Sunday, September 23, 2018

നാഡീശുദ്ധി
--------------
വലത്തെ മൂക്കിന്റെ ദ്വാരം പെരുവിരല്‍ കൊണ്ടടച്ചിട്ട് ഇടത്തെ മൂക്കിന്റെ ദ്വാരത്തില്‍കൂടി യഥാശക്തി വായുവിനെ അകത്തോട്ട് വലിക്കുക. എന്നിട്ടു ഇടയ്ക്കു ഒട്ടും വിളംബിക്കാതെ തന്നെ ആ വായുവിനെ ഇടത്തെ മൂക്കിന്റെ ദ്വാരം അടച്ചുകൊണ്ടു വലത്തേ മൂക്കിന്റെ ദ്വാരത്തില്‍കൂടി വെളിക്കു വിടുക. വീണ്ടും വലത്തേ മൂക്കില്‍ക്കൂടി വായുവിനെ അകത്തോട്ടു വലിച്ചിട്ടു ഇടത്തേതില്‍ കൂടി യഥാശക്തി പുറത്തേക്കു കളയുക. ഇങ്ങനെ മൂന്നോ അഞ്ചോ പ്രാവശ്യം, സൂര്യോദയത്തിന്നു മുമ്പിലും, മദ്ധ്യാഹ്നത്തിലും, സന്ധ്യക്കും, പാതിരാത്രിക്കും ആയി ദിവസം പ്രതി നാലു തവണ മുടങ്ങാതെ പരിശീലിച്ചു കൊണ്ടിരുന്നാല്‍ 15 ദിവസങ്ങള്‍ക്കോ ഒരു മാസത്തിനോ ഉള്ളില്‍ നാഡീശുദ്ധിയുണ്ടാകുന്നു.
രാജയോഗം

No comments:

Post a Comment