എത്രമാത്രം ധനം മിച്ചംപിടിച്ചു എന്നുള്ളതല്ല, ധനസമ്പാദനത്തിനുവേണ്ടിയല്ലാതെ എത്രമാത്രം സമയം ചിന്തയിലും പ്രവൃത്തിയിലും മിച്ചംപിടിക്കുന്നു എന്നുള്ളിടത്താണ് ഒരാളിന്‍റെ ജീവിതത്തില്‍ ആന്തരികമായ ഉല്‍ക്കര്‍ഷത്തിനുള്ള സാദ്ധ്യത. ആന്തരികമായ ഗുണത്തില്‍ ശ്രദ്ധവരേണ്ടതുണ്ട്. സ്വയം നിരീക്ഷിക്കുവാനുള്ള സമയം ഉണ്ടാകണം.
ഇന്നലെവരെ എന്തു സംഭവിച്ചു എന്നതോ നാളെ എന്തു സംഭവിക്കുമെന്നതോ അല്ല, ഇപ്പോള്‍ എന്തു ചെയ്യുന്നുവോ അതാണ് വഴി. എന്നതിനാല്‍ ഓരോ ചിന്തയും ഓരോ പ്രവൃത്തിയും ഈശ്വരാര്‍പ്പിതമാകേണ്ടതാണ്.
വിവേകാനന്ദസ്വാമികള്‍ പറയുന്നു-
''ഭോഗവും കര്‍മ്മവും അനിവാര്യമായിരിക്കുന്നിടത്തോളം കാലം ദുഷ്കര്‍മ്മത്തെക്കാള്‍ നല്ലത് സത് കര്‍മ്മമല്ലേ? പൂജ്യപാദശ്രീ ശ്രീരാമപ്രസാദന്‍ പറയുന്നു-നല്ലത് ചീത്ത എന്നു രണ്ടുവിധം. അതില്‍ നല്ലതു ചെയ്യുന്നതല്ലേ നല്ലത്.''
ഓം...krishnakumar
ഓം...krishnakumar
No comments:
Post a Comment