Saturday, October 20, 2018

*രാസലീല 43*
ത്വദ് സുന്ദരസ്മിത നിരീക്ഷണ അതി തീവ്രകാമാ:
സുന്ദരമായി ഭഗവാനൊന്ന് മന്ദഹസിച്ചൂ അത്രേ. ആ മന്ദഹാസത്തിൽ നിന്ന് കൃഷ്ണനിൽ കാമം ഉണ്ടായി. കാമം എന്ന പദം പറയുമ്പോ ഇവിടെ പരാഭക്തി എന്ന് എടുത്തു കൊള്ളണം. കാമം മനുഷ്യന് അറിയും. അതുകൊണ്ടാണ് ഭാഗവതകാരൻ വേണംന്ന് വെച്ച് അത് ഉപയോഗിച്ചിരിക്കണത്. ഭക്തി നമുക്കറിയില്ല്യ. ഗീതയിലും അതുകൊണ്ട് ഭഗവാൻ നമുക്ക് മനസ്സിലാവാൻ വേണ്ടി
മയ്യാസക്ത മന പാർത്ഥാ :
യോഗം യുഞ്ജൻ മദാശ്രയ:
ല്ലേ . ഒരു സ്ത്രീ നോക്കി ചിരിച്ചു. ഒരു പുരുഷൻ മയങ്ങിപ്പോവുണു. ഇതൊക്കെ സാധാരണ ആളുകൾക്ക് മനസ്സിലാവണുണ്ടല്ലോ. രാമാനുജാചര്യാരുടെ കഥ. ഒരു ദാസി ഒരു വേശ്യ സ്ത്രീ അവൾ നോക്കി ചിരിച്ചു. അവളുടെ കണ്ണിന്റെ സൗന്ദര്യം കണ്ടിട്ട് മഹാബലവാനായ ഒരു ഗുസ്തിക്കാരൻ അടിമ ആയിപ്പോയി. രാമാനുജാചാര്യർ അത് കണ്ടത് സൗന്ദര്യത്തിന് അടിമയായി അപ്പോ ഇവന് ഭഗവാന്റെ സൗന്ദര്യവും അറിയാൻ കഴിയും. ഇവന് ആ സൗന്ദര്യത്തിൽ നിന്ന് വിട്ടു വരണംങ്കിൽ ഭഗവദ് സൗന്ദര്യം കണ്ടാലേ അത് വിടുള്ളൂ. അപ്പോ രാമാനുജൻ ആ ഗുസ്തിക്കാരനോട് ചോദിക്കാണ്. എന്തിനാ ഇവളുടെ പുറകേ കുട പിടിച്ചു കൊടുക്കാണോ ദാസിക്ക്. നാണം കെട്ട പരിപാടി. രാമാനുജൻ ചോദിച്ചു എന്തിനാ ഇങ്ങനെ നടക്കണത്. അത് നിങ്ങൾക്കൊന്നും മനസ്സിലാവില്ല്യ. അവളെന്നെ നോക്കി ചിരിച്ചു. അവളുടെ കണ്ണിന്റെ സൗന്ദര്യം. അപ്പോ രാമാനുജൻ പറഞ്ഞു അതിനേക്കാളും സൗന്ദര്യമുള്ള ഒരു കണ്ണ് അതിനേക്കാളും സുന്ദരമായ ഒരു മന്ദഹാസം കാണിച്ചു തരാണെങ്കിൽ അവളെ വിട്വോ. അങ്ങനെ ഒന്നില്ല്യ. അങ്ങനെ കാണിച്ചു തര്വാണെങ്കിലോ. അപ്പോ കണ്ണ് കെട്ടി കൈ പിടിച്ചു കൊണ്ട് രാമാനുജന് രംഗനാഥൻ പ്രത്യക്ഷനാണ്. രംഗനാഥന്റെ സൗന്ദര്യം രാമാനുജന് അറിയാം. ഒരു ഭക്തൻ കാണുന്ന ഭാവത്തോടു കൂടെ ആ ഭക്തൻ കാണിച്ചു തന്നാലേ നമുക്ക് കാണാൻ പറ്റുള്ളൂ. അങ്ങനെ ഉണ്ട്. ഒരു ഉപാസനാമൂർത്തിയെ ഉപാസിച്ച ഭക്തൻ കാണിച്ചു തന്നാലേ നമുക്ക് കാണുള്ളൂ. അല്ലെങ്കിലോ നമുക്ക് ശില കാണുന്ന പോലേ തോന്നൂ. ആ വിഗ്രഹം ഭഗവാനാണെങ്കിൽ ഭക്തൻ കാണിച്ചു തരണം. ആ ഭക്തന്റെ സ്വപ്നം നമ്മളിലേക്ക് സംക്രമിക്കണം. രാമാനുജന്റെ സ്വപ്നം ഈ ഭക്തന്റെ ഹൃദയത്തിലേക്ക് സംക്രമിക്കുകയും രംഗനാഥന്റെ ദിവ്യസൗന്ദര്യം കാണുകയും
ത്വത്സുന്ദരസ്മിതനിരീക്ഷണതീവ്രകാമം
ഈ സ്ത്രീയുടെ അടുത്ത് എന്ത് തീവ്രകാമം ഉണ്ടായോ ആ തീവ്രകാമം ആ ഭാവം തന്നെ നിത്യവസ്തുവായ ഭഗവാന്റെ അടുത്തേയ്ക് തിരിഞ്ഞപ്പോൾ പരമഭക്തനായിട്ട് തീർന്നു. അതുകൊണ്ടാണ് ഭഗവാനെ സാധാരണമായിട്ട് ഉപാസിക്കാനുള്ള മാർഗ്ഗമേ അവതരിച്ചത്. ഭഗവാനായിട്ട് ആ ഉപാസനാമാർഗ്ഗം കൊണ്ട് വന്നത് ശരീരാസക്തി മനുഷ്യനിലുണ്ട്. സൗന്ദര്യത്തിനോടുള്ള ആസക്തി മനുഷ്യനിലുണ്ട്. അപ്പോ ബ്രഹ്മം നിർഗുണമാണെങ്കിലും ബ്രഹ്മത്തിനെ നിർഗുണമായി ഉപാസിക്കാം. ബ്രഹ്മത്തിനെ ശബ്ദം കൊണ്ട് മാത്രം ഉപാസിക്കാം. ശബ്ദം കൊണ്ട് ഉപാസിക്കുന്നതിനും നിർഗുണ നിരാകാരനായി ഉപാസിക്കാനും ശരീരാഭിമാനം അല്പമെങ്കിലും പോയിട്ടുള്ളവർക്കേ അതൊക്കെ സാധ്യമാവൂ. ശരീരാഭിമാനം ഉള്ള ആള് മറ്റുള്ള ശരീരത്തിനെ ആഗ്രഹിക്കുന്ന കാലത്തോളം ആ ബ്രഹ്മം ആ ശരീരത്തിൽ എന്തെന്തു സൗന്ദര്യം കണ്ട് ഇവൻ ആകൃഷ്ടനാകുന്നുവോ അതിന്റെ ഒക്കെ തന്നെ ഉത്കടപ്രഭാവത്തോടെ യുള്ള സൗന്ദര്യത്തോടുകൂടെ ഒരു ശരീരത്തിൽ ആവിർഭവിച്ചാലേ ഈ ശരീര മോഹം പോവുള്ളൂ. ഭഗവാൻ തന്നെ കൃപയാ മറ്റൊരു രൂപം ധരിച്ച് ലോകത്തിൽ ഏറ്റവും സുന്ദരമായ ഒരു കണ്ണുണ്ടെങ്കിൽ അതിനേക്കാളും സുന്ദരമായി സൗന്ദര്യോത്തരതോപി സുന്ദരതരം. ഏറ്റവും സുന്ദരമായ ഒരു മുഖം ഉണ്ടെങ്കിൽ അതിനേക്കാളും സുന്ദരമായ മുഖമായിട്ട് ഏറ്റവും സുന്ദരമായ തലമുടി ഉണ്ടെങ്കിൽ അതിനേക്കാളും സുന്ദരമായ തലമുടിയോടുകൂടെ സുന്ദരമായ ശരീരം ഉണ്ടെങ്കിൽ അതിനേക്കാളും സുന്ദരമായ ശരീരമായിട്ട്. അങ്ങനെ ചൈതന്യമാത്ര വപുസ്സായിട്ട് ആ ശരീരരൂപത്തിൽ എന്തിന് ആവിർഭവിക്കണംന്ന് വെറും വരട്ട് തത്വചിന്തയായിട്ട് ചിന്തിച്ചാൽ പിടികിട്ടില്ല്യ. ശരീരരൂപത്തിലുള്ള ഭഗവാന്റെ ആവിർഭാവം നമ്മളെ ശരീരചിന്തയിൽ നിന്ന് എടുത്തു മാറ്റാനാണ്. അല്ലെങ്കിൽ നമ്മൾക്ക് പോവില്ല്യ.
ശ്രീനൊച്ചൂർജി 

No comments:

Post a Comment