Wednesday, September 12, 2018

പഞ്ചാംഗഗണിതത്തിൽ കാലമാത്രകൾ അളക്കുവാനും കാലബിന്ദുക്കളെ കണക്കുകൂട്ടി നിശ്ചയിക്കുവാനും വേണ്ടി പല രീതിയിലുമുള്ള വിഭജനങ്ങൾ നടത്തിയിട്ടുണ്ടു്.
ഇത്തരത്തിലുള്ള ഒരു വിഭജനക്രമം അനുസരിച്ചു് തിഥി, ആഴ്ഛ, നക്ഷത്രം, കരണം, നിത്യയോഗം എന്നിങ്ങനെ കാലത്തെ ആറു നിർദ്ദേശാങ്കങ്ങളായി വിഭജിച്ചിരിക്കുന്നു. ഇവ ഓരോന്നും സ്വതന്ത്രചരമായതുകൊണ്ടു് ഇവയിലോരോന്നും സമജോടികളായി വരുന്ന രണ്ടു മുഹൂർത്തങ്ങൾ (instant of time) തമ്മിൽ നീണ്ട ഒരു കാലയളവുണ്ടായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആയിരക്കണക്കിനു വർഷങ്ങളോളം ഉപയോഗിക്കാവുന്ന ഒരു കാലഗണനാരീതിയ്ക്കു് ഇത്തരം നിർദ്ദേശാങ്കങ്ങൾ സൌകര്യമൊരുക്കുന്നു.
(“തിഥി, വാരശ്ച നക്ഷത്രം യോഗാഃ കരണമേവ ച
പഞ്ചാംഗം കഥിതം വിജ്ഞൈഃ സ്തത് സ്വരൂപം നിരൂപ്യതേ”)
ഭാരതീയപഞ്ചാംഗഗണിതത്തിൽ ഒരു തിഥിയുടെ പകുതിയാണു് കരണം. രണ്ടു വിധത്തിലുള്ള കരണങ്ങൾ ഉണ്ടു്. സ്ഥിരകരണവും ചരകരണവും.
സൂര്യനും ചന്ദ്രനും തമ്മിലുള്ള കോണീയ അകലത്തിന്റെ ഏകകം ആണു് തിഥി. (ശരാശരി 12 ഡിഗ്രി). അതുകൊണ്ടു് ഒരു സ്ഥിരകരണം സൂര്യചന്ദ്രന്മാർക്കിടയിലുള്ള കോണീയ അകലത്തിന്റെ ആറു ഡിഗ്രി ആണെന്നു പറയാം. പക്ഷേ, ഭ്രമണപഥങ്ങളിലും ഭ്രമണപ്രവേഗങ്ങളിലുമുള്ള ചരസ്വഭാവം മൂലം ഇവ എപ്പോഴും സ്ഥിരമൂല്യമുള്ളതാവണമെന്നില്ല. അതുകൊണ്ട് ആറു ഡിഗ്രിയിൽ നിന്നും കുറഞ്ഞോ കൂടിയോ നേരിയ വ്യത്യാസങ്ങളോടെ ചരകരണങ്ങളും കൂടി കണക്കിലെടുക്കുന്നു.
ഒരു പ്രാവശ്യം വീതം നാലു സ്ഥിരകരണങ്ങളും എട്ടുപ്രാവശ്യം വീതം ഏഴു ചരകരണങ്ങളും ചേർന്നതാണു് ഒരു ചാന്ദ്രമാസം. ഇപ്രകാരം ആകെ ഒരു ചാന്ദ്രമാസത്തിൽ കരണചക്രം ഒരു പൂർണ്ണവൃത്തം [(1 x 4 + 8 x 7)*6 = 360 ഡിഗ്രി] സൃഷ്ടിക്കുന്നു. വിവിധതരത്തിലുള്ള നിർദ്ദേശാങ്കങ്ങൾ ഓർത്തുവെക്കാൻ എളുപ്പത്തിനു് അവയ്ക്കു് പ്രത്യേകവർഗ്ഗനാമങ്ങൾ നൽകുന്ന പതിവു് ഭാരതീയജ്യോതിഷത്തിൽ ഉണ്ടായിരുന്നു.
അതനുസരിച്ചു് കേരളത്തിൽ കരണങ്ങൾക്കു് കൊടുത്തിട്ടുള്ള പേരുകൾ മിക്കവാറും മൃഗങ്ങളുടേതാണു്. പതിനൊന്നു കരണങ്ങൾക്കു കേരളത്തിലെ രീതിയനുസരിച്ച് കൊടുത്തിട്ടുള്ള പേരുകൾ:
  1. സിംഹം
  2. പുലി
  3. വരാഹം (പന്നി)
  4. കഴുത
  5. ആന
  6. പശു
  7. വിഷ്ടി
  8. ?
  9. നാൽക്കാലി
  10. ?
  11. ?
  12. പുഴു (add data & ref here)
എന്നാൽ കിംസ്തുഘ്നൻ, ശകുനി, ചതുഷ്പദൻ, നാഗവൻ എന്നീ നാലു സ്ഥിരകരണങ്ങളും ഭാവം, ബാലവം, കൌലവം, തൈതൂല്യം, ഗരജം, വാണിജ, വിഷ്ടി(ഭദ്ര) എന്നിങ്ങനെ ഏഴു ചരകരണങ്ങളും ആണു് പൊതുവേ ഭാരതീയമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ളതു്. ( verify & add ref here)
ഇവയിൽ കിംസ്തുഘ്നൻ എപ്പോഴും ശുക്ലപക്ഷത്തിലെ ആദ്യതിഥിയുടെ ആദ്യാർദ്ധമാണു്. അതു` എപ്പോഴും സ്ഥിരമായിരിക്കും. ത്തൂടർന്നുള്ള ഏഴു കരണങ്ങൾ ചരങ്ങളായിരിക്കും. അവ മൊത്തം ഏഴു പ്രാവശ്യം ആവർത്തിച്ചുകൊണ്ടിരിക്കും. ബാക്കിയുള്ള മൂന്നു സ്ഥിരചരണങ്ങളോടെ മൊത്തം 60 കരണങ്ങൾ (6 x 60 = 360) ഒരു കരണചക്രം പൂർത്തിയാക്കുന്നു.

No comments:

Post a Comment