കേനോപനിഷത്ത്: ഈ ഉപനിഷത്ത് സാമവേദത്തിലെ തലവകാരബ്രാഹ്മണത്തിലുള്ളതാണ്. കേന എന്ന പദത്തില്‍ ആരംഭിക്കുന്നതുകൊണ്ടാണ് ഈ ഉപനിഷത്തിന് കേനോപനിഷത്ത് എന്ന പേരുണ്ടായതെന്നാണ് കരുതപ്പെടുന്നത്.
ഈ ഉപനിഷത്തിന്റെ തുടക്കം തന്നെ അതിഗഹനമായ ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ്. ശിഷ്യന്റെ ഈ ചോദ്യത്തിനും, തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കുമുള്ള ആചാര്യന്റെ മറുപടികളാണ് ഉപനിഷത്തിന്റെ ഉള്ളടക്കം. ആദ്യമന്ത്രത്തില്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിക്കുന്നു, “മനസ്സിനെയും, പ്രാണനെയും, കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങളെയും ചലിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തിയേതാണ്?” വാസ്തവത്തില്‍ ഉപനിഷത്ത് പൂര്‍ണ്ണമായും ഈ ചോദ്യത്തിന്റെ ഉത്തരം തന്നെയാണെന്നും പറയാം. ചരാചരാത്മകമായ സൃഷ്ടിയ്ക്കാധാരമായ ബ്രഹ്മം എന്ന സത്യവസ്തു തന്നെയാണ് ഈ ശക്തി എന്നാണ് ആചാര്യന്‍ മറുപടി നല്കുന്നത്.
ശ്രോത്രസ്യ ശ്രോത്രം മനസോ മനോ യദ്
വാചോ ഹ വാചം സ ഉ പ്രാണസ്യ പ്രാണഃ
ചക്ഷുഷശ്ചക്ഷുരതിമുച്യ ധീരാഃ
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി 1.2
വാചോ ഹ വാചം സ ഉ പ്രാണസ്യ പ്രാണഃ
ചക്ഷുഷശ്ചക്ഷുരതിമുച്യ ധീരാഃ
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി 1.2
അത് കാതിന്റെ കാതും, മനസ്സിന്റെ മനസ്സുമാണ്; അവന്‍ വാക്കിന്റെ വാക്കും, പ്രാണന്റെ പ്രാണനും, കണ്ണിന്റെ കണ്ണുമാണ്. അതിനെ ഇപ്രകാരം അറിഞ്ഞവരായ ജ്ഞാനികള്‍ അവിദ്യയെ വെടിഞ്ഞിട്ട്, ഈ ലോകത്തില്‍നിന്നു യാത്രയാകുമ്പോള്‍ അമൃതന്മാരായിത്തീരുന്നു.
ഈ ഉപനിഷത്തിന്റെ സാരാംശം ശ്രീശങ്കരാചാര്യര്‍ രചിച്ച ഏകശ്ലോകി എന്ന ഒറ്റശ്ലോകത്തില്‍ അത്യന്തം ലളിതമായി വര്‍ണ്ണിച്ചിട്ടുണ്ട്.
കിം ജ്യോതിസ്തവ ഭാനുമാനഹനി മേ രാത്രൗ പ്രദീപാദികം
സ്യാദേവം രവിദീപദര്‍ശനവിധൗ കിം ജ്യോതിരാഖ്യാഹി മേ
ചക്ഷുസ്തസ്യ നിമീലനാദിസമയേ കിം ധീര്‍ധിയോ ദര്‍ശനേ
കിം തത്രാഹമതോ ഭവാന്‍ പരമകം ജ്യോതിസ്തദസ്മി പ്രഭോ
സ്യാദേവം രവിദീപദര്‍ശനവിധൗ കിം ജ്യോതിരാഖ്യാഹി മേ
ചക്ഷുസ്തസ്യ നിമീലനാദിസമയേ കിം ധീര്‍ധിയോ ദര്‍ശനേ
കിം തത്രാഹമതോ ഭവാന്‍ പരമകം ജ്യോതിസ്തദസ്മി പ്രഭോ
No comments:
Post a Comment