Monday, September 17, 2018

അന്നമയ പ്രാണമയ മനോമയ വിജ്ഞാനമയ ആനന്ദമയശ്ച ഇതി. 
ഗുരു പറയുന്നു, അന്നമയ അന്നത്താല്‍ നിറയപ്പെട്ടത്. പ്രാണമയ പ്രാണനെ കൊണ്ട് നിറയപ്പെട്ടത്. മനോമയ മനസ്സിനാല്‍ നിറയപെട്ടത്, വിജ്ഞാനമയ വിജ്ഞാനത്താല്‍ നിറയപ്പെട്ടത്. ആനന്ദമയ ആനന്ദത്താല്‍ നിറയപെട്ടത്. ഇങ്ങനെ പഞ്ചകോശങ്ങള്‍, അഞ്ച് അറകള്‍ നമുക്കുണ്ട്, നമ്മുടെ ശരീരത്തിന്ന്. 
അന്നമയ കാ? അന്നമയം എന്നാല്‍ എന്താണ്?
അന്നരസേനൈവ ഭൂത്വാ അന്നരസേനൈവ വൃദ്ധി൦ പ്രാപ്യാ അന്നമയരൂപ പ്രധിവ്യാം യത് വിലീയതെ, തത് അന്നമയ കോശ: സ്ഥൂല ശരീരം.
അന്നരസത്തില്‍ നിന്ന് ഭവിച്ചിട്ടു, അന്നംകൊണ്ടു തന്നെ, അന്നരസം കൊണ്ട് തന്നെ വളര്‍ച്ചയെ പ്രാപിച്ചിട്ടുള്ള, അന്നമയമായ ഭൂമിയില്‍ വിലയം പ്രാപിക്കുന്ന ഇതൊന്നാണോ അതിനെയാണ് അന്നമയ കോശം സ്ഥൂല ശരീരത്തില്‍ എന്ന് പറയുന്നത്.
പ്രാണമയ കോശ: ക: ? എന്താണ് പ്രാണമയ കോശം?
പ്രാണാധ്യാ: പഞ്ചവായവ: വാകാധി ഇന്ദ്രിയ പഞ്ചകം പ്രാണമയ കോശ:
പ്രാണന്‍ മുതലായിട്ടുള്ള(പ്രാണന്‍,അപാനന്‍,വ്യാനന്‍,ഉധാനന്‍,സമാനന്‍) അഞ്ച് വായുക്കളും, വാക്കുതുടങ്ങിയിട്ടുള്ള അഞ്ച് ഇന്ദ്രിയ കര്മ്മങ്ങളുടെയും ചേര്‍ച്ചയാണ് പ്രാണമയ കോശം.
മനോമയ കോശ: ക: ? മനോമയ കോശം എന്താണ്?
മനസ്ച്ച ജ്ഞാനെന്ധ്രിയ പഞ്ചകം മിലിത്വാ യോ ഭവതി സ മനോമയ കോശ: 
മനസ്സും ജ്ഞാനെന്ധ്രിയങ്ങളും ചേര്‍ന്നത് യാതൊന്നാണോ അതാണ് മനോമയ കോശം.
വിജ്ഞാനമയ കോശ: ക: ? എന്താണ് വിജ്ഞാനമയ കോശം?
ബുദ്ധിജ്ഞാനെന്ധ്രിയ പഞ്ചകം മിലിത്വാ യോ ഭവതി, സ വിജ്ഞാനമയ കോശ:
ബുദ്ധിയും അഞ്ച് ജ്ഞാനെന്ധ്രിയങ്ങളും ചേര്‍ന്നത് യാതൊന്നാണോ അതിനെയാണ് വിജ്ഞാനമയ കോശം എന്ന് പറയുന്നത്. 
ആനന്ദമയ കോശ: ക: ? ആനന്ദമയ കോശം എന്താണ്?
എവമേവ കാരണശരീര ഭൂതാം അവിധ്യാസ്ഥമലിന സത്വം പ്രിയാധിവൃത്തി സഹിതം സദ്‌ ആനന്ദമയ കോശ:, ഏതത് കോശപഞ്ചകം.
കാരണശരീര ഭൂതമായ അവിദ്യയില്‍ നിലനില്‍ക്കുന്നതും അതെ സമയത്ത് പ്രിയ അപ്രിയ ഭേദ വൃത്തികളോട് കൂടിയിട്ടുള്ളതും ആണ് ആനന്ദമയ കോശം. തല്ക്കാലികമായിട്ടു താന്‍ ഒന്നും അറിയുന്നില്ല എന്നാ അവസ്ഥ. ഇവയൊക്കെയാണ് അഞ്ച് കോശങ്ങള്‍.

No comments:

Post a Comment