Thursday, September 20, 2018

ശിവലിംഗം: ശിവലിംഗത്തിന്‌ തലയുമില്ല, കാലുമില്ല. ആദിയുമില്ല, അന്ത്യവുമില്ല. പ്രപഞ്ചത്തിന്റെ ആധാരമാണ്‌. ശിവരൂപം പ്രകാശമാണ്‌, അതീവ സുന്ദരമാണ്‌, ശൂന്യമാണ്‌, നീല നിറമാണ്‌, അനന്തമാണ്‌. നീല ജ്ഞനത്തിന്റെ പ്രതീകമാണ്‌. 


ശിവന്‍ അഭിഷേക പ്രിയനാണ്‌. അതു കൊണ്ട്‌ ശിവാഭിഷേകം ഓരോ നിമിഷവും നടന്നുകൊണ്ടിരിക്കുന്നു. തന്മൂലം ശിവലിംഗത്തിലോ ശിവ വിഗ്രഹത്തിലോ അഴുക്ക്‌ ഒട്ടും പിടിക്കുന്നില്ല. സ്‌നേഹ സമ്പന്നരായ നിഷ്‌കളങ്കര്‍ എളുപ്പം ചതിയില്‍ പെടുന്നു. അതില്‍ നിന്നുള്ള മുക്തിക്കു വേണ്ടി ജ്ഞാനത്തിന്റെ ഗംഗാ പ്രവാഹം ധാരയായി ഒഴുകി കൊണ്ടിരക്കുന്നു. ശിവന്‍ സദാ നിഷ്‌കളങ്കനാണ്‌. 

വിഷ്‌ണു ഉല്ലാസപ്രിയനും, സദാ സന്തോഷവാനും, അലങ്കാര പ്രിയനുമാണ്‌. അതുകൊണ്ട്‌ വിഷ്‌ണുവിന്‌ അഭിഷേകമില്ല. വിഷ്‌ണുവിന്‌ നിഷ്‌കളങ്കതയില്ല. സകലതിലും വ്യാപിച്ചു കിടക്കുന്നതു കൊണ്ട്‌ വിഷ്‌ണുവിന്‌ നിഷ്‌കളങ്കനായിരിക്കുവാന്‍ കഴിയുകയില്ല. അതു കൊണ്ടു തന്നെ വിഷ്‌ണു തന്ത്രശാലിയാണ്‌. തന്ത്രശാലി ഒരിക്കലും ചതിയില്‍ പെടുകയില്ല.

ബ്രഹ്മ തത്വം, വിഷ്‌ണു തത്വം, ശിവ തത്വം എന്നിവ സംയോജിക്കപ്പെടുമ്പോള്‍ ഗുരു തത്വം ഉണ്ടാകുന്നു. തത്വം എന്നാല്‍ അഗ്നി തത്വം, ജലതത്വം, വായു തത്വം, പൃഥ്വി തത്വം, ആകാശ തത്വം, ആത്മ തത്വം എന്നിവയാകുന്നു. ശ + ഇ + വ = ശിവ എന്നാകുന്നു. ശിവം എന്നത്‌ ജീവനുള്ളത്‌ അഥവ മംഗളകരം എന്നര്‍ത്ഥമാകുന്നു. ഇതിലെ "ഇ" കാരം പോയാല്‍ ശവമായിതീരുന്നു.

ശിവനു തനിച്ച്‌ ഒരു നിലനില്‍പ്പില്ല. ശക്തി അഥവ പ്രകൃതിയും കൂടി ചേരുമ്പോള്‍ മാത്രമാണ്‌ ചൈതന്യം ഉണ്ടാകുന്നത്‌. പ്രപഞ്ചത്തില്‍ തനിച്ചായി ഒന്നിനും നിലനില്‍പ്പില്ല. അതു കൊണ്ടാണ്‌ എന്തിനും, എല്ലാറ്റിലും ഒരു യോജിപ്പ്‌ പ്രകടമാകുന്നത്‌
dharmadarsanam

No comments:

Post a Comment