Sunday, September 23, 2018

ബുദ്ധിശക്തിയും കായികശക്തിയും മാത്രം വികസിച്ചാല്‍ മതിയാകില്ല. മനഃശുദ്ധിയും ഉണ്ടാകേണ്ടതുണ്ട്. ബുദ്ധിയും ശക്തിയും ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടണമെങ്കില്‍ മനസ്സ് ശുദ്ധമായിരിക്കണമല്ലോ! മനസ്സ് ശുദ്ധമല്ലെങ്കില്‍ ബുദ്ധികൊണ്ടും ശക്തികൊണ്ടും നാം ശുദ്ധമായതൊന്നും ചെയ്യില്ലല്ലോ! മനസ്സ് ശുദ്ധമാകുവാന്‍ ‍‍ വേണ്ടി എന്താണ് ചെയ്യേണ്ടത്, ചെയ്യുന്നത് എന്നത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്! എന്നും കുറച്ചു നേരം ജപധ്യാനങ്ങള്‍ക്കും ഋഷിവചനങ്ങളുടെ മനനത്തിനും സമയം ചെലവഴിക്കുവാന്‍ കഴിയണം.‍‍
അമ്മയുടെയും അച്ഛന്റെയും മനോവികാരങ്ങളും വിചാരങ്ങളും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ജനിക്കുന്ന കുട്ടികളുടെ നന്മയ്ക്കുവേണ്ടി രക്ഷിതാക്കളുടെ മനോവികാരങ്ങളെയും വിചാരങ്ങളെയും അവര്‍ക്ക് സ്വയം നിയന്ത്രിക്കുവാന്‍ സാധിക്കുമോ? ഇവിടെയാണ് ത്യാഗം പ്രസക്തമാകുന്നത്. നല്ല കുട്ടികള്‍ക്ക് ജന്മംനല്‍കാന്‍ വേണ്ടി സ്വന്തം മാനസ്സികസംസ്കാരത്തെ ശുദ്ധീകരിക്കുവാന്‍ വേണ്ടത് ചെയ്യണം. അതിനു വേണ്ടി‍ ചെയ്യുന്ന അനുഷ്ഠാനങ്ങളും ജപങ്ങളും ദാനകര്‍മ്മങ്ങളും എല്ലാം ത്യാഗോജ്ജ്വലമായ തപസ്സുതന്നെയാണ്. ശരിയായ തപസ്സില്‍നിന്നുമാത്രമേ നല്ല കുട്ടികള്‍ ജന്മം കൊള്ളുകയുള്ളു. നല്ലത് വേണമെങ്കില്‍‍‍‍‍‍‍ ആദ്യം നാം സ്വയം നല്ലതാകേണ്ടതുണ്ട് എന്നതാണ് കാര്യം! ഓം.
KRISHNAKUMAR

No comments:

Post a Comment