Saturday, October 27, 2018

രാമായണത്തിലെ ലോകങ്ങള്‍

മാനവലോകം, ദാനവലോകം, പിതൃലോകം, വാനവലോകം, വാനരലോകം, തപോലോകം, അധോലോകം എന്നിങ്ങനെ വിവിധ ലോകങ്ങള്‍ രാമായണത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ജീവന്‍രെ വിവിധ സംസ്‌കാരമണ്ഡലങ്ങളും അതിലൂടെ പ്രകടമാകുന്ന വിശകലനങ്ങളുമാണ് രാമായണത്തിലെ വിവിധ ലോകങ്ങളില്‍ നിന്ന് നമുക്ക് ലഭിക്കുന്നത്. ജീവനില്‍ മാനവപ്രകൃതിയും വാനരപ്രകൃതിയുമുണ്ട്. രണ്ടിനും ശിക്ഷാര്‍ഹങ്ങളായ അധാര്‍മിക വികാരങ്ങളുമുണ്ട്. മാനവും വാനരനും ശിക്ഷിക്കപ്പെടുന്ന രാമായണ സങ്കല്പം ധര്‍മരക്ഷയ്ക്കായി പ്രയോജനപ്പെടുന്നു. ദാനവനെ ശിക്ഷിക്കുവാനും അതേസമയം രക്ഷിക്കുവാനും മടിക്കാത്ത രാമായണസങ്കല്പം വൈരുധ്യങ്ങളെ സമന്വയിപ്പിച്ചും സമഞ്ജസമായി സമ്മേളിപ്പിച്ചും ധര്‍മരക്ഷ നിര്‍വഹിക്കുന്നു. അച്ഛനും മകനുമായുള്ള ഇഹലോകബന്ധം സാധാരണനിലയില്‍ വൈകാരികമാണ്. ധര്‍മസങ്കല്‍പം കൊണ്ടുവേണം അതിനു പരിഹാരം കാണുവാന്‍. രാമനും ദശരഥനും തമ്മിലുള്ള ബന്ധത്തില്‍ ധര്‍മസങ്കല്പം വരുത്തിയ വ്യതിയാനം വികാരങ്ങളെ നിഷേധിക്കുവാനും വിവേകത്തെ സ്ഥാപിക്കുവാനുമുള്ള വ്യതിയാനമാണ്. പിതൃലോകത്തുനിന്നെത്തിയ ദശരഥന്‍ രാവണവധം കഴിച്ച രാമനെ ദര്‍ശിക്കുന്ന രംഗം പ്രത്യേകം സ്മരണീയമാണ്. രാമായണത്തിലെ വിവിധ ലോകങ്ങള്‍ മാനവമനസ്സിനെ ചര്‍ച്ചയ്‌ക്കൊരുക്കിയിരിക്കുന്നു ഉപാധികളാണ്. മാനവന്‍ വാനവനേക്കാള്‍ വളരുന്ന ഉദാത്തസന്ദേശമാണ് രാമായണം വിളംബരം ചെയ്യുന്നത്,
punyabhumi

No comments:

Post a Comment