Friday, October 26, 2018

നമ്മളെല്ലാം അംശാവതാരങ്ങളാണ് .സമയമാവുമ്പോൾ പൂർണാവതാരം വരും.അതുവരെ നമ്മൾ നമുക്ക് കഴിയുന്ന  രീതിയിൽ ഈശ്വരാർപ്പിതമായി പ്രവർത്തിക്കുക.
"ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ
 വരാന്നിബോധത ക്ഷുരസ്യധാരാ
 നിശിതാ ദുരത്യയാ. ദുർഗ
 പഥസ്ഥത് കവയോ വദന്തി". 

 എഴുനേല്‍ക്കു, ഉണരൂ. ലക്ഷ്യത്തില്‍ എത്തും വരെ നില്‍ക്കാതിരിക്കൂ" ..ജാഗ്രതയോടെ ശ്രേഷ്ഠന്മാരെ പ്രാപിച്ച നല്ലപോലെ അറിയൂ. എന്നാല്‍ ഈ ജ്ഞാനമാര്‍ഗം കത്തിയുടെ മൂര്‍ച്ചയേറിയ വായ്ത്തലക്ക്‌ മുകളിലൂടെ നടക്കുന്നതുപോലെ കഠിനതമമാണെന്ന്‌ വിദ്വാന്മാര്‍ പറയുന്നതിനെ അറിയണം.
ഇത്‌ ധീരന്മാര്‍ക്കുള്ള മാര്‍ഗമാണ്‌. ഭീരുക്കള്‍ക്ക്‌ ഔപനിഷദമായ മാര്‍ഗ്ഗം സ്വീകരിക്കാനാവില്ല. അതുകൊണ്ട്‌ ധീരരായിരിക്കുവിന്‍.   
ഇതാണ്‌ ആത്യന്തികദുഃഖ നിവൃത്തിയിലേക്കുള്ള മാര്‍ഗമെന്നറിഞ്ഞ്‌ സാധനാനിഷ്ഠരാവാന്‍ കഠോപനിഷത്ത്‌ കാരുണ്യപൂര്‍വം നമ്മോടുപദേശിക്കുന്നു.
  

No comments:

Post a Comment