Monday, September 10, 2018

ആത്മീയതയിലെ ഹൃദയം
***************************
ചിത്തം ഹൃദയത്തിൽ രമിക്കുന്നതാണ് യോഗസ്ഥിതി. താമരയിലിരുന്ന് വണ്ട് തേൻ കുടിക്കുന്നപോലെ യോഗിയുടെ ചിത്തം ഹൃദയകമലത്തിൽ ഊറിവരുന്ന ആത്മാനന്ദമായ തേൻ കുടിച്ചുകൊണ്ട് നിർവൃതിയടയുന്നു.
ചിത്തം എന്നത് മനസ്സ്; മനസ്സ് അന്തർമുഖമാകുമ്പോൾ അതിനെ മനസ്സെന്നല്ല, ആത്മ എന്നുതന്നെയാണ് പറയുക.
ഹൃദയമാണ് (രക്തം പമ്പുചെയ്യുന്ന അവയവമല്ല) ആത്മാവിന്റെ ഉറവിടസ്ഥാനം എന്നാണ് വയ്പ്പ്. ആത്‌മ (ആദ്യം പറഞ്ഞ മനസ്സുതന്നെ) സ്വന്തം ഉറവിടത്തിലേക്ക് തിരിച്ചുപോയി അവിടെത്തന്നെ സ്ഥിരമായിരിക്കൽ എന്നതാണ് ഹൃദയത്തിൽ രമിക്കൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ശ്രീ Sudha Bharath

No comments:

Post a Comment