Sunday, October 14, 2018

ശത്രു-മിത്രം, പുത്രന്‍- ബന്ധു ഇവയെല്ലാം നമ്മുടെ തോന്നലുകളാണ്. അവയിലെല്ലാം ഒരേതരത്തിലുള്ള ചൈതന്യമാണ് കുടികൊള്ളുന്നതെങ്കില്‍ ശത്രു-മിത്രം-ബന്ധു ഭേദം ഉപേക്ഷിക്കാമല്ലോ? ആരോടെങ്കിലും ശത്രുത തോന്നിയാല്‍ മനസ്സും ശരീരവും ബുദ്ധിയും അയാള്‍ക്കെതിരെ തിരിയുന്നു. മിത്ര-പുത്ര-ബന്ധുക്കളോടുള്ള മമത അഥവാ സ്‌നേഹം എന്റേത് എന്ന തോന്നലുളവാക്കുന്നു. യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനും മനസ്സിന്റെ സമചിത്തത പാലിക്കാനുമായാല്‍ ശത്രുവില്ല മിത്രമില്ല. ഈ അവസ്ഥയിലെത്തുമ്പോള്‍ നമ്മെ കേവലവികാരങ്ങള്‍ അത്ര കണ്ട് ബാധിക്കുന്നില്ല. ഭഗവാനിലേക്കെത്താനുള്ള ആദ്യ പാഠം സമചിത്തതയാണെന്ന തിരിച്ചറിവോടെ ശ്രമം തുടരുക 

No comments:

Post a Comment