Tuesday, October 02, 2018

സസ്യാഹാരത്തിന്റെ ശാസ്ത്രം
ശരശയ്യയില് കിടന്നിരുന്ന ഭീഷ്മപിതാമഹാനോട് ധര്മ്മപുത്രര്ചോദിച്ചു. മാംസാഹാരം കഴിക്കുന്നതില് പാപമെന്താണെന്ന്?
സുദീര്ഘമായ വരികളിലൂടെ മാംസാഹാരം ഉപേക്ഷിക്കേണ്ടതിനെക്കുറിച്ച് വിവരിച്ച ഭീഷ്മര് പറഞ്ഞതില്ഏറ്റവും ശ്രദ്ധേയമായ വരികളുടെ അര്ത്ഥമിതാണ്.
സര്വ ജീവിക്കും അതിന്റെ ശരീരത്തോട് കൂടി അനവധി വര്ഷം ജീവിക്കനമെന്നാഗ്രഹമുണ്ട്. മരണത്തെ ജീവികള്അനുനിമിഷം ഭയപ്പെടുന്നു. ജീവിയുടെ മാംസം ഭക്ഷിക്കാമെങ്കില് ഹേ ധര്മപുത്രാ, മനുഷ്യന് മനുഷ്യന്റെ മാംസം കഴിക്കുന്നതിലും തെറ്റില്ലല്ലോ!
മഹാഭാരതത്തിലെ ഈ വിവരണത്തിന് ശേഷം കീടോപാക്യാനം എന്ന അദ്ധ്യായമുണ്ട്. ഒരു പുഴു, പുഴുവായി ജീവിച്ചാനന്ദിക്കുവാന് ഇഷ്ട്ടപ്പെടുന്നതെന്തുകൊണ്ട് എന്ന് കീടം വിവരിക്കുന്ന ഭാഗമാണിത്. ശരിയാണിത്!
വലിയ പശുക്കളെയും, എരുമകളേയും ഇഞ്ചിഞ്ചായി കഴുത്തറുത്തു കൊല്ലുന്ന ആ രംഗം ചിന്തിക്കുക.! വേദന കൊണ്ട് അലറുകയും, കൈകാലിട്ടടിക്കുകയും ചെയ്യുന്ന ഭയാനകമായ അന്ധരീക്ഷത്ത്തില് മുങ്ങിക്കുളിക്കുന്ന ഘാതകന്! ആര്ത്തു നിലവിളിച്ചു നിലത്തടിച്ചു പിടയുന്ന ജീവി.....
സാവധാനത്തില് ശബ്ദം നിലക്കുന്നു, പിടച്ചില്അവസാനിക്കുന്നു.....കണ്ണില് നിന്നും ധാരധാരയായി ഒഴുകിയ ജലം നിലക്കുന്നു.... കണ്ണുതുള്ളി, ചലനം. ശ്വാസോച്ച്വാസം എല്ലാം അവസാനിക്കുന്നു....വീണ്ടും ശവത്തെ മുറിക്കുന്ന മനുഷ്യന് വര്ഷങ്ങളോ, മാസങ്ങളോ മനുഷ്യന് വേണ്ടി മാത്രം പണിപ്പെട്ടു, ത്യാഗമനുഭവിച്ചു അന്ധ്യശ്വാസം -
ക്രൂരമായി - വലിച്ചവസാനിപ്പിച്ച് ആ ശരീരത്തെ ('ഇദം ശരീരം ഇ കൌന്ദേയാ ക്ഷേത്രമിത്യ വധീയതേ' എന്ന വരി ഓര്ക്കുമല്ലോ.) കണ്ഠംതുണ്ടമായി മുറിക്കുന്നു. ചിലപ്പോള് തൊലിയുരിച്ചു ആ ശരീരം റോഡുവക്കില് ഒരു കൊളുത്തില് തൂക്കിയിടുന്നു. മുറിച്ചുമുറിച്ചു ആവശ്യക്കാര്ക്ക് കൊടുക്കുവാന്....
അതില് നിന്നും ലഭിക്കുന്ന ലാഭം അളക്കുന്ന വില്പ്പനക്കാരന്ഒരു വശത്ത്, ജീവനെ വഹിച്ച ശരീരകഷ്ണം ഉപ്പും, മുളകും, മസാലയും ചേര്ത്ത് ആസ്വദിക്കുന്നവര് മറ്റൊരു വശത്ത്, ശരീരത്തെ തിന്നുന്നവരെ എന്താണ് വിളിക്കുക?
ആ ജീവിയുടെ സ്ഥാനത്ത് സ്വയം, സ്വന്തം ഭാര്യയോ, മക്കളോ, ബന്ധുക്കളോ ആയിരുന്നു കത്തിക്ക് അടിയറവു പറയേണ്ടി വരുന്നത് എന്ന് ചിന്തിച്ചു അനുഭവം സ്മരിക്കുമല്ലോ!...ഇതിന്റെയെല്ലാം കർമ്മഫലം അടുത്തജന്മങ്ങളിൽ ,....
പലഘട്ടങ്ങളിലായോ അനുഭവിക്കുമ്പോൾ ഈശ്വരനെ വിളിച്ച് വിലപിക്കുകയല്ലാതെ പരിഹാരം ഒരാളിൽനിന്നും ലഭിക്കാറുമില്ല..അനന്ദരഫലമായി കാണുന്നവർ , കേൾക്കുന്നവർ...തുടങ്ങി അനേകർ ദുഃഖത്തിന്റെ അലകൾ ...ഏറ്റുവാങ്ങുന്നു........
(.നാംഇന്നത്തെ കാലത്ത് കാണാറുണ്ട്‌, ചെറിയകഞ്ഞുങ്ങൾപോലും ജന്മനാവളരെദയനീയമായ മാരകമായ രോഗങ്ങൾ കാണുന്നു....അംഗവൈകല്യങ്ങൾ കാണുന്നു... അതെല്ലാം അവർ ജനിച്ചശേഷം ചെയ്തകർമ്മത്തിന്റെഫലമാണോ....??
അല്ല പൂർവ്വജന്മകര്മ്മഫലവുമായാണ് ജന്മമെടുക്കുന്നത്.....ജന്മംകൊടുക്കുന്നവരും പൂർവ്വജന്മകര്മ്മഫലം അവരെവളർത്തുന്നതിലൂടെ.... പരിചരിക്കുന്നതിലൂടെ അനുഭവിക്കുകയാണ്.....
ലോകർ 5 വികാരങ്ങൾക്കടിമപ്പെട്ട് = വിഷയ വികാരങ്ങൾക്കടിമപ്പെട്ട് ദുഃഖിയും അശാന്തരും അശക്തരുംആയിരിക്കുന്നു.. ഇതില്നിന്നെല്ലാം രക്ഷപ്പെടുത്താനാണ് ഈശ്വരന് ഭൂമിയിൽ അവതരക്കേണ്ടി വരുന്നത് ..... ഇതെലാം ഈശ്വരന് തന്ന ബുദ്ധി ഉപയോഗിക്കുന്നവര്ക്ക് മനസ്സിലാക്കാ വുന്നതെ ഉള്ളു ...🌿🥀🌿.
ശരിയല്ലേ ......എന്ത് കഴിക്കണമെന്നും ,എന്ത് അനുഭവിക്കണമെന്നും ...അവരവരുടെ തീരുമാനങ്ങളാണ് ....

No comments:

Post a Comment