Wednesday, September 19, 2018

തത്തേദന്താവഗാഹിനി പ്രതീതി: പ്രത്യഭിജ്ഞാ‘ എന്നതാണ് കാശ്മീര ശൈവത്തിലെ പ്രത്യഭിജ്ഞ ദര്‍ശനത്തിന് കൊടുത്തിരിക്കുന്ന നിര്‍വ്വചനം. പൂര്‍വ്വകാല സംബന്ധവും ഏതത് കാലസംബന്ധവുമായ സംബന്ധനങ്ങളുടെ ലയനം കൊണ്ട് അഭേദബോധം ഉണരുന്നു. പരിചിതമായ വസ്തുവിന്റെ പുനര്‍ദര്‍ശനം നടക്കവേ,പൂര്‍വ്വവൈശിഷ്ട്യ സഹിതം അതിന്റെ ബോധം ഉണ്ടാകുന്നു. ജീവന്റെയും ഈശ്വരന്റേയും അഭേദം പ്രത്യക്ഷീകരിക്കുന്നതാണ് കാശ്മീര ശൈവിശത്തിന്റെ കേന്ദ്രബിന്ദു. ഇത് തമിഴകത്ത് നിലനിന്നിരുന്ന ശൈവസിദ്ധാന്തത്തിന്റെ ഒരു പുത്തന്‍ ചിനപ്പാണ്. ജീവന്റെ ഹൃദയമാകുന്ന കോവിലില്‍ ശിവന്‍ കുടിക്കൊള്ളുന്നു എന്നതാണ്‌ശൈവ സിദ്ധാന്തത്തിന്റെ കാതല്‍.  ആണവമലം,കര്‍മ്മമലംകായികമലം എന്നീ മൂന്നുമലങ്ങള്‍ നിറഞ്ഞ മനുഷ്യജീവന്‍ (പശു) അവന്റെ ഹൃദയത്തില്‍ വസിക്കുന്ന ശിവനെ (പതി) അറിയുന്നില്ല.  മാനസിക ഭാവങ്ങളായ മൂന്നു മലങ്ങള്‍ (പാശം) പൂര്‍ണ്ണമായും നശിച്ചു കഴിയുമ്പോള്‍ പശുപതിയെ തിരിച്ചറിയുകയും അതില്‍ ലയിക്കുകയും ചെയ്യും. ശൈവ സിദ്ധാന്തത്തിന്റെ വിസ്തൃതലോകം അനാവരണം ചെയ്യുന്ന രണ്ടുകൃതികളാണ് ഉമാപതിയുടെ ശിവപ്രകാശവും തിരുമൂലരുടെ തിരുമന്തിരവും.
navamalayali

No comments:

Post a Comment