Tuesday, October 09, 2018

800 ദശലക്ഷം യുവാക്കള്‍ ഞങ്ങളുടെ രാഷ്ട്രത്തിന്റെ പുനഃസൃഷ്ടിയില്‍ പങ്കാളികളാകാന്‍ കൈ കോര്‍ക്കുകയാണ്. എല്ലാവരുടെയും കണ്ണുകളില്‍ പ്രതീക്ഷയുടെ നാളം തെളിക്കുക. എല്ലാ ഹൃദയങ്ങളിലും വിശ്വാസത്തിന്റെ ആഹ്ലാദം നിറയ്ക്കുക, ദാരിദ്ര്യത്തില്‍നിന്ന് ജനങ്ങളുടെ ഉയര്‍ത്തുക, കുടിവെള്ളവും ശൗചാലയ സംവിധാനവും എല്ലാവര്‍ക്കും പ്രാപ്യമാക്കുക, എല്ലാവര്‍ക്കും ആരോഗ്യപാലന സംവിധാനം ലഭ്യമാക്കുക, എല്ലാവര്‍ക്കും തലയ്ക്കുമേലേ ഒരു മേല്‍ക്കൂര ഉണ്ടാക്കുക. എനിക്കുറപ്പുണ്ട്, ഇതു സാധ്യമാണെന്ന്. കാരണം, ഭാരതത്തില്‍ പുത്തനുണര്‍വും ലക്ഷ്യവും ഊര്‍ജ്ജവും എനിക്കനുഭവിക്കാനാവുന്നുണ്ട്. കാരണം, നിങ്ങള്‍ അവര്‍ക്കൊപ്പം കൈകോര്‍ക്കുന്നുവെന്ന് ഭാരത യുവാക്കള്‍ തിരിച്ചറിയുന്നുണ്ട്. കാരണം, നമുക്ക് ഒരേ ശബ്ദത്തില്‍ മികച്ചൊരു ഭാവിക്കുവേണ്ടി സംസാരിക്കാനാവുമെന്ന് എനിക്കു വിശ്വാസമുണ്ട്. അതുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്. കാരണം, ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു... ഞാന്‍ അവസാനിപ്പിക്കട്ടെ, എന്നെ വ്യക്തിപരമായി ഏറെ പ്രചോദിപ്പിച്ച ഒരു സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ടാവാം: ''സര്‍വേ ഭവന്തു സുഖിനഃ സര്‍വേ സന്തു നിരാമയഃ സര്‍വേ ഭദ്രാണി പശ്യന്തു മാ കശ്ചിദ് ദുഃഖമാത്ഭവേത്'' ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ഒരിക്കല്‍കൂടി എല്ലാവര്‍ക്കും നന്ദി.
Modiji said.

No comments:

Post a Comment