Wednesday, October 10, 2018

*🔱❉ശ്രീ ധർമ്മ ശാസ്താ മഹാത്മ്യം❉ 🔱*
⚜⚜⚜⚜⚜⚜🌞🌞⚜⚜⚜⚜⚜⚜
ധര്‍മ്മശാസ്താവ് എന്ന നാമപ്പൊരുള്‍*
 ➖ ➖ ➖ ➖ ➖ ➖ ➖ ➖
ഭാഗം - 01
➖ ➖ ➖ ➖ ➖ ➖ ➖ ➖
ഭൂതനാഥ സദാനന്ദ സര്‍വ്വഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോ നമഃ

സര്വ മംഗള സ്വരൂപനായ ഭഗവാന്‍ ശ്രീപരമേശ്വരന്റേയും വിശ്വസംരക്ഷകനായ ഭഗവാന്‍ മഹാവിഷ്ണുവിന്റേയും ശക്തി ഒന്നു ചേര്‍ന്ന ദിവ്യാവതാരമാണു കലിയുഗവരദനായ ശ്രീധര്‍മ്മവശാസ്താവ്. അധര്‍മ്മം  നടമാടുന്ന കലിയുഗത്തില്‍ സജ്ജനങ്ങളെ സംരക്ഷിക്കുവാന്‍ നിലകൊള്ളുന്ന ധര്‍മ്മേജ്യോതിസ്സാണു ശാസ്താവ്. അയ്യനായും, അയ്യനാരായും, അയ്യപ്പനായും ഭക്തകോടികളുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന താരകസ്വരൂപന്റെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത മഹിമകളിലൂടെ ഒരു യാത്രയാരംഭിക്കുകയാണ്.
ഹരിഹരപുത്രനായ ഈ ദേവനു ധര്‍മ്മ ശാസ്താവ് എന്ന നാമധേയം നല്കിിയതിന്റെ സാംഗത്യം നോക്കാം. ‘ധര്‍മ്മസ്യ ശാസനഃകര്‍ത്താക ഇതി ധര്‍മ്മശാസ്താ’ എന്ന് ധര്‍മ്മയശാസ്താ ശബ്ദത്തെ വ്യാഖ്യാനിക്കാം. പുണ്യം ചെയ്തവരാല്‍ ധരിക്കപ്പെടുന്നതാണു ധര്‍മ്മം (ധരതി ലോകാന്‍ ധ്രിയതേ പുണ്യാത്മഭിരിതി വാ). നിയമനിഷ്ഠമായ സദാചാരാനുഷ്ഠാനമാണു ധര്‍മ്മം . സകലരുടേയും സംസാരബന്ധത്തെ അകറ്റുന്നതാണു ധര്‍മ്മം . ധര്‍മ്മാനുഷ്ഠാനത്തിലൂടെ ശ്രേയസ്സുണ്ടാകുന്നു. ധൈര്യം, ക്ഷമ, ദമം, അസ്‌തേയം, ശൗചം, നിഗ്രഹം, ലജ്ജ, വിദ്യ, സത്യം, അക്രോധം എന്നിവയാണു ധര്‍മ്മനത്തിന്റെ പത്ത് ലക്ഷണങ്ങള്‍ (ഈ പത്തു ലക്ഷണങ്ങളോടും കൂടിയ ധര്മ്മം അനുഷ്ഠിക്കുന്നതിലൂടെ ധര്‍മ്മതശാസ്താവിലേക്കു നാം എത്തുന്നു. ഈ ധര്‍മ്മാനുഷ്ഠാനം പ്രായോഗികവല്ക്കരിക്കപ്പെട്ടതാണു നമ്മുടെ മണ്ഡലവ്രതം എന്നു നിസ്സംശയം പറയാം.).

ശാസ്താ (ശാസ്താവ് എന്ന് മലയാള പ്രയോഗം) ശബ്ദത്തിനു രാജാവ് (ഭരണകര്‍ത്താകവ്), ആചാര്യന്‍ (ഉപാധ്യായന്‍), ശാസകന്‍ (ശിക്ഷിക്കുന്നവന്‍), പിതാവ് എന്നിങ്ങനെയെല്ലാം അര്‍ത്ഥം  പറയാം. ധര്‍മ്മത്തെ സംരക്ഷിക്കുന്നവന്‍, ധര്‍മ്മത്തെ പഠിപ്പിക്കുന്നവന്‍, ധര്‍മ്മച്യുതി വരുത്തുന്നവരെ ശിക്ഷിക്കുന്നവന്‍ (ഹിംസാദികളായ അധര്‍മ്മങ്ങള്‍ ചെയ്യുന്നവരെ ശാസിച്ച് സന്മാര്‍ഗ്ഗനിഷ്ഠരാക്കുന്നവന്‍), ധര്‍മ്മത്തെ പരിപോഷിപ്പിക്കുന്നവന്‍ എന്നീ അര്ത്ഥങ്ങള്‍ നമുക്കു സ്വീകരിക്കാം. ശാസനഃകര്‍ത്താ  എന്നതിനു നേര്‍വഴികാണിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗമാകുന്ന നേര്‍വ ഴികാണിക്കുന്നവനാണു ധര്‍മ്മവശാസ്താവ്. തത്ത്വമസി (തത് ത്വം അസി-  അതു നീയാകുന്നു) എന്ന ശാശ്വതസത്യത്തിലേക്ക്; ജീവാത്മാവും പരമാത്മാവും ഒന്നു തന്നെയെന്ന അദ്വൈത തത്വത്തിലേക്ക് നേര്‍വഴികാണിക്കുന്നവനാണ് ധര്‍മ്മശാസ്താവ്.

 🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

No comments:

Post a Comment