Thursday, September 06, 2018

ഗീതാദര്‍ശനം/കാനപ്രം കേശവന്‍ നമ്പൂതിരി
Friday 7 September 2018 1:03 am IST
(18-ല്‍ 66)
അങ്ങനെ സംശയം തോന്നാം
''കര്‍മണ്യേവാധികാരസ്‌തേ
മാ ഫലേഷു കദാചന''  
(അധ്യായം 2, ശ്ലോകം 17)
(നിനക്കു കര്‍മം ചെയ്യാനുള്ള യോഗ്യത മാത്രമേ ഉള്ളൂ. ഫലം അനുഭവിക്കാനുള്ള യോഗ്യതയില്ല.)
ന കര്‍മണാമനാരംഭാത്
നൈഷ്‌കര്‍മം പുരുഷോശ്‌നതോ 
(അധ്യായം 3, ശ്ലോകം 4)
(കര്‍മങ്ങള്‍ ചെയ്യാതിരുന്നതുകൊണ്ടു മാത്രം, കര്‍മം ചെയ്യാതിരിക്കേണ്ട അവസ്ഥയില്‍- ജ്ഞാനയോഗത്തില്‍ എത്തിച്ചേരുകയില്ല.)
 സ്വേ സ്വേ കര്‍മണ്യഭിരതഃ
സംസിദ്ധിം ലഭതേനരഃ
 (അധ്യായം 18, ശ്ലോകം 45)
(വര്‍ണശ്രമോചിത കര്‍മങ്ങള്‍ വിധിപ്രകാരം അനുഷ്ഠിക്കുന്ന മനുഷ്യന്‍. ജ്ഞാനത്തിനുള്ള യോഗ്യത  നേടുന്നു)
സ്വകര്‍മണാതമഭ്യര്‍ച്യ
സിദ്ധിം വിന്ദതിമാനവഃ 
(അധ്യായം 18, ശ്ലോകം 46)
(സ്വകര്‍മങ്ങള്‍ ഭഗവാന് ആരാധനയായിത്തീരും വിധം അനുഷ്ഠിച്ച് മനുഷ്യന്‍ തത്വജ്ഞാനനിഷ്ഠ) (സംസിദ്ധം) നേടുന്നു.
സഹശം കര്‍മ കൗന്തേയ
സദോഷ മപി നത്യജേത് 
(അധ്യായം 18, ശ്ലോകം 48)
(=സ്വഭാവി വിഹിതമായ കര്‍മം ദോഷമുള്ളതായാലും ഉപേക്ഷിക്കരുത്.)
സര്‍വ്വ കര്‍മാണ്യപി സദാ
കുര്‍വാണോ മദ്‌വ്യപാശ്രയഃ 
(അധ്യായം 18, ശ്ലോകം 56)
മത്പ്രസാദാദവാപ്‌നോതി
ശാശ്വതം പദമവ്യയം
 (അധ്യായം 18, ശ്ലോകം 56)
(ലൗകികവും വൈദികവും ആയ സകല കര്‍മങ്ങളും ശാസ്ത്രവിധിയില്ലെങ്കിലും എന്നെത്തന്നെ ആശ്രയിച്ച്, ചെയ്താല്‍ എന്റെ അനുഗ്രഹം കിട്ടും; സത്യമായ പരമപദത്തില്‍ എത്തുകയും ചെയ്യാം) മുതലായ ശ്ലോകങ്ങളിലൂടെ ഗീതയില്‍ മുന്‍ അധ്യായങ്ങളില്‍ കര്‍മം ഒരുവിധത്തിലും ഉപേക്ഷിക്കരുത് എന്ന് നിര്‍ബന്ധബുദ്ധിയോടെ തന്നെ പ്രതിപാദിച്ചിട്ടുണ്ടല്ലോ. ഇപ്പോഴിതാ, ഈ 18-ാം അധ്യായത്തിലെ 66-ാം ശ്ലോകത്തില്‍,
''സര്‍വധര്‍മാന്‍ പരിത്യജ്യ''
എല്ലാ ധാര്‍മികകര്‍മങ്ങളെയും ഉപേക്ഷിക്കണം എന്ന് പറയുന്നു. ഇത് പരസ്പര വൈരുദ്ധ്യം വ്യക്തമാക്കുകയല്ലേ ചെയ്യുന്നത്.
ഭഗവദ്‌വചനങ്ങള്‍ക്ക് വൈരുദ്ധ്യമില്ല 
 (അധ്യായം 18, ശ്ലോകം 66)
ആത്മാവിനെപ്പറ്റിയും അനാത്മാവിനെപ്പറ്റിയും ഒരു ജ്ഞാനവും ഇല്ലാത്തവനും ഭൗതികസുഖങ്ങളോട് സ്‌നേഹവും ഉള്ള വ്യക്തി, ധര്‍മാനുസൃതമല്ലാത്ത കര്‍മങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ശരീരത്തിന്റെ നിലനില്‍പ്പിനുവേണ്ടി, സന്ന്യാസത്തിന് യോഗ്യതയുള്ളവര്‍പോലും അധാര്‍മികകര്‍മങ്ങള്‍ ആചരിച്ചേക്കാം. അതിനെ തടയുവാന്‍ വേണ്ടിയാണ് വേദങ്ങളിലും ധര്‍മശാസ്ത്രങ്ങളിലും കര്‍മം നിഷേധിക്കുന്നത്- സ്ത്രീസുഖഭോഗത്തിനും മാംസം ഭക്ഷിക്കുന്നതിനും, മദ്യപിക്കാനും സാധാരണ മനുഷ്യര്‍ ആഗ്രഹിക്കുന്നു. അവരുടെ അത്യാഗ്രഹം, വിവാഹത്തിലൂടെയും, യാഗങ്ങളിലൂടെയും സൗത്രാമണി മുതലായ ക്രതുകളിലൂടെയും കുറച്ചു കുറച്ചുകൊണ്ടുവന്ന്, ഹൃദയശുദ്ധിവന്ന്, ജ്ഞാന ലഭാത്തിനുള്ള യോഗ്യത നേടാന്‍ വേണ്ടിയാണ് കര്‍മങ്ങള്‍ ചെയ്യണം എന്ന് വേദങ്ങളിലും, ഭഗവാന്‍ ഈ ഗീതയിലും നിര്‍ബന്ധിക്കുന്നത്.
അര്‍ജുനന്‍ സര്‍വകര്‍മങ്ങളും ത്യജിക്കണം എന്ന് ഭഗവാന്ന് അഭിപ്രായമില്ല. ത്യാഗത്തിന് യോഗ്യതയുള്ളവര്‍- ഭഗവാനില്‍നിന്ന് മുഖംതിരിച്ച് നില്‍ക്കുന്നവര്‍, കര്‍മം ത്യജിച്ച്, വസുദേവ പുത്രനായ ശ്രീകൃഷ്ണ ഭഗവാന്‍ മാത്രമാണ് ഭജനീയന്‍ എന്ന ജ്ഞാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്.

No comments:

Post a Comment