Tuesday, October 09, 2018

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
*ശ്രീലളിതാ സഹസ്രനാമസ്തോത്ര വ്യാഖ്യാനം*
(ശ്ളോകം 90 & 91)
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

*ചിച്ഛക്തിശ്ചേതനാരൂപാ ജഡശക്തിര്‍ജഡാത്മികാ*
*ഗായത്രീ വ്യാഹൃതിഃസ്സന്ധ്യാ ദ്വിജവൃന്ദനിഷേവിതാ* (90)

*തത്വാസനാ തത്വമയീ പഞ്ചകോശാന്തരസ്ഥിതാ*
*നിസ്സീമമഹിമാ നിത്യയൗവ്വനാ മദശാലിനീ* (91)
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അര്‍ത്ഥം=
*ചിച്ഛക്തി (ചിത്ശക്തിഃ)*= ബ്രഹ്മത്തിന്‍െറ 'ചിത്' എന്ന ശക്തി, ജ്ഞാനസ്വരൂപം.
*ചേതനാരൂപാ*= സകലതിനും ചേതനയായി (ജീവനായി) വര്‍ത്തിക്കുന്നവള്‍. ചൈതന്യസ്വരൂപിണി.
*ജഡശക്തിഃ*= അചേതനവസ്തുക്കളെ നിര്‍മ്മിക്കുന്ന ശക്തി. (പ്രപഞ്ചസൃഷ്ടിക്കു കാരണമായ മായയുടെ പരിണാമശക്തി).
*ജഡാത്മികാ*= പ്രപഞ്ചത്തിന്‍െറ ചേതനം ഒഴിച്ച് ദൃശ്യമായവയെല്ലാം... അതിലും കുടികൊള്ളുന്നവള്‍. അതായത്, ജഡപ്രപഞ്ചമായി പ്രപഞ്ചാകാരേണ വര്‍ത്തിക്കുന്ന മായാസ്വരൂപിണിയാണ് ദേവി എന്ന് താത്പര്യം.
*ഗായത്രീ*= വേദമാതാവായ ഗായത്രീമന്ത്രത്തിന്‍െറ സ്വരൂപത്തോടുകൂടിയവള്‍.
*വ്യാഹൃതിഃ*= ''ഭുര്‍ ഭുവസ്വഃ'' എന്ന മന്ത്രത്തിന്‍െറ മൂര്‍ത്തി., വ്യവഹാരസ്വരൂപിണിയായവള്‍. (വ്യവഹാരം=സംഭാഷണം). സംഭാഷണശക്തിക്ക് അധീശ്വരി.
*സന്ധ്യാ*= ആദിത്യനില്‍ അന്തര്‍ഗതമായിരിക്കുന്ന ബ്രഹ്മശക്തി; സന്ധ്യാസ്വരൂപിണിയായവള്‍. യഥായോഗ്യം ധ്യാനിക്കപ്പെടേണ്ടവള്‍ എന്നും അര്‍ത്ഥം.(സം+ധ്യാ)
*ദ്വിജവൃന്ദനിഷേവിതാ*= ദ്വിജന്മാരാല്‍ (ബ്രഹ്മജ്ഞാനം നേടിയവരാല്‍) ഉപവസിക്കപ്പെടുന്നവള്‍.
*തത്വാസനാ*= ശിവന്‍ മുതല്‍ ക്ഷിതി വരെയുള്ള 36 തത്വങ്ങളെ യോഗപീഠമാക്കി വച്ചിരിക്കുന്നവള്‍. തത്വത്തില്‍ സ്ഥിതി ചെയ്യുന്നവള്‍.
*തത്*= ബുദ്ധിക്ക് എത്താതെയുള്ള രൂപമാകയാല്‍ 'തത്' (അത്) എന്ന പദത്താല്‍ വാച്യമായവള്‍. (പരംപൊരുള്‍)
*ത്വം*= ത്വം (നീ) എന്ന പദത്താല്‍ വാച്യമായവള്‍.
*അയി*= വിളിക്കുവാന്‍ ഉപയോഗിക്കുന്ന പദമാണിത്. ദേവി സര്‍വ്വ ജനങ്ങള്‍ക്കും അമ്മയാകയാല്‍ എല്ലാവരാലും വിളിക്കപ്പെടുന്നവള്‍... മാതാ.
*പഞ്ചകോശാന്തരസ്ഥിതാ*= അഞ്ചു കോശങ്ങളുടേയും (അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ അഞ്ചു കോശങ്ങള്‍) ഉള്ളിലും കുടികൊള്ളുന്ന പരബ്രഹ്മം.
*നിസ്സീമമഹിമാ*= അതിരുകളില്ലാത്ത, അനന്തമായ നിരവധി മഹിമയുള്ളവള്‍.
*നിത്യയൗവ്വനാ*= കാലത്രയത്തിലും യൗവനയുക്തയായി ഇരിക്കുന്നവള്‍. അവസ്ഥാഭേദം ഇല്ലാത്തവള്‍.
*മദശാലിനീ*= ആനന്ദമയമാകുന്ന ചിത്തവൃത്തിയാല്‍ ശോഭിച്ചവള്‍.. (ബ്രഹ്മാനന്ദരസാസ്വാദമായ മദംകൊണ്ട് ശോഭിക്കുന്നവള്‍)
                         (തുടരും)
[പഞ്ചകോശങ്ങളെപ്പറ്റിയുള്ള ചെറിയ വിശദീകരണം നാളെ]
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
*തയ്യാറാക്കിയത്: വേണുഗോപാലന്‍ നായര്‍*
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

No comments:

Post a Comment