ്പ്രദായത്തില്‍ ശ്രീവിദ്യാദി അഞ്ചു ദേവതകളെ പഞ്ചകോശദേവതകള്‍ എന്നുപറയും. ഇതില്‍ ശ്രീവിദ്യയുടെ സ്ഥാനം നടുവിലാണ്. അതിനാല്‍ പഞ്ചകോശാന്തരസ്ഥിതാ. 2.അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവ പഞ്ചകോശങ്ങളാണ്. ഒരു പക്ഷത്തില്‍ ആനന്ദമയകോശം തന്നെ ബ്രഹ്മം. മറ്റൊരു വാദത്തില്‍ ആനന്ദത്തിന് സാക്ഷിയായി ഈ അഞ്ചിലും പെടാത്ത വേറെ ഒന്നാണ് ബ്രഹ്മം. ഇതില്‍ രണ്ടും ഈനാമത്തിന് യോജിയ്ക്കും. ഏറ്റവും ഉള്ളിലുള്ളത് ആനന്ദമയകോശമാകുന്ന ബ്രഹ്മമോ എല്ലാതിനും സാക്ഷിയാകുന്ന ബ്രഹ്മമോ ആണ്. രണ്ടായാലും ആ ബ്രഹ്മം ഭഗവതിതന്നെ ആണ്. 3. ഈ അഞ്ചുകോശങ്ങളുടെ ഓരോന്നിന്റെ ഉള്ളിലുള്ളതും ഭഗവതിതന്നെ ആണെന്നും അര്‍ത്ഥം വരാം. 429. നിസ്സീമമഹിമാ 1. അളവില്ലാത്തിടത്തോളം മഹിമയുള്ളവള്‍. ഭഗവതിയുടെ യോഗ്യത എത്രത്തോളം ഉെണ്ടന്ന് ആര്‍ക്കും അളക്കാന്‍ കഴിയില്ല. 2. മഹിമാ എന്നത് അഷ്ടൈശ്വര്യങ്ങളില്‍ ഒന്നായ വലുതാവാനുള്ള കഴിവാണ്. ഭഗവതി അതിരില്ലാതെ വളരാന്‍ കഴിയുന്നവളാണ്. ആരും ഇതേവരെ അളന്നിട്ടില്ലാത്ത പ്രപഞ്ചമാണ് ഭഗവതിയുടെ രൂപം.430.നിത്യയൗവ്വനാ 1.നിത്യമായ യൗവ്വനം ഉള്ളവള്‍. അനേകകോടിബ്രഹ്മാണ്ഡങ്ങളെ അനുനിമിഷം പ്രസവിയ്ക്കുന്നവള്‍ക്ക് യൗവ്വനം അവസാനിയ്ക്കുവാന്‍ വഴിയേയില്ല. 2. നിത്യശബ്ദത്തിന് സമുദ്രം എന്നൊരു അര്‍ത്ഥം. സകലസമയത്തും സമുദ്രം പോലെ തിരയടിയ്ക്കുന്ന യൗവ്വനമുള്ളവള്‍. 431. മദം കൊണ്ട് ശാലനം ചെയ്യുന്നവള്‍. മദം കൊണ്ട് ശോഭിയ്ക്കുന്നവള്‍. വേറെവിഷയങ്ങളുമായി ബന്ധമില്ലാതെത്തന്നെ ആനന്ദിക്കുന്ന അവസ്ഥയെ മദം എന്നു പറയാറുണ്ട്. ഗവതിയല്ലാതെ വേറെ ഒന്നും ഈ ലോകത്തില്ലാത്തതിനാലും ആനന്ദപൂരിതയായതിനാലും രണ്ടാമതൊരുവസ്തുവിന്റെ ബന്ധമില്ലാത്ത മദം ഭഗവതിക്കുണ്ട്. 432. മദഘൂര്‍ണ്ണിതരക്താക്ഷീ 1. മദം കൊണ്ട് ഘൂര്‍ണ്ണിതവും രക്തവും ആയ അക്ഷികളോടു കൂടിയവള്‍. ഘൂര്‍ണ്ണിതം എന്നാല്‍ ബാഹ്യവൃത്തികളില്‍ നിന്ന് പിന്തിരിഞ്ഞത് എന്നര്‍ത്ഥം. സ്വാത്മാനന്ദം കൊണ്ട് ബാഹ്യവൃത്തികളില്‍ നിന്ന് പിന്തിരിഞ്ഞതും അതിനാല്‍ത്തന്നെ കുറഞ്ഞൊന്നു ചുകപ്പുള്ളതും ആയ കണ്ണുകളുള്ളവള്‍. 2. മദത്തിന് ഭോഗാസക്തി എന്നും ഘൂര്‍ണ്ണിതത്തിന് ചുറ്റിത്തിരിയുന്നത് എന്നും അര്‍ത്ഥമുണ്ട്. ഭഗവതിയുടെ അംശങ്ങളായ നാമെല്ലാം ഭോഗാസക്തിയില്‍ ചുറ്റിത്തിരിഞ്ഞ് കണ്ണുകലങ്ങുന്നവരാണ്. 433. മദപാടലഗണ്ഡഭൂഃ 1. മദംകൊണ്ട് പാടലനിറമായിരിക്കുന്ന ഗണ്ഡഭൂവോടു കൂടിയവള്‍. മദ്യസേവകൊണ്ട് കുറച്ചൊന്ന് ചുവന്ന കവിള്‍ത്തടമുള്ളവള്‍. 2. മദത്തിന് കസ്തൂരിയെന്നും പാടലത്തിന് പാടലപ്പൂവെന്നും അര്‍ത്ഥമാകാം. കവിളില്‍ കസ്തൂരികൊണ്ട് മകരമത്സ്യത്തിന്റെ ആകൃതിയില്‍ കവിളില്‍ പത്തിക്കീറ്റെഴുതുന്ന പതിവ് ഉണ്ടായിരുന്നു. കാതില്‍ പാടലപ്പൂവ്വ് വയ്ക്കാറുണ്ട്. കസ്തൂരിപത്തിക്കീറ്റുള്ള കവിളില്‍ പാടവപ്പൂതട്ടുമ്പോഴുള്ള ഭംഗി എടുത്തു പറയാവുന്നതാണ്. അത് ഭഗവതിയ്ക്കുണ്ട്. 3. മദത്തിന് ഹര്‍ഷം എന്നൊരു അര്‍ത്ഥം. ഹര്‍ഷം കൊണ്ട് കവിളുചുകന്നവള്‍ എന്നും അര്‍ത്ഥമാകാം. 434. ചന്ദനദ്രവദിഗ്ധാങ്ഗീ 1. ചന്ദനദ്രവം കൊണ്ട് ദിഗ്ധമായിരിയ്ക്കുന്ന അംഗത്തോടു കൂടിയവള്‍. ചന്ദനച്ചാറ് ഭഗവതിയുടെ അംഗങ്ങളിലെല്ലാം പുരട്ടിയിട്ടുണ്ട്. ശിവനുമായുള്ള വിരഹസമയത്ത് ദേഹം തണുപ്പിയ്ക്കാനും, ശിവനുമായി കൂടിയിരിയ്ക്കുന്ന സന്തോഷസമയത്ത് അലങ്കാരമായും ചന്ദനച്ചാറുണ്ടാകും. 2. ദിഗ്ധം എന്നതിന് വിഷംപുരട്ടിയ ബാണം എന്ന് അര്‍ത്ഥമാകാം. ശിവനെ സംബന്ധിച്ചിടത്തോളം ചന്ദനച്ചാറുപോലെ വളരെ സുഖകരമായതും വിഷമയമായതും ആണ് ഭഗവതിയുടെ അംഗങ്ങള്‍. മായ ജീവശിവന്മാരായ നമ്മെയെല്ലാം സുഖിപ്പിയ്ക്കുകയും വിഷമേറ്റപോലെ മയക്കിക്കിടത്തുകയും ചെയ്യുന്നു. 435. ചാമ്പേയകുസുമപ്രിയാ 1. ചാമ്പേയകുസുമം ഇഷ്ടപ്പെടുന്നവള്‍. ചാമ്പേയകുസുമം എന്നാല്‍ നാഗപ്പൂവ്. 2. ചാമ്പേയം എന്നതിന് ചമ്പകം എന്നും അര്‍ത്ഥം കാണുന്നു. ചമ്പകകുസുമം ഇഷ്ടപ്പെടുന്നവള്‍. 3. ചാമ്പേയം എന്നതിന് സ്വര്‍ണം എന്നും അര്‍ത്ഥം വരാം. സ്വര്‍ണ്ണപ്പൂ ഇഷ്ടപ്പെടുന്നവള്‍. (തുടരും) 450. നന്ദിനീ1.നന്ദിപ്പിക്കുന്നവള്‍ അഥവാ സന്തോഷിപ്പിക്കുന്നവള്‍. ഭഗവതി എല്ലാവരേയും സന്തോഷിപ്പിക്കുന്നവള്‍ ആണ്. 2. മകള്‍ എന്നും ഒരു അര്‍ത്ഥം വരാം. ഭഗവതിയെ മകളായി കരുതി വാത്സല്യഭക്തി വയ്ക്കുന്നതായാല്‍ എത്രമാത്രം സന്തോഷിപ്പിക്കുന്നവളാകും എന്ന് അളക്കാന്‍  പറ്റില്ല. 3. ഗംഗാ എന്നും അര്‍ത്ഥമുണ്ട്. ഭഗവതിയുടെ രൂപാന്തരം തന്നെ ആണ് ഗംഗാ. 4. കാമധേനുവിന്റെ വംശത്തില്‍ പെട്ടവളും വസിഷ്ഠമഹര്‍ഷിയുടെ പുശുവുമായ നന്ദിനി നെയ്യ് മുതലായ ദ്രവ്യങ്ങള്‍ ഉത്പാദിപ്പിച്ച് യജ്ഞം നിലനിര്‍ത്തുന്നവളാണ്. യജ്ഞം നിലനിര്‍ത്തുന്ന നന്ദിനി ഭഗവതിയുടെ രൂപാന്തരം തന്നെ. 5. കന്യകാ എന്നും ഒരര്‍ത്ഥം. ഭഗവതി നിത്യകന്യകയാണ്. 453. ലോലാക്ഷീ. 1.ലോലമായഅക്ഷികളുള്ളവള്‍. ഇളകുന്നകണ്ണുള്ളവള്‍. പ്രപഞ്ചത്തിലെ ഓരോ അണുവും ഭഗവതിയുടെ പുത്രരാണ്. അവരെ മുഴുവന്‍ ശ്രദ്ധിക്കുന്ന ഭഗവതിയുടെ കണ്ണുകള്‍ സദാ ഇളക്കമുള്ളതായിരിക്കാനേ വഴിയുള്ളൂ. 2. ലോലം എന്നതിന് ആകാംക്ഷാ എന്നൊരു അര്‍ത്ഥം. സംസാരത്തില്‍ മുഴുകിയിരിക്കുന്ന മക്കള്‍ എപ്പോഴാണ് മടങ്ങി വരുന്നത് എന്ന ആകാംക്ഷ കണ്ണിലുള്ളവള്‍. 454. കാമരൂപിണീ 1. കാമവികാരരൂപിണീ 2. കവും ആമവും ആയ രൂപത്തോടു കൂടിയവള്‍. കം എന്നതിന് പരബ്രഹ്മം എന്നും ആമശബ്ദത്തിന് പചിക്കാത്തത് അഥവാ മാറ്റംവരാത്തത് എന്നും അര്‍ത്ഥം. ഒരു മാറ്റവും വരാത്ത പരബ്രഹ്മസ്വരൂപിണിയാണ് ഭഗവതി 3. ആഗ്രഹസ്വരൂപിണീ. “ബഹുസ്യാം”(ഞാന്‍ അനവധിയാകുന്നുണ്ട്) എന്ന ആഗ്രഹമാണ് ഈ പ്രപഞ്ചമായിമാറിയത്. ശരിയ്ക്കു പറഞ്ഞാല്‍ ആ ആഗ്രഹത്തിന്റെ രൂപമാണ് പ്രകൃതീദേവിയ്ക്ക്. 4. ശിവസ്വരൂപിണീ456. ഹംസിനീ  1. ഹംസശബ്ദത്തിന് ഒരു തരം സന്യാസിസമ്പ്രദായമെന്ന് അര്‍ത്ഥമുണ്ട്. ആ സമ്പ്രദായത്തില്‍ പെട്ട സന്യാസിമാരേയും ഭഗവതിയേയും വേറെ ആയി കണാന്‍ പറ്റില്ല. അതിനാല്‍ ഹംസിനീ. 2. അജപാമന്ത്രസ്വരൂപാ 3. ഹംസശബ്ദത്തിന് ആത്മീയഗുരു എന്ന് അര്‍ത്ഥം വരാം. ആത്മീയഗുരു തന്നെ ആണ് ഉപാസ്യദേവതയായ ഭഗവതി. 457. മാതാ 1. അമ്മ. ഗണപതി സുബ്രഹ്മണ്യന്‍ തുടങ്ങി ലേകത്തിലുള്ളവര്‍ക്കെല്ലാം അമ്മ. 2. മാതൃകാ അഥവാ ലിപിസ്വരൂപാ. എല്ലാ മന്ത്രങ്ങളുടേയും ഉല്‍പ്പത്തിസ്ഥാനമായ മാതൃക ഭഗവതിയാണ്. 3. ത്രിപുടികളായ മാതൃമേയമാനങ്ങളില്‍ പെട്ട കര്‍ത്താവായ മാതാവ് എന്ന് അര്‍ത്ഥത്തിലും ഈ ശബ്ദം കണക്കാക്കാം. അളക്കുന്നവനും അളക്കപ്പെടുന്ന വസ്തുവും അളവും ആയ ത്രിപുടികളില്‍ കര്‍ത്താവായ മാതാവ് ഭഗവതിയാണ്. 4. ദശമീതിഥിയുടെ നിത്യാ മാതാവാണ്. ഈ നിത്യതയുടെ രൂപത്തിലുള്ളതും ഭഗവതിയാണ്. 5. ഗുജറാത്തിലെ വഡോദരയ്ക്കു സമീപമുള്ള കായാവരോഹണക്ഷേത്രത്തിലെ ഈശ്വരിയ്ക്ക് മാതാ എന്നാണ് പേര്‍ എന്ന് പദ്മപുരാണം 460. നളിനീ 1. നളിനീ ശബ്ദത്തിന് താമരപ്പൊയ്ക എന്നും താമരക്കൂട്ടം എന്നും എല്ലാം അര്‍ത്ഥം വരാം. മുഖം കരം പാദം തുടങ്ങി അനവധി താമരകള്‍ ഭഗവതിയില്‍ ചേര്‍ന്നു നില്‍ക്കുന്നൂ എന്നതിനാല്‍ നളിനീ. 2. നളന്‍ എന്ന് രാജാവ് ഭഗവതിയെ ഉപാസിച്ച് ഭഗവതിയുമായി താദാത്മ്യം പ്രാപിച്ചു എന്നു കാണുന്നു. നളനുമായി അഭേദം ഉള്ളതുകൊണ്ട് നളിനീ. 3. നളിനീ ശബ്ദത്തിന് പവിഴക്കൊടി എന്നും അര്‍ത്ഥമാകാം. ഭഗവതിയുടേയും പവിഴക്കൊടിയുടേയും നിറം ഒന്നായതുകൊണ്ട് പവിഴക്കൊടിപോലെ ഇരിയ്ക്കുന്നവള്‍ എന്ന് അര്‍ത്ഥത്തില്‍ നളിനീ. 461. സുഭ്രൂഃ 1. നല്ല ഭ്രൂ ഉള്ളവള്‍. ഭഗവതിയുടെ പുരികക്കൊടികള്‍ ശോഭയുള്ളവയാണ്. 462, ശോഭനാ 1. സൗന്ദര്യവതി. 2. ശോഭനന്‍ എന്ന് ശിവന്റെ പേരാകാം, ശിവന്റെ സ്ത്രീ എന്നതിനാല്‍ ശോഭനാ 3. ശോഭനം എന്നതിന് മംഗളം എന്നൊരു അര്‍ത്ഥമുണ്ട്. 463, സുരനായികാ 1. സുരന്മാര്‍ക്ക് നായികയായിട്ടുള്ളവള്‍. ദേവനായികാ. 2. സുരന്‍ എന്നതിന് സൂര്യന്‍ എന്നൊരു അര്‍ത്ഥം. സൂര്യനെ നയിക്കുന്നവള്‍. സൗരയൂഥം മുഴുവന്‍ അടക്കിവാഴുന്ന സൂര്യനെ ചലിപ്പിക്കുന്നത് ‘ഭഗവതിയാണ്. 3. സുരന്‍ എന്നതിന് പണ്ഡിതന്‍ എന്നും അര്‍ത്ഥമാകാം. പണ്ഡിതന്മാര്‍ക്ക് ആശ്രയിക്കാവുന്ന നായികയാണ് ‘ഭഗവതി. 464, കാളകണ്ഠീ 1. കാളമായിരിയ്ക്കുന്ന കണ്ഠമുള്ളവന്റെ സ്ത്രീ അഥവാ ഭാര്യ. വിഷപാനം കാരണം ശിവന്റെ കണ്ഠം കറുത്തുപോയി എന്ന് പ്രസിദ്ധം. 2. മധുരവും അസ്ഫുടവും ആയ ധ്വനിക്ക് കളം എന്നു പറയാം. കളസംബന്ധിയായ കണ്ഠമുള്ളവള്‍ കാളകണ്ഠി. ഇതുവരെ സ്ഫുടമായി കേട്ടിട്ടില്ലെങ്കിലും ഭഗവതിയുടെ വാക്കുകള്‍ മധുരമാണെന്ന് നമുക്ക് അറിയാവുന്നകാര്യമാണ്. 3. ലിംഗപുരാണത്തില്‍ ദാരികനെ വധിയ്ക്കാന്‍ കാളകണ്ഠിയായ കാളിയെ ശിവന്‍ ഉല്‍പ്പാദിപ്പിച്ചു എന്ന്. അതിനാല്‍ കാളകണ്ഠീ. 465, കാന്തിമതീ1. കാന്തിയുള്ളവള്‍. കാന്തി എന്നാല്‍ ശോഭ. 2. കാന്തിയ്ക്ക് സൗന്ദര്യം എന്നും അര്‍ത്ഥമാകാം. സൗന്ദര്യവതി. 466, ക്ഷോഭിണീ. 1. പരമേശ്വരനില്‍ സൃഷ്ട്യുന്മുഖമായി ഉണ്ടായ ക്ഷേത്രമാണ് പ്രപഞ്ചമായി പരിണമിച്ചത്. ആക്ഷോ'സ്വരൂപാ. 2. ഭഗവതി മന്ദരാചലത്തില്‍ തപസ്സുചെയ്യുന്ന സമയത്ത് മനസ്സില്‍ ഉണ്ടായ ഒരു ക്ഷോഭത്തിന്‍ നിന്ന് അനവധി ശക്തിസ്വരൂപിണികള്‍ ഉായി എന്ന് കഥയുണ്ട്. അപ്രകാരം പ്രസിദ്ധമായ ക്ഷോഭമുള്ളവള്‍. 469. വാമദേവീ 1. ഇദ്ദേഹം നമുക്ക് വാമനായ ദേവനാണെന്ന് ദേവന്മാര്‍ ശിവനെകുറിച്ച് പറഞ്ഞുവത്രേ. വാമന്‍ എന്നാല്‍ യാചിക്കപ്പെടേണ്ടവന്‍ എന്ന് അര്‍ത്ഥം. ദേവന്മാര്‍ക്കുപോലും യാചിക്കാന്‍ തക്കയോഗ്യതയുള്ള ശിവന്റെ പത്‌നീ. 2. വാമഭാഗത്തുള്ള ദേവി. അര്‍ദ്ധനാരീശ്വരന്റെ ഇടതുഭാഗത്ത് ഭഗവതിയാണെന്ന് പ്രസിദ്ധം. 3. സദാശിവാദി പഞ്ചമൂര്‍ത്തികളില്‍പെട്ട വാമദേവന്റെ സ്ത്രീ. 4. വാമാ എന്നതിന് സുന്ദരീ എന്നര്‍ത്ഥം ഉണ്ട്. സുന്ദരിയായ ദേവി. 5. വാമാചാരത്തിലുള്ളവരുടെ ദേവി. വാമാചാരം എന്ന് പ്രസിദ്ധമായ മാര്‍ഗ്ഗത്തിലുള്ളവരുടെ ദേവി. 470. വയോവസ്ഥാവിവര്‍ജ്ജിതാ 1. വയസ്സിന്റെ അവസ്ഥകളോട് വിവര്‍ജ്ജിതാ. എല്ലാക്കാലത്തും ഉള്ള ഭഗവതിക്ക് ബാല്യം കൗമാരം തുടങ്ങി അവസ്ഥകളൊന്നും ഇല്ല. 471. സിദ്ധേശ്വരീ 1. സിദ്ധന്മാരുടെ ഈശ്വരീ. 2. സിദ്ധയായ ഈശ്വരീ. നമ്മുടെ ഉള്ളിലും പുറത്തും നിറഞ്ഞു നില്‍ക്കുന്ന ഭഗവതി നഷ്ടപ്പെടുമെന്ന് ചിന്തപോലും ഉണ്ടാകാത്തവിധം സിദ്ധയാണ്. 473. സിദ്ധമാതാ 1. സിദ്ധന്മാരുടെ മാതാ. സിദ്ധന്മാരെ അമ്മയെപ്പോലെ വാത്സല്യത്തോടെ നോക്കുന്നവള്‍. 2. സിദ്ധയായ മാതാവ്. എപ്പോഴും സിദ്ധയായ അഥവാ അടുത്തുള്ള അമ്മയായ ഭഗവതിയെ അന്വേഷിച്ചു നടക്കേണ്ടതില്ല. 3. സിദ്ധന്മാരെ അളക്കുന്നവള്‍ എന്നും അര്‍ത്ഥമാകാം. സിദ്ധന്മാരുടെ കഴിവുകള്‍ അതിരുകടന്ന് ലോകോപദ്രവത്തിന് കാരണമാകുന്നുവോ എന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുന്നവള്‍. 475. വിശുദ്ധിചക്രനിലയാ 1. ഷഡ്ച്ചക്രങ്ങളില്‍ അഞ്ചാമത്തേതായ വിശുദ്ധിചക്രത്തില്‍ നിലയനം ചെയ്യുന്നവള്‍. വിശുദ്ധിചക്രത്തില്‍ വസിക്കുന്ന ഡാകിനീ എന്ന ദേവത ഭഗവതിതന്നെ ആണ്. 2. വിശുദ്ധമായ മണ്ഡലത്തില്‍ വസിക്കുന്നവള്‍ എന്നും ആകാം. ഭഗവതി എവിടെ ഉേണ്ടാ അവിടെ അശുദ്ധിക്ക് സ്ഥാനമേ ഇല്ല. 479. വദനൈകസമന്വിതാ. 1. ഒരു വദനമുള്ളവള്‍. വിശുദ്ധിചക്രത്തിലെ ദേവതയ്ക്ക് ഒരു വദനമാണത്രേ ഉള്ളത്. 2. ഒരു വദനം മാത്രമുള്ളവള്‍. വദനം എന്നാല്‍ പറയല്‍. ആത്യന്തികസത്യം മാത്രമാണ് ഭഗവതിയുടെ വദനം. 480. പായസാന്നപ്രിയാ 1. പായസാന്നം പ്രയമായിട്ടുള്ളവള്‍. പാലൊഴിച്ചു വേവിയ്ക്കുന്ന അന്നം ഇഷ്ടപ്പെടുന്നവള്‍. 2. പയസ്സ് എന്നതിന് അമൃത് എന്നര്‍ത്ഥമാകാം. അമൃതാകുന്ന അന്നം പ്രിയമായിട്ടുള്ളവള്‍. നിവേദ്യം നിവേദിയ്ക്കുമ്പോള്‍ അത് അമൃതമയമായി എന്ന് സങ്കല്‍പ്പിക്കാറുണ്ട്. 481. ത്വക്സ്ഥാ 1. ത്വക്കില്‍ സ്ഥിതിചെയ്യുന്നവള്‍. ദേഹത്തിലെ ത്വക്ചര്‍മ്മാദി ഏഴു ധാതുക്കളില്‍ ആദ്യത്തേതായ തൊലിയില്‍ സ്ഥിതിചെയ്യുന്നവളാണ് വിശുദ്ധിചക്രത്തിലെ ദേവതാ. 482. പശുലോകഭയങ്കരീ 1. പശുലോകത്തിന് ഭയങ്കരിയായിട്ടുള്ളവള്‍. അദ്വൈതവിദ്യാവിഹീനന്മാരായ പശുക്കളാണ് ലോകത്തില്‍ അധികം പേരും. ഭയം ഉണ്ടാകുന്നത് രണ്ട് എന്നു വരുമ്പോഴാണ്. ഒന്നായനിന്നെയിഹ രണ്ടെന്നുകളവിലുണ്ടാകുന്ന ഇണ്ടല്‍. നമ്മള്‍ എല്ലാം മുറിഞ്ഞു മുറിഞ്ഞുകാണുന്നു. അതിനാല്‍തന്നെ നിലമറന്ന് ഭയവും ഉണ്ടാകുന്നു. ഈ ഭയം ഉണ്ടാക്കുന്നത് മായയായ ഭഗവതിയാണ്. 483. അമൃതാദിമഹാശക്തിസംവൃതാ 1. അമൃതാദികളായ മഹാശക്തികളാല്‍ സംവൃതാ. അമൃതാദികളായ 16 മഹാശക്തികള്‍ വിശുദ്ധിചക്രപദ്മത്തിന്റെ 16 ദളങ്ങളില്‍ കുടികൊള്ളുന്നു. ഈ പദ്മത്തിന്റെ നടുവിലാണ് വിശുദ്ധിചക്രത്തിലെ ദേവതയായ ഡാകിനി കുടികൊള്ളുന്നത്. 484. ഡാകിനീശ്വരീ 1. ഡാകിനീ എന്ന ഈശ്വരി. വിശുദ്ധിചക്രത്തിലെ ദേവതയാണ് ഡാകിനി. 2. ഡാകിനികള്‍ എന്നൊരു ഗണം ഉണ്ട്. അവരുടെ ഈശ്വരി എന്നും ആകാം485. അനാഹതാബ്ജനിലയാ 1. അനാഹതം എന്ന അബ്ജം നിലയമായിട്ടുള്ളവള്‍. ഷഡാധാരങ്ങളില്‍ ഹൃദയത്തിലുള്ള പന്ത്രുദളമായിട്ടുള്ള പദ്മമാണ് അനാഹതം. ആദ്ധ്യാത്മികവളര്‍ച്ചയില്‍ ഈ പദ്മത്തില്‍ എത്തിയിട്ടുള്ളവര്‍ക്ക് വസ്തുക്കള്‍ തമ്മില്‍ ഘര്‍ഷണം ഇല്ലാതെ ഉണ്ടാകുന്ന അനാഹതശബ്ദം കേള്‍ക്കാന്‍ കഴിയുമത്രേ. 2. അനാഹതമായ അപ്പില്‍ നിന്നുണ്ടായ വസ്തുവില്‍ ഇരിയ്ക്കുന്നവള്‍ എന്നും അകാം. തിരയടിക്കാത്ത കടല്‍ പോലെ നിറഞ്ഞ് അഗാധമായ ഒരവസ്ഥയില്‍നിന്നാണ് പ്രപഞ്ചം ഉണ്ടായിവന്നത്. ആ പ്രപഞ്ചത്തില്‍ ഉള്ളതിലെല്ലാം ഭഗവതിതന്നെ ആണ് ഉള്ളത്. 486. ശ്യാമാഭാ 1. കടുംപച്ച നിറമുള്ളവള്‍. അനാഹതപദ്മത്തിലുള്ള രാകിണീ എന്ന ദേവതയ്ക്ക് പച്ചനിറമാണത്രേ. 2. ശ്യാമശബ്ദത്തിന് ഇരുനിറം എന്നും അര്‍ത്ഥമുണ്ട്. ഇരുനിറമുള്ളവള്‍ എന്നും അര്‍ത്ഥമാകാം. 3. ശ്യാമാ എന്നതിന് യൗവ്വനയുക്താ എന്ന് അര്‍ത്ഥം കാണുന്നു. ഭഗവതിയുടെ വയസ്സ് കണക്കാക്കാന്‍ പറ്റാത്തതാണെങ്കിലും എപ്പോഴും യുവതിയുടെ ശോഭയാണുള്ളത്. 487. വദനദ്വയാ 1. രണ്ടുവദനം ഉള്ളവള്‍. രാകിണീ എന്ന ദേവതയ്ക്ക് രണ്ടു വദനങ്ങളുണ്ട്.488. ദംഷ്ട്രോജ്വലാ 1. ദംഷ്ട്രംകൊണ്ട് ഉജ്വലാ. എകിറുകൊണ്ട് ശോഭിക്കുന്നവള്‍. 489. അക്ഷമാലാദിധരാ 1. അക്ഷമാലാദികള്‍ ധരിക്കുന്നവള്‍. അനാഹതാബ്ജത്തിലെ രാകിണ്യംബയ്ക്ക് അക്ഷമാലാ, ശൂലം, കപാലം, ഡമരു എന്നിയാണ് ആയുധങ്ങള്‍. 2. അക്ഷമാലാദികള്‍ക്ക് ധരയായിട്ടുള്ളവള്‍. അക്ഷമാലാ എന്നതിന് വസിഷ്ഠപത്‌നിയായ അരുന്ധതീ എന്നൊരു അര്‍ത്ഥം. ധരാ എന്നതിന് ഗര്‍ഭാശയം എന്നും അര്‍ത്ഥം ഉണ്ട്. അരുന്ധതീ മുതലായ സപ്തര്‍ഷീപത്‌നിമാര്‍ക്ക് അമ്മയായിട്ടുള്ളവള്‍. 490. രുധിരസംസ്ഥിതാ 1. ധാതുക്കളില്‍ ഒന്നായ രുധിരത്തില്‍ അഥവാ രക്തത്തില്‍ സ്ഥിതിചെയ്യുന്നവള്‍. 2. രുധിരശബ്ദത്തിന് കുജന്‍ അഥവാ ചൊവ്വാ എന്ന് അര്‍ത്ഥം ഉണ്ട്. കുജനിലുള്ളവള്‍. രജോഗുണസ്വഭാവമാണ് കുജനിലുള്ളത്. രജോഗുണസ്വഭാവാ. 491. കാളരാത്ര്യാദിശക്ത്യൗഘവൃതാ 1. കാളരാത്ര്യാദികളായിരിക്കുന്ന പന്ത്രണ്ട് ശക്തികളുടെ കൂട്ടത്താല്‍ ആവൃതാ. പന്ത്രണ്ടു ദളങ്ങളുള്ള അനാഹതപദ്മത്തിന്റെ ഓരോ ദളങ്ങളിലും കാളരാത്ര്യാദികളായിരിക്കുന്ന പന്ത്രണ്ടു ശക്തികള്‍ കുടികൊള്ളുന്നു. ഇനി പറയാന്‍ പോകുന്ന രാകിണ്യംബയുടെ ചുറ്റുമായിട്ടാണ് ഈ ദേവതകള്‍ സ്ഥിതിചെയ്യുന്നത്. 492. സ്‌നിഗ്ധൗദനപ്രിയാ 1. സ്‌നിഗ്ധമായ ഓദനം പ്രിയമായിട്ടുള്ളവള്‍. എണ്ണമയമുള്ള അന്നം ഇഷ്ടപ്പെടുന്നവള്‍. നെയ്യുകൂട്ടി പചിച്ച അന്നം എന്ന് വ്യാഖ്യാനത്തില്‍ കാണുന്നു. 2. സ്‌നിഗ്ധന്മാരുടെ അന്നം ഇഷ്ടപ്പെടുന്നവള്‍. സ്‌നഹമുള്ളവരുടെ അന്നം ഇഷ്ടപ്പെടുന്നവള്‍. 493 അക്ഷമാലാദിധരാ 1. അക്ഷമാലാദികള്‍ ധരിക്കുന്നവള്‍. അനാഹതാബ്ജത്തിലെ രാകിണ്യംബയ്ക്ക് അക്ഷമാലാ, ശൂലം, കപാലം, ഡമരു എന്നിയാണ് ആയുധങ്ങള്‍. 2. അക്ഷമാലാദികള്‍ക്ക് ധരയായിട്ടുള്ളവള്‍. അക്ഷമാലാ എന്നതിന് വസിഷ്ഠപത്‌നിയായ അരുന്ധതീ എന്നൊരു അര്‍ത്ഥം. ധരാ എന്നതിന് ഗര്‍ഭാശയം എന്നും അര്‍ത്ഥം ഉണ്ട്. അരുന്ധതീ മുതലായ സപ്തര്‍ഷീപത്‌നിമാര്‍ക്ക് അമ്മയായിട്ടുള്ളവള്‍. 493. രുധിരസംസ്ഥിതാ 1. ധാതുക്കളില്‍ ഒന്നായ രുധിരത്തില്‍ അഥവാ രക്തത്തില്‍ സ്ഥിതിചെയ്യുന്നവള്‍. 2. രുധിരശബ്ദത്തിന് കുജന്‍ അഥവാ ചൊവ്വാ എന്ന് അര്‍ത്ഥം ഉണ്ട്. കുജനിലുള്ളവള്‍. രജോഗുണസ്വഭാവമാണ് കുജനിലുള്ളത്. രജോഗുണസ്വഭാവാ. 493. മഹാവീരേന്ദ്രവരദാ 1. മഹാന്മാരായിരിക്കുന്ന ഈരന്മാര്‍ക്ക് വരദയായിട്ടുള്ളവള്‍. ഇരയുള്ളവരാണ് ഈരന്മാര്‍. ഇര എന്നതിന് ഭൂമി, വാക്ക്, ചോറ്, സരസ്വതി എന്നെല്ലാം അര്‍ത്ഥമുണ്ട്. ഇതുപ്രകാരം മഹത്തുകളായ ഭൂമിയുള്ളവരും, വാഗ്വിലാസം ഉള്ളവരും, അന്നമുള്ളവരും, സരസ്വതിയുടെ അനുഗ്രഹമുള്ളവരും എല്ലാം ഭഗവതിയുടെ വരം അനുഭവിക്കുന്നവരാണ്. 2. മഹാവീരം എന്നൊരു പാത്രം യജ്ഞത്തിന് ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു തരത്തില്‍ പാനപാത്രമാണ്. ബ്രഹ്മജ്ഞാനമുള്ളവര്‍ക്ക് ഇത് പാനപാത്രമായി നല്‍കുന്നത് ഭഗവതിതന്നെയാണ്. 3. മഹാവീരശബ്ദത്തിന് ഗരുഡന്‍, ഇന്ദ്രന്‍, പ്രഹ്ലാദന്‍, ഹനൂമാന്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്. ഇവര്‍ക്കെല്ലാം ബ്രഹ്മജ്ഞാനം വരമായി കൊടുത്തവള്‍ ഭഗവതിതന്നെയാണ്. 4. യാഗത്തിന് പ്രവര്‍ഗ്ഗ്യം എന്ന ക്രിയയ്ക്ക് ഉപയോഗിക്കുന്ന പാത്രമാണ് മഹാവീരം. യാഗത്തിനടയ്ക്ക് യജമാനന്റെ തല തെറിച്ചുപോയെന്നും അശ്വിനീദേവകളുടെ സഹായത്തോടെ തലവീടുത്തും എന്നും കഥയുണ്ട്. ആ തലയാണത്രേ മഹാവീരം. യജ്ഞത്തില്‍ തെറിച്ചുപോകുന്ന സാധാരണതലയ്ക്കു പകരം കിട്ടുന്നദിവ്യമായ ശിരസ്സാണ് മഹാവീരം എന്നര്‍ത്ഥം. ഈ മഹാവീരമാകുന്ന തലയുള്ളവര്‍ക്ക് ഇന്ദ്രശബ്ദംകൊണ്ട് സൂചിപ്പിക്കുന്ന ബ്രഹ്മജ്ഞാനം നല്‍കുന്നത് ദേവിയാണ്. 5. ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്നവസ്ഥയിലും തുരീയാവസ്ഥയെ അനുസന്ധാനം ചെയ്യുന്നവരെ മഹാവീരന്മാര്‍ എന്നു പറയുന്നു. അവര്‍ക്ക് ബ്രഹ്മജ്ഞാനം കൊടുക്കുന്നത് ഭഗവതിയാണ്. 494. സ്‌നിഗ്ധൗദനപ്രിയാ 1. സ്‌നിഗ്ധമായ ഓദനം പ്രിയമായിട്ടുള്ളവള്‍. എണ്ണമയമുള്ള അന്നം ഇഷ്ടപ്പെടുന്നവള്‍. നെയ്യുകൂട്ടി പചിച്ച അന്നം എന്ന് വ്യാഖ്യാനത്തില്‍ കാണുന്നു. 2. സ്‌നിഗ്ധന്മാരുടെ അന്നം ഇഷ്ടപ്പെടുന്നവള്‍. സ്‌നഹമുള്ളവരുടെ അന്നം ഇഷ്ടപ്പെടുന്നവള്‍. 495. മണിപൂരാബ്ജനിലയാ 1. മണിപൂരം എന്ന ആധാരപദ്മത്തില്‍ നിലയനം ചെയ്യുന്നവള്‍. ഈ പദ്മത്തില്‍ ഭഗവതിക്ക് ലാകിനീ എന്നാണ് പേര്‍. 2. രത്‌നങ്ങള്‍കൊണ്ട് സമൃദ്ധമായപദ്മത്തില്‍ ഇരിക്കുന്നള്‍. രത്‌നങ്ങള്‍ എന്നതിന് ശ്രേഷ്ഠമായ വസ്തുക്കള്‍ എന്നര്‍ത്ഥം. ശ്രഷ്ഠതകള്‍ നിറഞ്ഞിടത്താണ് ഭഗവതി വസിക്കുന്നത്. 496. വദനത്രയസംയുതാ 1. മൂന്നു മുഖങ്ങളുള്ളവള്‍. ലാകിനിക്ക് മൂന്നു മുഖങ്ങളുണ്ട്. 2. ത്രയശബ്ദത്തിന് ത്രിമൂര്‍ത്തികള്‍ എന്ന് അര്‍ത്ഥം. സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താക്കളായ ത്രിമൂര്‍ത്തികള്‍ ഭഗവതിയുടെ വ്യത്യസ്തമുഖങ്ങള്‍ തന്നെ ആണ്. 497. വജ്രാദികായുധോപേതാ 1. വജ്രാദികളായ ആയുധങ്ങള്‍ ധരിക്കുന്നവള്‍. 2. ഭഗവതിയുടെ സ്മരണം പോലും എല്ലാവിധ ശത്രുക്കളേയും നശിപ്പിക്കും. അപ്പോള്‍ വജ്രാദിയായ കായുധങ്ങള്‍ക്ക് അത്രയേവിലയുള്ളൂ. കായുധം എന്നാല്‍ കാര്യമില്ലാത്ത ആയുധം. എങ്കിലും അലങ്കാരത്തിന് അവധരിക്കുന്നു എന്നേ ഉള്ളൂ. 498. ഡാമര്യാദിഭിരാവതാ 1. ഡാമര്യാദികളാല്‍ ആവൃതാ. ഡാമര്യാദി ശക്തികളാല്‍ ആവൃതാ. 2. ഭഗവതിയുടെ അംശമായ ജീവനെ മായ പൊതിഞ്ഞുകൊിരിക്കുന്നതിനാലാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരാതിരിക്കുന്നത്. ഡാമരം എന്നതിന് പേടിപ്പെടുത്തുന്നത് എന്ന് അര്‍ത്ഥം ഉണ്ട്. സത്യത്തില്‍ ഭഗവതിതന്നെയായിരിക്കുന്ന ജീവനെ ചുറ്റിയിരിക്കുന്ന പേടിമുതലായ മായയുടെ അംശങ്ങളാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരുത്താതെ ഇരിക്കുന്നത്. 499. രക്തവര്‍ണ്ണാ 1. രക്തത്തിന്റെ വര്‍ണ്ണമുള്ളവള്‍. 2. രക്തങ്ങളാണ് വര്‍ണ്ണങ്ങള്‍ യാതൊരുവള്‍ക്ക് അവള്‍. രക്തശ്ബദത്തിന് ഇഷ്ടപ്പെട്ടത് എന്ന് അര്‍ത്ഥം. വെള്ള കറുപ്പ് തുടങ്ങിയ എല്ലാനിറങ്ങളും, ബ്രഹ്മണാദി വര്‍ണ്ണങ്ങളും ഭഗവതിക്ക് ഇഷ്ടമാണ്. 500. മാംസനിഷ്ഠാ 1. മാംസേ നിതരാം തിഷ്ഠതീതി മാംസനിഷ്ഠാ. മാംസത്തില്‍ ഉള്ളവള്‍. മാംസാഭിമാനിയാണ് മണിപൂരത്തിലെ ദേവതാ. 501. ഗുഡാന്നപ്രീതമാനസാ 1. ഗുഡാന്നത്തില്‍ പ്രീതിയുള്ള മാനസത്തോടു കൂടിയവള്‍. ശര്‍ക്കരചേര്‍ത്ത അന്നം ഇഷ്ടപ്പെടുന്നവള്‍. 2. ഗുഡശബ്ദത്തിന് രക്ഷ എന്നും അന്നത്തിന് ഭൂമി എന്നും അര്‍ത്ഥം വാരാം. അപ്പോള്‍ ഭൂരക്ഷ ഇഷ്ടപ്പെടുന്നവള്‍. 3. അന്നരക്ഷചെയ്യന്നവള്‍ എന്നും ആകാം.502. സമസ്തഭക്തസുഖദാ 1. സമസ്തന്മാരായിക്കുന്ന ഭക്തന്മാര്‍ക്കും സുഖം ദാനം ചെയ്യുന്നവള്‍. എല്ലാഭക്തന്മാര്‍ക്കും ഭഗവതി സുഖം പ്രദാനം ചെയ്യുന്നു. 2. സമസ്തഭക്തം കൊണ്ടുള്ള സുഖം ദാനം ചെയ്യുന്നവള്‍. ഭക്തം എന്നതിന് ഭക്ഷണസാധനം എന്ന് അര്‍ത്ഥം. എന്തുകഴിക്കുമ്പോഴും അത് സുഖത്തോടെ കഴിക്കാനുള്ള കഴിവ് ഭഗവതിയുടെ അനുഗ്രഹം കൊണ്ട് കിട്ടുന്നതാണ്. 503. ലാകിന്യംബാസ്വരൂപിണീ 1. ലാകിനീ എന്ന് മണിപൂരാധിഷ്ഠനാദേവിയുടെ രൂപത്തോടു കൂടിയവള്‍. 504. സ്വാധിഷ്ഠാനാംബുജാരൂഢാ 1. സ്വാധിഷ്ഠാനം എന്ന ആധാരചക്രത്തിലെ പദ്മത്തില്‍ ഇരിക്കുന്നവള്‍. 2. തന്റെ ഇരിപ്പിടമായ പദ്മത്തില്‍ ഇരിക്കുന്നവള്‍ എന്നും ആകാം. ഭഗവതി പദ്മാലയയാണല്ലോ. 505. ചതുര്‍വക്ത്രമനോഹരാ 1. നാലുവക്ത്രങ്ങള്‍ കൊണ്ട് മനോഹരാ. സ്വാധിഷ്ഠാനദേവതയായ കാകിനീരൂപത്തിലുള്ള ഭഗവതിയ്ക്ക് നാലുമുഖങ്ങളുണ്ട്. 2. ചതുര്‍വക്ത്രന് മനോഹരയായിട്ടുള്ളവള്‍. സരസ്വതീദേവിയായ ഭഗവതി ബ്രഹ്മാവിന്റെ മനസ്സ് അപഹരിച്ചിട്ടുള്ളവളാണ്. 506. ശൂലാദ്യായുധസമ്പന്നാ 1. ശൂലാദികളായുള്ള ആയുധങ്ങളാല്‍ സമ്പന്നാ. ശൂലം പാശം കപാലം അഭയം എന്നിവയാണ് കാകിനീ ദേവിയുടെ ആയുധങ്ങള്‍. 2. ശൂലം എന്തിന് വേദനാ എന്നൊരു അര്‍ത്ഥം ഉണ്ട്. സംസാരത്തില്‍ മതിമറന്നിരിക്കുന്നവര്‍ക്ക് മേക്ഷമാര്‍ഗ്ഗത്തില്‍ അഭിരുചിയുാകാന്‍ വേണ്ടി ഭഗവതി പ്രയോഗിക്കുന്ന ഒരു പ്രധാന ആയുധമാണ് വേദന. 507. പീതവര്‍ണ്ണാ. 1. പീതവര്‍ണ്ണുള്ളവള്‍. സ്വാധിഷ്ടാനദേവതയ്ക്ക് മഞ്ഞനിറമാണത്രേ. 2. പീതമാകുന്നു വര്‍ണ്ണങ്ങള്‍ യാതൊരുവളാല്‍.പീതങ്ങള്‍ എന്നാല്‍ പാനം ചെയ്തവ അഥവാ ആസ്വദിയ്ക്കപ്പെട്ടവ എന്നര്‍ത്ഥം. സൂര്യരശ്മിയിലെ വര്‍ണ്ണങ്ങള്‍ പാനം ചെയ്ത് അത് പലവിധത്തില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നതിലാണല്ലോ ഭൂരൂപത്തിലുള്ള ഭഗവതിക്ക് ഇത്രയേറെ വര്‍ണ്ണഭംഗി. 3. പീതമായ വര്‍ണ്ണത്തോടുകൂടിയവള്‍. ഭഗവതി ഒരു ഭക്തനെ അയാളുടെ ബ്രാഹ്മണാദി വര്‍ണ്ണബോധത്തെ വലിച്ചെടുത്ത് അനുഗ്രഹിക്കുന്നു. അതോടെ ആ ഭക്തന്‍ സങ്കുചിതമായ വര്‍ണ്ണ ബോധം വെടിഞ്ഞ് ഉന്നതിയിലെത്തുന്നു. 508. അതിഗര്‍വ്വിതാ 1. വളരെ അധികം ഗര്‍വ്വുള്ളവള്‍. സൗന്ദര്യാദിഗുണങ്ങള്‍ അത്രമേലുണ്ടാകയാല്‍ ഗര്‍വ്വിതാ. 2. ഗര്‍വ്വിതന്മാരെ അതിവര്‍ത്തിക്കുന്നവള്‍. ഗര്‍വ്വുള്ളവര്‍ക്ക് എത്തിപ്പെടാവുന്നവളല്ല ഭഗവതി. 509. മേദോനിഷ്ഠാ. 1. മേദസ്സ് എന്ന് ധാതുവില്‍ നിതരാം സ്ഥിതിചെയ്യുന്നവള്‍. സപ്തധാതുക്കളില്‍ മേദസ്സ് സ്വാധിഷ്ഠാനസംബന്ധിയാണത്രേ. 510. മധുപ്രീതാ 1. മധുവാല്‍ പ്രീതയാകുന്നവള്‍. മദ്യം കൊണ്ട് പ്രീതയാകുന്നവള്‍ 2. തേന് ഇഷ്ടപ്പെടുന്നവള്‍. 3. മധുരപ്രിയാ 4. മധുവിന് വസന്തം എന്നും അര്‍ത്ഥം വരാം. വസന്തമിഷ്ടപ്പെടുന്നവള്‍. 511. ഡാമര്യാദിഭിരാവതാ 1. ഡാമര്യാദികളാല്‍ ആവൃതാ. ഡാമര്യാദി ശക്തികളാല്‍ ആവൃതാ. 2. ഭഗവതിയുടെ അംശമായ ജീവനെ മായ പൊതിഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരാതിരിക്കുന്നത്. ഡാമരം എന്നതിന് പേടിപ്പെടുത്തുന്നത് എന്ന് അര്‍ത്ഥം ഉണ്ട്. സത്യത്തില്‍ ഭഗവതിതന്നെയായിരിക്കുന്ന ജീവനെ ചുറ്റിയിരിക്കുന്ന പേടിമുതലായ മായയുടെ അംശങ്ങളാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരുത്താതെ ഇരിക്കുന്നത്. 512. ഡാമര്യാദിഭിരാവതാ 1. ഡാമര്യാദികളാല്‍ ആവൃതാ. ഡാമര്യാദി ശക്തികളാല്‍ ആവൃതാ. 2. ഭഗവതിയുടെ അംശമായ ജീവനെ മായ പൊതിഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരാതിരിക്കുന്നത്. ഡാമരം എന്നതിന് പേടിപ്പെടുത്തുന്നത് എന്ന് അര്‍ത്ഥം ഉണ്ട്. സത്യത്തില്‍ ഭഗവതിതന്നെയായിരിക്കുന്ന ജീവനെ ചുറ്റിയിരിക്കുന്ന പേടിമുതലായ മായയുടെ അംശങ്ങളാണ് സ്വയം ഭഗവതിയാണെന്ന് ബോധം വരുത്താതെ ഇരിക്കുന്നത്. 515. പഞ്ചവക്ത്രാ 1. അഞ്ചു വക്ത്രങ്ങള്‍ ഉള്ളവള്‍. സാകിനീ എന്ന ദേവതയ്ക്ക് അഞ്ചു മുഖങ്ങളുണ്ട്. 2. സദാശിവന് അഞ്ച് മുഖങ്ങളുള്ളതിനാല്‍ സദാശിവപത്‌നീ എന്നും അര്‍ത്ഥമാകാം. 524. മജ്ജാസംസ്ഥാ 1. മജ്ജാ എന്ന ധാതുവില്‍ സ്ഥിതിചെയ്യുന്നവള്‍. 2. കാതലിന് മജ്ജാ എന്നു പറയാറുണ്ട്. ലോകത്തിന്റെ കാതലായി സ്ഥിതിചെയ്യുന്നവള്‍. 556. കാത്യായനീ 1. അസുരരോട് യുദ്ധം ചെയ്യാന്‍ എല്ലാ ദേവന്മാരുടേയും ചൈതന്യം സ്വീകരിച്ച ഭഗവതിയെ കാത്യായനീ എന്നു പറയുന്നു. 2. കതന്‍ എന്ന ഋഷിയുടെ പുത്രി എന്ന അര്‍ത്ഥത്തില്‍ കാത്യനീ എന്നു പറയുന്നു. 557. കാലഹന്ത്രീ 1. കാലനെ ഹനിക്കുന്നവള്‍. മരണകാരണമായ കാലനെ ഇല്ലാതാക്കുന്നവള്‍. മോക്ഷപദത്തിലെത്തിയവനെ സംബന്ധിച്ചിടത്തോളം കാലന്‍ ഇല്ല. ഭക്തരെ മോക്ഷത്തിലേയ്ക്ക് എത്തിക്കുന്നത് ഭഗവതിയാണ്. 2. കാലനെ ഹനിച്ചവന്റെ ഭാര്യ. ശിവന്‍ കാലനെ ഇല്ലാതാക്കി എന്ന് പുരാണപ്രസിദ്ധം. 3. കാലത്തെ ഇല്ലാതാക്കുന്നവള്‍. ആത്യന്തികപ്രളയത്തില്‍ കാലം ഇല്ലാതാകും. ആത്യന്തികപ്രളയം ഉണ്ടാക്കുന്നത് ഭഗവതിയാണ്. 4. ഭഗവതിയുടെ രൂപവാത്സല്യാദി ഗുണങ്ങള്‍ കാരണം ഭഗവതിയെ ധ്യാനിക്കുമ്പോള്‍ കാലം എന്ന പ്രതിഭാസം ഇല്ലാതാകുന്ന സമാധിയില്‍ എത്തിച്ചേരുന്നു. 558. കമലാക്ഷനിഷേവിതാ 1. കമലാക്ഷനാല്‍ നിഷേവിതാ. വിഷ്ണുവിനാല്‍ സേവിക്കപ്പെടുന്നള്‍. 559. താംബൂലപൂരിതമുഖീ 1. താംബൂലംകൊണ്ട് പൂരിതമായ മുഖത്തോടുകൂടിയവള്‍. മുഖം എന്നതിന് വദനം എന്ന് അര്‍ത്ഥം ധരിക്കണം. വെറിറിലമുറുക്കുന്നവള്‍. കോടാനുകോടി ഭക്തര്‍ ശ്രദ്ധയോടെ നിവേദിക്കുന്ന താംബൂലം വായില്‍ നിന്ന് ഒഴിഞ്ഞ നേരമേ ഭഗവതിക്കുണ്ടാവില്ല. പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി ...തദശ്‌നാതി'എന്ന് ഭഗവദ്ഗീതയില്‍ പറയുന്ന കാര്യം ഈ നാമത്താല്‍ സൂചിപ്പിക്കപ്പെടുന്നു. 560. ദാഡിമീകുസുമപ്രഭാ 1. കായില്ലാത്ത ഒരുതരം വൃക്ഷമുണ്ട് ദാഡിമം എന്നപേരില്‍. അതിന്റെ പൂവ്വിന്റെ ശോഭയുള്ളവള്‍. ഈവൃക്ഷത്തിന്റെ പൂവ്വ് ചുകന്നതാണെന്നു തോന്നുന്നു. മലയാളത്തില്‍ ചെമ്മരം എന്ന് ദാഡിമത്തിന് അര്‍ത്ഥം കാണുന്നു. 2. ദാഡിമം എന്നതിന് മാതളനാരകം എന്നും അര്‍ത്ഥമാകാം. കുസുമത്തിന് ഫലം എന്നും അര്‍ത്ഥമാകാം. അപ്പോള്‍ മാതളനാരങ്ങയുടെ നിറമുള്ളവള്‍ എന്നും അര്‍ത്ഥം വരാം. 561. മൃഗാക്ഷീ 1. മൃഗത്തിന്റെതു പോലെ അക്ഷികളുള്ളവള്‍. മാന്‍മിഴിയായിട്ടുള്ളവള്‍. 2. മൃഗത്തില്‍ അക്ഷിയുള്ളവള്‍. മൃഗപ്രായരായ മനുഷ്യരേക്കൂടി ലോകജനനിയായ ഭഗവതി ശ്രദ്ധിയ്ക്കുന്നു. 3. മൃഗ് ധാതുവിന് അന്വേഷണം എന്ന് ഒരു അര്‍ത്ഥം. എപ്പോഴും അന്വേഷിച്ചുകൊിരിക്കുന്ന കണ്ണുകളാണ് ഭഗവതിക്ക്. എന്താണ് മക്കള്‍ അടുത്തേയ്ക്ക് വരാത്തത് എന്ന ആകാംക്ഷയാല്‍ കണ്ണുകള്‍ തിരഞ്ഞുകൊണ്ടേ ഇരിക്കുന്നു. 562. മോഹിനീ 1. മോഹിപ്പിക്കുന്നവള്‍. യാഥാര്‍ത്ഥ്യബോധം മറയ്ക്കുന്നവള്‍. ഭഗവതിയുടെ ഈ ചെയ്തിയും സംസാരം നിലനില്‍ക്കാന്‍ കാരണമാണ്. 2. അമൃതമഥനകാലത്ത് അസുരന്മാരെ മോഹിപ്പിക്കാന്‍ വിഷ്ണുഭഗവാന്‍ മോഹിനീരൂപം ധരിച്ചിട്ടുണ്ട്. വിഷ്ണുവും ഭഗവതിയുടെ അംശംതന്നെ. 563. മുഖ്യാ 1. പ്രധാനപ്പെട്ടവള്‍. 2. ആദ്യമുണ്ടായവള്‍. 564. മൃഡാനീ 1. മൃഡ് ധാതുവിന് സന്തോഷിപ്പിക്കുക എന്ന് അര്‍ത്ഥം. ഭക്തരെ വരദാനംകൊണ്ട് സന്തോഷിപ്പിക്കുന്നവനാണ് ശിവന്‍. ശിവന്റെ പത്‌നീ എന്ന അര്‍ത്ഥത്തില്‍ മൃഡാനീ. 2. മൃഡ് ധാതുവിന് മാപ്പുകൊടുക്കുക എന്നും അര്‍ത്ഥമാകാം. അപ്പോള്‍ മാപ്പുകൊടുക്കുന്ന ശിവന്റെ പത്‌നീ എന്ന അര്‍ത്ഥവും ചേരും. 565. മിത്രരൂപിണീ 1. സുഹൃദ്രൂപത്തിലുള്ളവള്‍. ഭഗവതിയേക്കാള്‍ നല്ല സുഹൃത്ത് വേറെ ഇല്ല. 2. മിത്രശബ്ദത്തിന് സൂര്യന്‍ എന്നും അര്‍ത്ഥമുണ്ട്. സൂര്യരൂപത്തിലുള്ളതും ഭഗവതിതന്നെ. 566. നിത്യതൃപ്താ 1. എല്ലാകാലക്കും സന്തൃപ്തിയുള്ളവള്‍. 2. നിത്യശബ്ദത്തിന് ഇടമുറിയാത്തത് എന്നൊരു അര്‍ത്ഥം. ഇടമുറിയാത്ത തൃപ്തിയുള്ളവള്‍. 3. നിത്യശബ്ദത്തിന് സമുദ്രം എന്നും അര്‍ത്ഥമാകാം. സമുദ്രത്തേപ്പോലെ അലതല്ലുന്ന സന്തോഷമുള്ളവള്‍ എന്നും ആകാം. 567. ഭക്തനിധിഃ 1. ഭക്തരുടെ നിധിയായിട്ടുള്ളവള്‍. ഭക്തന്മാര്‍ക്ക് സ്വാധീനമായിട്ടുള്ള നിധിയാണ് ഭഗവതി. 2. ഭഗവതിക്ക് നിരവധി ഭക്തന്മാരുണ്ട് എന്നതിനാലും ഭക്തനിധി എന്നു ചേരും. 568. നിയന്ത്രീ 1. നിയന്ത്രണം ചെയ്യുന്നവള്‍. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് ഭഗവതിയാണ്. 2. മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നവള്‍ എന്നും അര്‍ത്ഥമാകാം. 569. നിഖിലേശ്വരീ 1. നിഖിലന്മാരുടേയും ഈശ്വരി. എല്ലാവരുടേയും ഈശ്വരിയാണ് ഭഗവതി. 2. നിഖിലത്തിന്റേയും ഈശ്വരി. പ്രപഞ്ചത്തിലുള്ള സര്‍വ്വവും നിയന്ത്രിക്കുന്ന ഈശ്വരിയാണ് ഭഗവതി. 570. മൈത്ര്യാദിവാസനാലഭ്യാ 1. മൈത്ര്യാദികളായിരിക്കുന്ന വാസനകളാല്‍ ലഭിക്കപ്പെടാവുന്നവള്‍. സുഖികളില്‍ മൈത്രിയും, ദുഃഖികളില്‍ കരുണയും, പുണ്യവാന്മാരില്‍ സന്തോഷവും, പാപികളില്‍ ഉപേക്ഷയും മനശ്ശുദ്ധിക്ക് നല്ലതാണെന്നു കാണുന്നു. യോഗം അഭ്യസിക്കുന്നവര്‍ മൈത്ര്യാദികളായിരിക്കുന്ന വാസനകള്‍ പരിശീലിക്കുന്നത് നല്ലതാണ്. 571. മഹാപ്രളയസാക്ഷിണീ 1. മഹാപ്രളയത്തിന് സാക്ഷിണിയായിട്ടുള്ളവള്‍. എല്ലാം ഇല്ലാതാകുന്ന അവസ്ഥയ്ക്കുപോലും സാക്ഷിണിയാണ് ഭഗവതി. 2. മഹാപ്രളയകാലത്ത് പരമശിവന്റെ സംഹാരതാണ്ഡവത്തിന് സാക്ഷിണിയായി നില്‍ക്കുന്നത് ഭഗവതിയാണ്. 572. പരാശക്തിഃ 1. പരയായ ശക്തി. ജഗത്തിന് കാരണഭൂതയായ ശക്തിയാണ് പരാശക്തി. പരാശക്തി ഭഗവതിയാണ്. 2. ദേഹത്തില്‍ ഒമ്പത് ധാതുക്കള്‍ ഉെണ്ടന്നു കാണുന്നു. ത്വക്ക്, അസൃക്ക്, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം, എന്ന സപ്തധാതുക്കള്‍ക്കു പുറമെ പ്രാണന്‍ ബീജം എന്നിവ ചേര്‍ന്നാണ് ഒമ്പതുധാതുക്കള്‍. പത്താമത്തെ ധാതു പരാശക്തിയാണത്രേ. 573. പരാനിഷ്ഠാ 1. പരമമായുള്ള നിഷ്ഠ. ഏറ്റവും അവസാനത്തെ നില. എല്ലാവസ്തുക്കളുടേയും അവസാനം ഏതു സ്ഥിതിയാണോ ഉള്ളത്? അത് ഭഗവതിയാണ്. 2. നിഷ്ഠ എന്നതിന് താല്‍പ്പര്യം എന്നും ഒരു അര്‍ത്ഥം ഉണ്ട്. പരമമായ താല്‍പ്പര്യം ഉള്ളവള്‍. ഭക്തരോട് വളരെ അധികം താല്‍പ്പര്യം ഉള്ളവളാണ് ഭഗവതി. 3. നിഷ്ഠ എന്നതിന് ധര്‍മ്മാദികളില്‍ ശ്രദ്ധാ എന്ന് അര്‍ത്ഥമാകാം. ധര്‍മ്മാദികളില്‍ അത്യന്തം ശ്രദ്ധയുള്ളവളാണ് ഭഗവതി. 4. പരമമായ ഉത്ക്കര്‍ഷം എന്നും അര്‍ത്ഥമാകാം. പരമമായ ഉത്ക്കര്‍ഷം അമ്മതന്നെ ആണ്. 5. ഉറച്ചവ്യവസ്ഥ ഉള്ളവള്‍. അണുക്കളിലുള്ള പരമാണുക്കളുടെ ചലനം മുതല്‍ക്ക് ഗ്രഹങ്ങളും നക്ഷത്രങ്ങളും ചലിക്കുന്നതുവരെ കൃത്യമായ വ്യവസ്ഥയുള്ള പ്രകൃതി ഭഗവതിതന്നെ ആണല്ലോ. 574. പ്രജ്ഞാനഘനരൂപുണീ 1. പ്രകര്‍ഷേണ ഉള്ള ജ്ഞാനം ഘനരൂപത്തിലാകുമ്പോള്‍ എന്തുരൂപമാണോ ഉണ്ടാകുക ആ രൂപമാണ് ഭഗവതിയുടേത്. 2. പ്രജ്ഞാനം ബ്രഹ്മ എന്നുണ്ട്. ബ്രഹ്മാവസ്ഥയില്‍നിന്ന് അശേഷം വ്യതിചലിക്കാത്ത രൂപമുള്ളവള്‍. 3. പ്രജ്ഞാനത്തിന് ചൈതന്യം എന്ന് അര്‍ത്ഥമുണ്ട്. ചൈതന്യം ഊറിയുണ്ടായതാണ് ഭഗവതിയുടെ രൂപം. 575. മാധ്വീപാനാലസാ 1. മാധ്വീപാനം കൊണ്ട് ആലസാ. മദ്യംകൊണ്ട് ആലസ്യം വന്നവള്‍. ഉല്ലാസവും ലഹരിയും ഉണ്ടാക്കുന്നവയാണ് അമൃതവും മദ്യവും. അമൃതത്തിന്റേത് സ്ഥായിയായതും മദ്യത്തിന്റേത് താല്‍ക്കാലികവും ആണെന്നത്രേ വ്യത്യാസം. നമുക്കനുഭവപ്പെടുന്ന താല്‍ക്കാലികമായ അനുഭവങ്ങളെല്ലാം മദ്യത്തിന്റെ ഫലമായുള്ളതാണ്. ആഗമാപായിനോനിത്യാഃ എന്ന് ഭഗവദ്ഗീതയില്‍ പറഞ്ഞിട്ടുള്ളതാണ് ഇത്. ഓരോ ജീവന്റെ രൂപത്തിലും ഉള്ള ഭഗവതി ഈ മദ്യത്താല്‍ ആലസ്യം വന്നവളാണ്. 576. മത്താ 1. മത്തു പിടിച്ചവള്‍. പ്രകൃതീദേവി മത്തുപിടിച്ചപോലെയാണ് പലപ്പോഴും പെരുമാറുന്നത്. 2. മാധ്വീപാനാലസ ആയതുകൊണ്ട് മത്താ. 3. മത്താ എന്നതിന് താനുണ്ടെന്ന ഭാവം എന്നും അര്‍ത്ഥം വരാം. പരമശിവന്റെ താനുെന്ന ഭാവം ആണ് ശക്തി. ആ ശക്തി അഥവാ ആ ഭാവം ഇല്ലെങ്കില്‍ പരമശിവനുെന്നു തന്നെ പറയാന്‍ പറ്റാത്ത അവസ്ഥ വരും. 577. മാതൃകാവര്‍ണ്ണരൂപിണീ 1. മാതൃകയുടെ വര്‍ണ്ണത്തിലുള്ള രൂപം രൂപമായിട്ടുള്ളവള്‍. മാതൃകാ എന്നാല്‍ അക്ഷരമാലാ. പൂജക്ക് അകാരാദി അക്ഷരങ്ങള്‍ ദേഹത്തില്‍ ന്യസിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അക്ഷരങ്ങള്‍ക്ക് ഇന്ന ഇന്ന നിറം എന്ന് ശാസ്ത്രങ്ങളില്‍ പറയുന്നുണ്ട്. ന്യാസംകൊണ്ട് ഭഗവതി മാതൃകാവര്‍ണ്ണരൂപിണിയാകുന്നു. 2. മാതൃകകള്‍ക്ക് വര്‍ണ്ണം രൂപണം ചെയ്യുന്നവള്‍. അക്ഷരങ്ങള്‍ക്ക് ഇന്ന ഇന്ന നിറം എന്ന് രൂപണം ചെയ്യുന്നത് അഥവാ രൂപകല്‍പ്പന ചെയ്യുന്നത് ഭഗവതിതന്നെയാണ്. 3. മാതൃകാ എന്നും വര്‍ണ്ണരൂപിണീ എന്നും രണ്ടു ശബ്ദങ്ങളായിട്ടും കാണുന്നു. ഗണപതി മുതലായവരുടെ അമ്മയായതുകൊണ്ട് മാതൃകാ. നിറമുള്ളവള്‍ അല്ലെങ്കില്‍ ബ്രാഹ്മണാദിവര്‍ണ്ണങ്ങള്‍ രൂപകല്‍പന ചെയ്തവള്‍ എന്നര്‍ത്ഥത്തില്‍ വര്‍ണ്ണരൂപിണീ. 578. മഹാകൈലാസനിലയാ 1. കൈലാസത്തിനും അപ്പുറത്ത് പരമശിവാസ്ഥാനമായ മഹാകൈലാസത്തില്‍ നിലയനം ചെയ്യുന്നവള്‍. നിലയനം എന്നാല്‍ വസിക്കുക എന്ന് അര്‍ത്ഥം. 2. മഹത്തായിരിക്കുന്ന കൈലാസത്തില്‍ നിലയനം ചെയ്യുന്നവള്‍. ധനാധിപനായ കുബേരന്റെ വാസസ്ഥാനം കൈലാസമാണെന്നുണ്ട്. അവിടെ വസിക്കുന്ന ഐശ്വര്യരൂപിണി ഭഗവതിതന്നെ ആണ്. 579. മൃണാളമൃദുദോര്‍ല്ലതാ 1. മൃണാ ളംപോലെ മൃദുവായിരിക്കുന്ന ദേര്‍ല്ലതയോടുകൂടിയവള്‍. താമരനൂല്‍പോലെ മൃദുവായിരിക്കുന്ന ദോര്‍ല്ലതയാണ് ഭഗവതിക്ക്. ദോര്‍ല്ലതാ എന്നാല്‍ വള്ളിപോലെ ഉള്ള കൈകള്‍ എന്നര്‍ത്ഥം. ലോകത്തില്‍ മുഴുവന്‍ ചുറ്റിപ്പിടിക്കുന്നതും എന്നാല്‍ അതിമൃദുവായതുകൊണ്ട് മനസ്സിലാകാത്തതും ആണ് ഭഗവതിയുടെ കൈകള്‍. 580. മഹനീയാ 1. പൂജനീയാ. മഹ് ധാതുവിന് പൂജ എന്ന് അര്‍ത്ഥമുണ്ട്. 581. ദയാമൂര്‍ത്തിഃ 1. ദയ മൂര്‍ത്തിയായിട്ടുള്ളവള്‍. ഭഗവതിയുടെ സ്വരൂപം തന്നെ ദയയാണ്. 582. മഹാസാമ്രാജ്യശാലിനീ 1. മഹാസാമ്രാജ്യം ഉള്ളവള്‍. പ്രപഞ്ചം മുഴുവന്‍ ഭഗവതിയുടെ സാമ്രാജ്യമാണ്. 2. മഹാസാമ്രാജ്യം കൈലാസമാണെന്നു കാണുന്നു. അത് ഭഗവതിയുടേതാണല്ലോ. 583. ആത്മവിദ്യാ 1. ആത്മജ്ഞാനം ഉണ്ടാക്കുന്ന വിദ്യാ. ഭഗവതിയുടെ അറിവ് ആത്മജ്ഞാനം ഉണ്ടാക്കും. 2. ആത്മാഷ്ടാക്ഷരം എന്ന മന്ത്രത്തിന്റെ സ്വരൂപമായതിനാല്‍ ഭഗവതി ആത്മവിദ്യയാണ്. 584. മഹാവിദ്യാ 1. മഹത്തായിരിക്കുന്ന വിദ്യാ. മോക്ഷം തരുന്ന വിദ്യയാണ് ഏറ്റവും മഹത്തായിരിക്കുന്നത്. അത് ഭഗവതിയാണ്. ഭഗവതിയെ അറിഞ്ഞാല്‍ പിന്നെ ഒന്നും തന്നെ അറിയാനില്ല. 2. വിദ്യാ എന്നതിന് മന്ത്രം എന്നും അര്‍ത്ഥമാകാം. മന്ത്രങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായിരിക്കുന്നത് എന്നും അര്‍ത്ഥമാകാം. ഭഗതിയുടെ മന്ത്രം മറ്റുമന്ത്രങ്ങളേക്കാള്‍ മഹത്താണ്. ഭഗവതിയും മന്ത്രവും രണ്ടല്ല. 585. ശ്രീവിദ്യാ 1. പഞ്ചദശീ എന്ന മന്ത്രമായ ശ്രീവിദ്യാ. 2. ശ്രീമത്തായ വിദ്യസ്വരൂപിണീ. ആന്വീക്ഷികീ, ത്രയീ എന്നു തുടങ്ങിയുള്ള വിദ്യകള്‍. 586. കാമസേവിതാ 1. കാമദേവനാല്‍ സേവിക്കപ്പെടുന്നവള്‍. 2. കാമന്‍ എന്നതിന് ശിവന്‍ എന്നൊരു അര്‍ത്ഥം. ശിവനാല്‍ സേവിക്കപ്പെടുന്നവള്‍. 3. കാമദേവനെ ജീവിപ്പിച്ചവള്‍ എന്നും അര്‍ത്ഥം വരാം. 4. ആഗ്രഹങ്ങളെല്ലാം ഭഗവതിയുടെ പിന്നാലെ നടന്ന് സേവിക്കുകയാണത്രേ. നമ്മളെല്ലാം ആഗ്രഹങ്ങളുടെ പിന്നില്‍ നടക്കുകയാണ്. 587. ശ്രീഷേഡശാക്ഷരീവിദ്യാ 1. ഷോഡഷശ അക്ഷരങ്ങളുള്ള വിദ്യാ. പഞ്ചദശീ എന്ന മന്ത്രം തന്നെ ഒരക്ഷരം കൂടി പതിനാറക്ഷരമുള്ള മന്ത്രമായിമാറുന്നു. അതും ഭഗവതയുടെ മന്ത്രമാണ് എന്നതുകൊുതന്നെ ഭഗവതിയുമാണ്. 588. ത്രികൂടാ 1. ശ്രീവിദ്യാമന്ത്രത്തിന് മൂന്നു കൂടങ്ങളുണ്ട്. ശക്തികൂടം തുടങ്ങി മൂന്നു കൂടങ്ങളുള്ള ശ്രീവിദ്യാമന്ത്രസ്വരൂപിണിയായ ഭഗവതി. 2. ത്രിമൂര്‍ത്തികള്‍ ത്രിഭുവനം തുടങ്ങി മൂന്നുകൊണ്ട് നിര്‍വ്വചിക്കാവുന്ന എല്ലാതിന്റെയും കൂടം. കൂടം എന്നതിന് വാസസ്ഥാനം എന്ന് അര്‍ത്ഥം. 589. കാമകോടികാ 1. കാമേശ്വരനായ പരമശിവന്റെ കോടീരദേശത്ത് അതായത് കിരീടദേശത്ത് ഉള്ളവള്‍. പരമശിവന്റേയും മേലെയാണ് ഭഗവതിയുടെ സ്ഥാനം. 2. എല്ലാ ആഗ്രഹങ്ങളുടേയും ശിരോഭാഗത്തുള്ള ആനന്ദസ്വരൂപാ. 590. കടാക്ഷകിങ്കരീഭൂതകമലാകോടിസേവിതാ 1. ഭഗവതിയുടെ നോട്ടംകൊുതന്ന കിംകരികളായിത്തീര്‍ന്ന കോടിക്കണക്കിന് ലക്ഷ്മീഭഗവതികളുണ്ട് അനേകകോടിബ്രഹ്മാണ്ഡങ്ങളില്‍. അവരാല്‍ സേവിക്കപ്പെടുന്നവള്‍. 2. ഭഗവതിയുടെ കടാക്ഷംകൊണ്ട് അഥവാ കൃപകൊണ്ട് കിങ്കരീഭൂതകമലകളായിരിക്കുന്ന കോടികളാല്‍ സേവിക്കപ്പെടുന്നവള്‍. ഭഗവതിയുടെ കൃപകാരണം ലക്ഷമീഭഗവതി ദാസിയാകാന്‍ തക്കവണ്ണം ഐശ്വര്യമുള്ള ഭക്തജനങ്ങള്‍ കോടിക്കണക്കിനുണ്ട്. അവരാല്‍ സേവിതാ. 591. ശിരസ്ഥിതാ 1. ശിരസ്സില്‍ സ്ഥിതിചെയ്യുന്നവള്‍ ശിരസ്സിലെ ബ്രഹ്മരന്ധ്രസ്ഥാനത്താണ് ഗുരുവിന്റെ സ്ഥാനം. ഗുരുസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നവളും ഭഗവതിതന്നെ. 2. ശിരഃ എന്ന ശബ്ദത്തിന് സര്‍പ്പം എന്നൊരു അര്‍ത്ഥം ഉണ്ട്. സര്‍പ്പത്തില്‍ കിടക്കുന്ന വിഷ്ണുസ്വരൂപത്തിലുള്ളവള്‍. 3. അവനവനിലുള്ള കുണ്ഡലിനീശക്തിയുണര്‍ന്ന് ഓരോ പ്രദേശത്ത് എത്തിച്ചേരുമ്പോള്‍ വര്‍ണ്ണവ്യത്യാസം അനുഭവപ്പെടും എന്നു അടുത്ത നാമങ്ങളില്‍ പറയാന്‍ പോകുന്നു. ആ നിലയ്ക്ക് ഈ പദത്തിന് ശിരസ്സില്‍ എത്തിനില്‍ക്കുന്ന ശക്തിഎന്നും അര്‍ത്ഥമാകാം. 592. ചന്ദ്രനിഭാ 1. ചന്ദ്രന്റെ നിറമുള്ളവള്‍. 2. ബ്രഹ്മരന്ധ്രത്തില്‍ അമൃതസ്വരൂപനായ ചന്ദ്രനുണ്ട് എന്ന്. അതിനാല്‍ ആഭാഗം മുഴുവന്‍ ചന്ദ്രവര്‍ണ്ണമാണ് അഥവാ അമൃതപൂര്‍ണ്ണമാണ്. ശിരസ്ഥിതാ എന്ന പദവും ഈ നാമവും തമ്മില്‍ ഒരു ബന്ധം ഉണ്ട്. 593. ഫാലസ്ഥാ 1. ഭാലത്തില്‍ (ഫാലത്തില്‍) സ്ഥിതിചെയ്യുന്നവള്‍. ആജ്ഞാചക്രത്തില്‍ എത്തുന്ന ശക്തിയെക്കുറിച്ച് പറയുന്നു. ഫാലത്തില്‍ ബിന്ദുരൂപത്തിലാണത്രേ ശക്തിയുടെ സ്ഥിതി. 594. ഇന്ദ്രധനുഷ്പ്രഭാ 1. ശ്രേഷ്ഠമായ വില്ലിന്റെ പ്രഭയുള്ളവള്‍. ആജ്ഞാചക്രത്തിന്നു മുകളില്‍ ബ്രഹ്മരന്ധ്രത്തിനുതാഴെ ചന്ദക്കലയുടെ രൂപമാണ് ശക്തിക്ക്. അകാരം ഉകാരം മകാരം ബിന്ദു നാദം ശക്തി ശാന്തം എന്നിങ്ങനെ പ്രണവത്തിന്റേതു പോലെതന്നെ ശക്തിക്കും ഏഴു ഭാഗങ്ങളുണ്ട്. അതില്‍ നാദത്തിന്റെ ചിഹ്നമായി ചന്ദ്രക്കലയെ ഉപയോഗിക്കാറുണ്ട്. ചന്ദ്രക്കലയ്ക്കും വില്ലിനും ഏതാണ്ട് ഒരേ ആകൃതിയായതിനാല്‍ ആണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത് എന്നു തോന്നുന്നു. 595. ഹൃദയസ്ഥാ 1. ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നവള്‍. ഭഗവതിയെ ഭക്തര്‍ ഹൃദയത്തില്‍ ധ്യാനിക്കുന്നതുകൊണ്ട് ഹൃദയസ്ഥാ. 2. പരമേശ്വരന്റെ ഹൃദയം ഉപനിഷത്താണ്. അതിനാല്‍ ഉപനിഷത്തില്‍ പറയപ്പെടുന്നവള്‍ എന്നും ആകാം. 3. ഈശ്വരസ്സര്‍വ്വഭൂതാനാം ഹൃദ്ദേശോര്‍ജ്ജുന തിഷ്ഠതി എന്ന് ഭഗവദ്ഗീത. എല്ലാ ഹൃദയത്തിലും ഉള്ളത് ഈശ്വരസ്വരൂപയായ ഭഗവതിയാണ്. 4. ഹൃദയം ബുദ്ധിഗമ്യത്വാല്‍ എന്നുണ്ട്. ഹൃദയം എന്നത് വെറും മാംസഖണ്ഡത്തെ അല്ല സൂചിപ്പിക്കുന്നത്. ബോധത്തിന് മാത്രം അനുഭവിക്കാവുന്ന വസ്തുവിനെയാണ് പറയുന്നത്. മനസ്സിന്റെ വൃത്തികളായ വിചാരങ്ങളും വികാരങ്ങളും ഒഴിഞ്ഞുനില്‍ക്കുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന ബോധാവസ്ഥയില്‍ ഞാന്‍ എന്ന വൃത്തിമാത്രമേ ഉണ്ടാകുകയുള്ളൂ. അത് ഭഗവതിതന്നെ ആണ്. 596. രവിപ്രഖ്യാ. 1. രവിയേപ്പോലുള്ളവള്‍. സൂര്യപ്രഭയുള്ളവള്‍. 2. രാമത്തെ കൂടം ഹൃദയസംബന്ധിയാണ്. അവിടെ ഭഗവതിക്ക് സൂര്യതേജസ്സാണെന്നു കാണുന്നു. 3. സൂര്യബിംബം വര്‍ത്തുളാകാരമാണ്. മുന്നേപറഞ്ഞ ഇന്ദ്രധുഷ്പ്രഭാ എന്നതും ഇനി വരാന്‍ പോകുന്ന ത്രികോണാന്തരദീപികാ എന്നതും ആകൃതിയെ പറയുന്നതിനാല്‍ ഇതിന് വര്‍ത്തുളാകാരത്തിലുള്ളത് എന്നും അര്‍ത്ഥം വരാം. 597. ത്രികോണാന്തരദീപികാ. 1. ത്രികോണത്തിന്റെ അന്തരത്തില്‍ തിളങ്ങന്നുവള്‍. മൂലാധാരത്തില്‍ ത്രികോണമുണ്ടെന്നും അതില്‍ അഗ്നിസാന്നിദ്ധ്യമുെന്നും പറയപ്പെടുന്നു. ആ അഗ്നി ഭഗവതി തന്നെ. 2. ശ്രീചക്രത്തിന്റെ ഏറ്റവും ഉള്ളിലുള്ള ത്രികോണത്തിലാണല്ലോ രാജരാജാശ്വരിയായി ഭഗവതി വിളങ്ങന്നത്. 3. ഭഗവതിയുടെ ആസ്ഥാനമായ മേരു അഷ്ടാശ്രമായികണക്കാക്കുമ്പോള്‍ മേരുവിനെ പ്രദക്ഷിണം വെയ്ക്കുന്ന സൂര്യന്‍ ഒരേസമയം മൂന്നു വശങ്ങളില്‍ പ്രകാശം പരത്തും. എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഭഗവതിയുടെ ആസ്ഥാനത്തിന്റെ വെറും മൂന്നു ഭാഗം മാത്രം പ്രകാശം പരത്തനുള്ള കഴിവേ സൂര്യനുള്ളൂ. 598. ദാക്ഷായണീ 1. ദക്ഷന്റെ പുത്രീ. സതീദേവിയായ ദക്ഷപുത്രി. 2.ദര്‍ശപൂര്‍ണ്ണമാസങ്ങളുടെ ആവര്‍ത്തനം ദാക്ഷായണ യജ്ഞമാണ്. ആ യ്ജഞരൂപത്തിലുള്ളവള്‍. ദര്‍ശം എന്നത് കറുത്തവാവിനും പൂര്‍ണ്ണമാസം എന്നത് വെളുത്തവാവിനും ചെയുന്ന യജ്ഞങ്ങളാണ്. 599. ദൈത്യഹന്ത്രീ 1. ദൈത്യന്മാരെ ഹനിക്കുന്നവള്‍. ഭണ്ഡാസുരന്‍ മുതലായ ദൈത്യന്മാരെ ഹനിക്കുന്നവള്‍. 2. ശിവന്‍ ദൈത്യഹന്താവാണ്. ശിവപത്‌നീ എന്നും അര്‍ത്ഥമാകാം. 600. ദക്ഷയജ്ഞവിനാശിനീ 1. ദക്ഷപ്രജാപതിയുടെ യജ്ഞം നശിപ്പിച്ചവള്‍. ദക്ഷയാഗം മുടങ്ങിയത് സതീദേവികാരണമാണ്. 2. ദക്ഷന്‍ എന്നതിന് സമര്‍ത്ഥന്‍ എന്ന് ഒരര്‍ത്ഥം. സാമര്‍ത്ഥ്യക്കാരുടെ യജ്ഞം ഭഗവതി നശിപ്പിക്കും. താന്‍ സമര്‍ത്ഥനാണ് എന്ന അഹങ്കാരംകൊണ്ട് യജ്ഞം നടത്തുന്നത് മുടങ്ങുന്നത് ഈശ്വരേച്ഛതന്നെ. 619. ദിവ്യവിഗ്രഹാ 1. ദിവ്യമായ  ദേഹത്തോടുകൂടിയവള്‍. 2. ദിവി ഭവഃ ദിവ്യഃ. ആകാശത്തുള്ളത് എന്ന് ദിവ്യശബ്ദത്തിന് അര്‍ത്ഥം വരാം. വിഗ്രഹം യുദ്ധം. അപ്പോള്‍ ആകാശത്ത് യുദ്ധം ചെയ്തവള്‍ എന്ന് അര്‍ത്ഥം വരാം. ചണ്ഡിക നിരാധാരയായി അതായത് ആകാശത്ത്‌വെച്ച് യുദ്ധം ചെയ്തു എന്ന് പുരാണം. അതിനാല്‍ ദിവ്യവിഗ്രഹാ. 3. ദിവ്യമായ സമരത്തോടു കൂടിയവള്‍. ഭഗവതിയുടെ യുദ്ധം ദിവ്യമായതാണ്. 4. ആകാശത്ത് ദേഹമുള്ളവള്‍ എന്നും ആകാം. പാദോസ്യ വിശ്വാഭൂതാനി ത്രിപാദസ്യാമൃതം ദിവി എന്ന് പുരുഷസൂക്തം. ഭഗവതിയുടെ രൂപത്തിന്റെ കാല്‍ഭാഗമേ ഈ പ്രപഞ്ചം മുഴുവനും ചേര്‍ന്നാലും ആകുകയുള്ളൂ. ബാക്കി ഭാഗം അനുഭവവേദ്യമല്ലാത്ത ആകാശാത്താണ്. 620. ക്ലീംകാരീ 1. ക്ലീം എന്നത് കാമബീജമാണ്. കാമബീജം ഉണ്ടാക്കിത്തീര്‍ക്കുന്നവള്‍. 2. കാമബീജസ്വരൂപൂ. 3. ക്ലീംകാരന്‍ കാമരൂപനായ ശിവനാണ്. ആ കാമരൂപന്റെ സ്ത്രീ. 621. കേവലാ. 1. ഉള്ളവളായിട്ടുള്ള ഒരേ ഒരുവള്‍. 2. എല്ലാമായിട്ടുള്ളവള്‍. 3. ബ്രഹ്മജ്ഞാനസ്വരൂപാ. 4. ഒരു ധര്‍മ്മവും ഇല്ലാത്തവള്‍. 5. ക്ലീംകാരീ എന്ന നാമത്തിന്റെ അനുബന്ധമായി നോക്കുകയാണെങ്കില്‍ കാമബീജം മാത്രമായിട്ടുള്ളവള്‍. സോകാമയത ബഹുസ്യാം എന്ന ശ്രുതിപ്രകാരം അനുഭവവേദ്യമായ ഈ പ്രപഞ്ചം അവന്റെ കാമം പടര്‍ന്നു പന്തലിച്ചതാണ്. അവന്റെ കാമം തന്നെ ആണ് പ്രപഞ്ചസ്വരൂപത്തിലുള്ള ഭഗവതി. 6. ുമ്പു പറഞ്ഞ ക്ലീം ബീജത്തില്‍ കകാര ലകാരങ്ങള്‍ ഒഴിവാക്കിയിട്ടുള്ള ഈം എന്ന ബീജം രൂപമായിട്ടുള്ളവള്‍. 622. ഗുഹ്യാ 1. ഗൂഢതയുള്ളവള്‍. 2. ഭഗവതിയുടെ നാമം മന്ത്രം പോലും അതിരഹസ്യാത്മകമാണ്. അതിനാല്‍ ഭഗവതിയുടെ ഗുഹ്യത അഥവാ നിഗൂഢത ചിന്തിക്കാന്‍ പോലും പറ്റാത്താണ്. 3. പുരുഷന്റേയും സ്ത്രീയുടേയും ലിംഗസ്വരൂപത്തിലുള്ളവള്‍. 4. പരമസത്യം ഗുഹയില്‍ ഒളിച്ചിരുക്കുകയാണെന്ന് വേദം. പരമസത്യം ഭഗവതിതന്നെ ആകയാല്‍ ഗുഹയിലേയ്ക്ക് യോജിച്ചവളാണ് ഭഗവതി. 623. കൈവല്യപദദായിനീ 1. ഒന്നുമാത്രം എന്ന ഉയര്‍ന്ന ഭാവവും അതുമുലമുളാവുകുന്ന മുക്തിയും തരുന്നവള്‍. 2. ചെയ്യാവുന്ന ധര്‍മ്മം ഇല്ലാതെ ചെയ്യാനുള്ളന്യക്തിയായ ധര്‍മ്മി മാത്രം ഉള്ള അവസ്ഥ നേടിത്തരുന്നവള്‍. 624. ത്രിപുരാ 1. ത്രിമൂര്‍ത്തികളേക്കാള്‍ പുരാതനയായിട്ടുള്ളവള്‍. 2. സത്വരജസ്തമോഗുണങ്ങളായ ത്രിഗുണങ്ങളുടെ പുരം ആയിട്ടുള്ളവള്‍. ഈ മൂന്നു ഗുണങ്ങളും പ്രകൃതീസ്വരൂപിണിയായ ഭഗവതിയിലാണ് കുടികൊള്ളുന്നത്. 3. ത്രിമൂര്‍ത്തികളുടേയും പുരം അഥവാ വാസസ്ഥാനം ഭഗവതിതന്നെ ആണ്. ഭഗവതിയുടെ രൂപമായ അനന്തപ്രപഞ്ചത്തിലെ ഏതോ ഒരു കോണിലുള്ള ബ്രഹ്മാണ്ഡത്തിലാണ് ത്രിമൂര്‍ത്തികള്‍ പ്രതാപത്തോടെ വാഴുന്നത്. 4. ഭൂര്‍ല്ലോകം ഭുവോലോകം സ്വര്‍ല്ലോകം, ഭൂതം വര്‍ത്തമാനം ഭാവി, എന്നിങ്ങനെ മൂന്നുകൊണ്ടു പറയാവുന്ന എല്ലാം തന്നെ ഭഗവതിയിലാണ് കുടികൊള്ളുന്നത്. അതിനാല്‍ ത്രിപുരാ. 5. സുഷുമ്‌നാ ഇഡാ പിംഗലാ, മനസ്സ് ബുദ്ധി ചിത്തം തുടങ്ങി മൂന്നുകൊണ്ചു പറയാവുന്നതല്ലാം ഭഗവതിയുടെ വാസസ്ഥാനങ്ങളാണ് എന്നതുകൊണ്ടും ത്രിപുരാ എന്ന് വ്യവഹരിക്കാം. 625. ത്രിജഗദ്വന്ദ്യാ 1. മൂന്നു ലോകങ്ങളാലും വന്ദിക്കപ്പെടുന്നവള്‍. 2. മൂന്നു ജഗത്തുകളും വന്ദ്യങ്ങളാണ് യാതൊരുവള്‍ക്ക് അവള്‍. 3. ജഗത്ത് എന്നതിന് ഗമിക്കുന്നത് എന്ന് ഒരര്‍ത്ഥം. അപ്പോള്‍ മൂന്നു ഗമനങ്ങളുള്ളവയാല്‍ വന്ദിക്കപ്പെടുന്നവള്‍ എന്നും വരാം. കരയിലും ജലത്തിലും ആകാശത്തിലും ഗമിക്കുന്നവയാല്‍ വന്ദിക്കുപ്പെടുന്നവള്‍. 626. ത്രിമൂര്‍ത്തിഃ 1. മൂന്നു വയസ്സായ കന്യകാ 2. വെള്ള, ചുകപ്പ്, കറുപ്പ് എന്നീവര്‍ണ്ണങ്ങളോടുകൂടിയവള്‍. 3. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ദേവിയുടെ തന്നെ രൂപങ്ങളായതിനാല്‍ ത്രിമൂര്‍ത്തി 4. സത്വരജസ്തമോ രൂപയായതിനാല്‍ ത്രിമൂര്‍ത്തി. 627. ത്രിദശേശ്വരീ 1. ത്രിദശന്മാര്‍ക്ക് ഈശ്വരീ. ബാല്യം, കൗമാരം, യൗവ്വനം എന്നീ മൂന്നു ദശ ഉള്ളവരാണ് ദേവന്മാര്‍. ദേവന്മാര്‍ക്ക് ഈശ്വരിയായിട്ടുള്ളവള്‍ 2. മൂന്നോടുകൂടിയപത്ത് പതിമൂന്ന്. പതിമൂന്ന് എന്നാല്‍ വിശ്വേദേവകള്‍ എന്നുകണക്കാക്കാറുണ്ട്. അതിനാല്‍ വിശ്വേദേവകളാല്‍ വന്ദിക്കപ്പെടുന്നവള്‍. 628. ത്ര്യക്ഷരീ. 1. വാക്ബീജം, കാമബീജം, ശക്തിബീജം, എന്നീ മൂന്നു ബീജമന്ത്രങ്ങള്‍ ചേര്‍ന്ന സ്വരൂപമുള്ളവള്‍. 629. ദിവ്യഗന്ധാഢ്യാ 1. അഭൗമമായ സുഗന്ധത്തോടുകൂടിയവള്‍. 2. ഗന്ധശബ്ദത്തിന് ബന്ധം എന്ന് ഒരര്‍ത്ഥം. അപ്പോള്‍ ദിവ്യമായ ബന്ധത്തോട് കൂടിയവള് എന്ന് അര്‍ത്ഥം. പ്രപഞ്ചത്തിനേ കാരണമായ ശിവശക്തി ബന്ധം ദിവ്യങ്ങളില്‍ ദിവ്യമാണ്. 630. സിന്ദൂരതിലകാഞ്ചിതാ 1. സിന്ദൂരംകൊണ്ടുള്ള തിലകംകൊണ്ട് ശോഭിതാ. 2. സിന്ദൂരതിലകം എന്നതിന് ആന എന്ന് അര്‍ത്ഥമുണ്ട്. ആനകളാല്‍ പൂജിക്കപ്പടുന്നവള്‍. 3. സിന്ദൂരതിലകശബ്ദത്തിന് സ്ത്രീ എന്നും അര്‍ത്ഥമുണ്ട്. സ്ത്രീകളാല്‍ പൂജിക്കപ്പെടുന്നവള്‍. ഗോപസ്ത്രീകള്‍ ഭഗവതിയെ പൂജിച്ച് ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടണം എന്നു പ്രാര്‍ത്ഥിച്ചു എന്നത്. ലോകപ്രസിദ്ധം. 631. ഉമാ. 1. ഉ എന്നതിന് ശിവന്‍ എന്നും മാ എന്നതിന് അറിയാന്‍ ഉപാകാരപ്പെടുന്നത് എന്നും അര്‍ത്ഥം. ശിവനെ അറിയാന്‍ ഭഗവതിവഴിക്കാണ് എളുപ്പം. 2. ഉമാ എന്നതിന് അതസീ എന്നൊരു പൂവ്വ് എന്ന് അര്‍ത്ഥമുണ്ട്. ആ കുസുമം പോലെ ഉള്ളവള്‍. 3. ഉമാ എന്നതിന് മഞ്ഞള്‍ എന്നും അര്‍ത്ഥമാകാം. മഞ്ഞളിന്റെ നിറമുള്ളവള്‍ എന്നും ആകാം. 4. കാന്തിമതീ എന്നും അര്‍ത്ഥമാകാം. ഉമാ എന്നതിന് കാന്തി എന്നര്‍ത്ഥം വരാം. 5. കീര്‍ത്തിയുള്ളവള്‍ എന്നും ആകാം. കീര്‍ത്തീ എന്ന് ഉമാശബ്ദത്തിന് അര്‍ത്ഥം ഉണ്ട്. 6. ഉ എന്നത് വിളിക്കാനും മാ എന്നത് നിഷേധിക്കാനും ഉപയോഗിക്കാം. ശ്രീപാര്‍വ്വതി ഇലകള്‍പോലും കഴിക്കാതെ ശിവനെ തപസ്സു ചെയ്യാന്‍ പുറപ്പെടുമ്പോള്‍ അമ്മയായ മേന ''ഉ മാ'' എന്നു പറഞ്ഞുവത്രേ. അത് പിന്നീട് പേരായിത്തീര്‍ന്നു എന്നു പുരാണം. 7. ശിവന്റെ ഉത്തമയായ ചിത്തവൃത്തി എന്നും ഉമാ എന്നതിന് അര്‍ത്ഥം പറയുന്നു. ഈ പ്രപഞ്ചരൂപത്തിലുള്ള പ്രകൃതി ശിവന്റെ ചിത്തവൃത്തിയാണ്. 8. ഉമാ എന്നതിന് ഉമാപ്രണവം എന്ന് പറയാറുണ്ട്. അത്ര ഉന്നതമാണ് ഈ നാമം. 9. യോഗികളുടെ ഇച്ഛയെയും ഉമാ എന്നു പറയാം. യോഗികളുടെ ഇച്ഛ തുച്ഛമായവയല്ലല്ലോ. 10. ആറുവയസ്സായ കുമാരി എന്നും അര്‍ത്ഥമാകാം. 632. ശൈലേന്ദ്രതനയാ. 1. പര്‍വ്വതരാജനായ ഹിമാവാന്റെ തനയാ. 633. ഗൗരീ. 1. ഗൗരവര്‍ണ്ണമുള്ളവള്‍. വെളുത്തനിറം. 2. ഗൗരീ എന്നൊരു നദിയുണ്ടന്നു കാണുന്നു. ആ നദിയും ഭഗവതിതന്നെ. 3. പത്തു വയസ്സായ കുമാരിക്ക് ഗൗരീ എന്നു പേരുണ്ട് എന്നു കാണുന്നു. കുമാരികളെല്ലാം തന്നെ ഭഗവതിയുടെ പ്രതിരൂപങ്ങളാണ്. 4. കന്യാകുബ്ജം എന്ന പീഠത്തില്‍ സ്ഥിതിചെയ്യുന്ന ദേവി. ഉത്തര്‍പ്രദേശിലാണ് ഈ പ്രസിദ്ധ ദേവീക്ഷേത്രം 634. ഗന്ധര്‍വ്വസേവിതാ 1. ഗന്ധര്‍വ്വന്മാരാല്‍ സേവിക്കപ്പെടുന്നവള്‍. വിശ്വാവസു മുതലായ ഗന്ധര്‍വ്വന്മാരാല്‍ സേവിതാ. ഗന്ധര്‍വ്വം എന്നതിന് ദിവ്യഗാനം എന്നും അര്‍ത്ഥമാകാം. ദിവ്യഗാനങ്ങളാല്‍ സേവിക്കപ്പെടുന്നവള്‍. അനേകായിരം ഭക്തര്‍ പ്രതിനിമിഷം ഭഗവതിയെ കീര്‍ത്തിച്ച് പാടിക്കൊണ്ടേ ഇരിക്കുന്നു. 652. യോഗദാ 1.  യോഗം തരുന്നവള്‍. ജീവാത്മപരമാത്മ യോഗം തരുന്നവള്‍. 2. ജാതകപ്രകാരം ഉള്ള യോഗങ്ങള്‍ തരുന്നവള്‍. 3. സാംഖ്യയോഗം, ലയയോഗം, മന്ത്രയോഗം തുടങ്ങിയുള്ള യോഗങ്ങള്‍ തരുന്നവള്‍. (തുടരും

No comments:

Post a Comment