Saturday, September 15, 2018

രാസലീല 8* 
സ്വജനം ആര്യപദം ജിഹിത്വാ ഭവ ജയ മുകുന്ദപദവീം ശ്രുതിവിഹീ വിമൃഹ്യാം.രാസലീലയിലേക്ക് കടക്കുന്നതിന് മുമ്പ് ആമുഖം ഒരുപാട് വേണം. പലവിധത്തിലുള്ള തെറ്റിദ്ധാരണകളുണ്ട്. പിന്നീട് വന്ന കവികൾ കവിതാചാതുര്യത്തിന് രാസക്രീഡയെ എടുത്തത് കൊണ്ടതുതന്നെ അതിൽ ഉള്ള ഭാഗവതത്തിൽ ഉള്ള അലൗകികമായ രസം അതിൽ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. അലൗകികമായ മണ്ഡലത്തിലാണ് വ്യാസഭഗവാൻ കൃഷ്ണതത്വം നല്ലവണ്ണം ഉപദേശിച്ച് ഒമ്പത് സ്കന്ധങ്ങളും കൃഷ്ണതത്വം ഉപദേശിച്ച് ദശമസ്കന്ധം ആരംഭിക്കുമ്പോൾ പരീക്ഷിത്തിന് പടി പടിയായി ചൊല്ലി ക്കൊടുത്ത് പരീക്ഷിത്ത് തന്നെ ചോദിക്കണു എനിക്ക് കൃഷ്ണകഥ പറയ്യോ എന്ന് ചോദിക്കുമ്പോൾ ഏത് കൃഷ്ണന്റെ കഥയാ പറയേണ്ടത് എന്താണ് കൃഷ്ണസ്വരൂപം പരീക്ഷിത്ത് തന്നെ ഉപദേശിക്കുന്നു .ഞാൻ അമ്മയുടെ ഗർഭപാത്രത്തിൽ ഇരിക്കുമ്പോൾ എനിക്ക് ദർശനം തന്ന് എന്നെ മോഹിപ്പിച്ച് അതെങ്ങനെ സംഭവിച്ചു. ഗർഭപാത്രത്തിൽ ഇരിക്കുന്ന ശിശുവിന് ഭഗവദ് ദർശനം എങ്ങനെ കിട്ടി. 
മാതൂഷ്യമേയ ശരണം ഗതായാ: 
എന്റെ അമ്മ ശരണാഗതി ചെയ്തത് കൊണ്ട് ഗർഭത്തിൽ ഭഗവാൻ വന്നു. ഏത് ജീവൻ ശരണാഗതി ചെയ്യുന്നുവോ ആ ജീവന്റെ ഹൃദയത്തിൽ ഭഗവാൻ പ്രകാശിക്കും. ഉത്തര ശരണാഗതി ചെയ്തു. ശരണാഗതി ചെയ്ത ളത്തരയുടെ ഗർഭത്തിലുള്ള ശിശുവിന് ഭഗവാൻ ദർശനം കൊടുത്തു. ഉത്തരയുടെ ശരണാഗതി ഏറ്റവും പ്രധാനമാ. എന്താന്നുവെച്ചാൽ മൂന്ന് ശരണാഗതി ഉണ്ട്. ഒന്ന് ദ്രൗപദിയുടെ മറ്റൊന്ന് ഗജേന്ദ്രന്റെ മൂന്നാമത് ളത്തര. ഗജേന്ദ്ര ശരണാഗതി നമുക്കറിയാം. ഗജേന്ദ്രൻ ആദ്യം മുതല പിടിച്ചപ്പോ ആളുകളോടൊക്കെ പറഞ്ഞു ഒരു കൊച്ചു മുതലയാണ്.ഞാൻ കാലു കുതറിയാൽ പൊയ്പോവും. കുതറിനോക്കി നടന്നില്ല്യ. അടുത്തിരിക്കണ ആനകളോട് ഒന്ന് വലിച്ചു തരൂന്ന് പറഞ്ഞു. ഓരോ ആനയായി ശ്രമിച്ചു. നടന്നില്ല്യ. എല്ലാ ആനകളും കൂടി ശ്രമിച്ചു. നടന്നില്ല്യ. അപ്പോ തന്റെ ബലവും പരാജയപ്പെട്ട് താൻ ആശ്രയിക്കുന്നവരുടെ ബലവും പരാജയപ്പെട്ട് കഴിയുമ്പോഴാണ് താനും താൻ വിശ്വസിച്ചിരിക്കണ ഭൗതികമായ വസ്തുക്കളും വ്യക്തികളും എല്ലാം വെറും കളിപ്പാവകൾ മാത്രമാണ് ഏതോ ഒരു ഈശ്വരശക്തിയുടെ കൈയ്യിൽ ഇരിക്കണ കളിപ്പാട്ടങ്ങൾ മാത്രമാണ്. 
ഏതോ ഒരീശ്വരൻ ജഗത്തിനെ മുഴുവൻ നടത്തിക്കൊണ്ടിരിക്കണു. ആ ഭഗവാന് ഞാൻ ശരണാഗതി ചെയ്യുന്നു. എന്റെ ബലം ഇല്ല്യാ എന്ന ശരണാഗതി. ഇതാണ് സഹജ ശരണാഗതി .എല്ലാർക്കും ഇങ്ങനേ നടക്കൂ. സാധാരണ നമ്മള് പരിശ്രമിച്ചുനോക്കി. നമ്മളുടെ കാര്യം അതാണ് താൻ പാതി ദൈവം പാതി. താൻ പാതി ദൈവം പാതി എന്നുള്ളത് നമ്മളുടെ ഫിഫ്റ്റി പേർസന്റ് ഭഗവാന്റെ ഫിഫ്റ്റി പേർസന്റ് അല്ല. നമ്മൾ ശ്രമിച്ച് പരാജയപ്പെട്ട് നമ്മളെക്കൊണ്ടാവില്ല്യ എന്നുള്ളത് നമുക്ക് തന്നെ ബോധിച്ചു കഴിയുമ്പോൾ ബാക്കി പകുതി വരും. എന്ന്വാച്ചാൽ അഹങ്കാരത്തിന് ഈ സത്യത്തിനെ പ്രാപിക്കാൻ സാധിക്കില്ല്യ എന്നുള്ളത് ഭക്തിക്ക് അറിഞ്ഞാൽ പോരാ അഹങ്കാരത്തിന് തന്നെ അറിയണം. മനസ്സില്യാവണുണ്ടോ.ഇന്ദ്രിയങ്ങൾക്ക് വിഷയസുഖം ദുഖമാണെന്നുള്ളത് ബുദ്ധിക്ക് മനസ്സിലായാൽ പോരാ ഇന്ദ്രിയങ്ങൾക്ക് മനസ്സിലാവണം. ശരീരത്തിന് പുറമേക്കുള്ള വിഷയങ്ങൾ ദുഖകരമാണെന്നുള്ളത് ആരുടെ ബുദ്ധിക്കാ അറിയാത്തത്. എല്ലാരുടെ ബുദ്ധിക്കും അറിയും. പക്ഷേ പോരാ ശരീരത്തിലുള്ള ഓരോ കോശങ്ങളും അറിയണം. അഹങ്കാരത്തിന് അഹങ്കാരം കൊണ്ട് ഭഗവദ്പ്രാപ്തി നേടാൻ സാധിക്കില്ല എന്നുള്ളത് അഹങ്കാരം തന്നെ മനസ്സിലാക്കണം. അതെപ്പം മനസ്സിലാക്കും. അഹങ്കാരം പരിശ്രമിച്ച് അതിന്റെ മുനമ്പ് പൊട്ടീട്ടേ മനസ്സിലാക്കുള്ളൂ. ഗജേന്ദ്രൻ തന്നെക്കൊണ്ട് ആവാതെ വന്നപ്പോൾ ഭഗവാന് ശരണാഗതി ചെയ്തു. ഭഗവാനെന്ന്വാച്ചാൽ എന്നെക്കൊണ്ട് വയ്യ അടങ്ങി തന്നികപ്പ് എന്ന് തമിഴില് പറയും. ആ തന്നികപ്പാണ് ശരണാഗതി. ഇതൊരു മാർഗം. ദ്രൗപദി അതേപോലെ തന്നെ ശ്രമിച്ചു നോക്കി. എല്ലാരേം വിളിച്ചു കരഞ്ഞു. സദസ്സിലുള്ളവരെയൊക്കെ വിളിച്ചു കരഞ്ഞു. സാധിച്ചില്ല്യ. താൻ ശ്രമിച്ചു നോക്കി. സാധിച്ചില്ല്യ. അപ്പോ ശരണാഗതി ചെയ്തു. പക്ഷേ ഉത്തരയുടെ ശരണാഗതിയിൽ ഉത്തമ ആരുടെ അടുത്തും പോയില്ല്യ. ധർമപുത്രർ ഭീമൻ അർജുനൻ എല്ലാരും അവിടേണ്ട്. ആരുടടുത്തും പോവില്ല്യ. 
പാഹി പാഹി മഹായോഗിം ദേവ ദേവ ജഗൽപതേ അന്യം ത്വദ് അഭയം പശ്യേത്. 
ക്ലിയറായിട്ടു പറയണു ബാക്കിയുള്ളോരടുത്തൊക്കെ എനിക്ക് അഭയം ഇല്ല്യ. അവിടുന്ന് മാത്രമേയുള്ളൂ എനിക്കഭയം. ബാക്കിയുള്ളടത്തൊക്കെ വെറുതെ തല്കാലത്തേക്ക് അവര് പറയും എന്നെ രക്ഷിക്കാംന്നൊക്കെ പറയും. എനിക്ക് നല്ലവണ്ണം അറിയാം. അവർക്കൊക്കെ പറയാനേ പറ്റുള്ളൂ. അവരും മൃത്യവിന്റെ വശത്താണ്. 
യത്ര മൃത്യു പരസ്പരം. അതുകൊണ്ട് മൃത്യുവിനെ കടന്ന് നില്കുന്നവന് വേണം ശരണാഗതി ചെയ്യാനായിട്ട്. അതുകൊണ്ട് ഞാനിതാ അവിടുത്തെ പാദത്തിൽ വീഴുന്നു എന്ന് പറഞ്ഞിട്ട് ഉത്തര ശരണാഗതി ചെയ്തതിനാണ് ഭാഗവതത്തിൽ ഏറ്റവും അധികം പ്രാമുഖ്യം. ഭാഗവതശ്രവണത്തിന്റെ ഭാഗ്യം കിട്ടിയത് പരീക്ഷിത്ത് പറയുന്നു എന്റെ അമ്മ ശരണാഗതി ചെയ്തു. എനിക്ക് ശുകബ്രഹ്മമഹർഷീടെ കാല്ചോട്ടിൽ ഇരിക്കാനുള്ള ഭാഗ്യം കിട്ടി. 
മാതുഷ്യമേയ ശരണംഗതായാ:
ശുകബ്രഹ്മമഹർഷീം പരീക്ഷിത്തിനെ അപ്പപ്പോ ഓർമിപ്പിക്കണണ്ട്. പഞ്ചമസ്കന്ധത്തില് ജഡഭരതോപാഖ്യാനത്തിന് മുമ്പ് ഋഷഭചരിത്രം പറഞ്ഞ് ജഡഭരതോപഖ്യാനം പറഞ്ഞിട്ട് ഹേ ഉത്തരാമാത: എന്നു വിളിക്കണ്ട് പരീക്ഷിത്ത്. ഉത്തരയയെ അമ്മയായി കിട്ടാൻ ഭാഗ്യം ചെയ്തവനേ. അതുകൊണ്ടാണ് തനിക്ക് ഭാഗവതം ശ്രവണം ചെയ്യാൻ ജഡഭരതോപാഖ്യാനം കേൾക്കാനുള്ള ഭാഗ്യം ഉണ്ടായത് എന്ന മട്ടിൽ ഒരു സന്തോഷം. അപ്പോ ശരണാഗതി ചെയ്ത ഉത്തരയുടെ ഗർഭത്തില് വെച്ച് തന്നെ ശരണാഗതി ചെയ്താൽ അപ്പോ ഭഗവാൻ പ്രകാശിക്കും. സദാ ശരണാഗതി സ്ഥിതിയിൽ ഇരിക്കുന്നവരാണ് ജ്ഞാനികൾ. അവർക്ക് അഹങ്കാരമേ ഉദിക്കാത്തതുകൊണ്ട് അവര് നിത്യഭക്തൻമാരാണ്. അവർ പരാഭക്തിയിലുള്ളവരാണ്. അപ്പോ അവർക്ക് എപ്പോഴും ഭഗവാൻ ഹൃദയത്തില് പ്രകാശിച്ചു കൊണ്ടേ ഇരിക്കുണു. ഇവിടെ ഉത്തര ഭഗവാന് ശരണാഗതി ചെയ്തപ്പോ തന്നെ പരീക്ഷിത്തിന് ഭഗവദ് ദർശനം ഗർഭത്തിൽ ഉണ്ടായി. പോരാ. അപി മേ ഭഗവാൻ പ്രീത: കൃഷ്ണ: പാണ്ഡുസുതപ്രിയ: പരീക്ഷിത്ത് പറയുന്നു ഗർഭത്തിൽ വെച്ച് തന്നെ കൃഷ്ണൻ എനിക്ക് ദർശനം തന്നു. അതിനെ പൂർണമാക്കാനായിട്ട് ഭഗവാൻ എന്റെ മുമ്പിൽ ശുകബ്രഹ്മമഹർഷി എന്റെ മുമ്പില് വന്നിരിക്കുണു. ശുകാചാര്യർ ഭാഗവതം പറയാൻ തുടങ്ങുമ്പോ പരീക്ഷിത്ത് എത്തും. പറയണുണ്ട് ഗർഭത്തില് വെച്ച് കൃഷ്ണന്റെ ദർശനം കിട്ടിയതിന്റെ ഫുൾഫിൽമെന്റാണ് ഭാഗവതശ്രവണം എന്നാണ്. ഭാഗവതശ്രവണത്തിന്റെ ഫുൾഫിൽമെന്റല്ലാ കൃഷ്ണദർശനം. കൃഷ്ണദർശനത്തിന്റെ പൂർത്തീകരണമാണ് ഭാഗവതശ്രവണം. കാരണം കൃഷ്ണദർശനം പൂർണമായി പരമഹംസസ്ഥിതിയിൽ കൊണ്ടിരുത്തണം. അതിന് ഭാഗവതശ്രവണം വേണം. അവിടെ കൃഷ്ണതത്വത്തിനേയും ഒമ്പത് സ്കന്ധങ്ങൾ കൊണ്ട് മനസ്സിലാക്കി ഉള്ളിലും പുറത്തും വ്യാപിച്ചു നില്കുന്ന പരമപുരുഷനാണ് കൃഷ്ണൻ അന്ത:ബഹിർ പൂരുഷകാലരൂപൈ:പുറമേക്ക് മൃത്യുരൂപത്തിലും അകമേക്ക് അമൃതരൂപത്തിലും ഭഗവാൻ പ്രകാശിക്കുന്നു എന്നൊക്കെ പറഞ്ഞ പരീക്ഷിത്ത് കൃഷ്ണതത്വം മറന്നിട്ടില്ല്യ. കൃഷ്ണനെ നല്ലവണ്ണം അറിഞ്ഞു കൊണ്ട് തന്നെയാണ്. അപ്പോ ഇതൊക്കെ മുമ്പ് പറഞ്ഞു വെച്ചിട്ടാണ് രാസക്രീഡയിലേക്ക് വരുന്നത്. അല്ലെങ്കിൽ എളുപ്പത്തിൽ രാസക്രീഡ ഗോപസ്ത്രീകൾ ഭഗവാന്റെ അടുത്ത് വന്നു. കളിച്ചു. എല്ലാരും കൂടെ നർത്തനം ചെയ്തു എന്നൊക്കെ പറഞ്ഞു പോവാം.
ശ്രീനൊച്ചൂർജി
*തുടരും.....*

No comments:

Post a Comment