Tuesday, October 30, 2018

അർജ്ജുന ഉവാച
കഥം ഭീഷ്മമഹം സംഖ്യേ
ദ്രോണം ച മധുസൂദന!
ഇഷുഭി : പ്രതിയോത്സ്യാമി
പൂജാർ ഹാ വരിസൂദന?
ഗുരൂ നഹത്വാ ഹി മഹാനുഭാവാൻ
ശ്രേയോ ഭോക്തും ഭൈക്ഷ്യമപീ ഹ ലോകേ
ഹത്വാർത്ഥ കാമാം സ്തു ഗുരൂ നി ഹൈ വ
ഭുഞ്ജീയ ഭോഗാൻ രുധിര പ്രദിഗ്ധാൻ
ഭഗവാനെ അങ്ങു മധുസൂദനനാണ് മധു ഒരു അസുരനാണ് കൊല്ലാം അത് കൊണ്ട് കുഴപ്പം ഇല്ല. പക്ഷേ എന്റെ മുമ്പില് നില്ക്കണത് അസുരന്മാരല്ല. ഗുരുക്കന്മാരാണ്.  'കഥം ഭീഷ്മം' ദുര്യോധനനൊക്കെ പോട്ടെ ഈ നിൽക്കണതാരാ, എന്റെ മുതുമുത്തശ്ശനും മഹാത്മാവുമായ ഭീഷ്മര് ഒരു വശത്ത് നിൽക്കുണൂ, എനിക്കു അസ്ത്രവിദ്യ പഠിപ്പിച്ച ദ്രോണാചാര്യര് മററു വശത്ത് നിൽക്കുണൂ, അവരെ ഒക്കെ പുഷ്പം കൊണ്ട് പൂജിക്കണ്ടവരാ. അസ്ത്രം കൊണ്ട് അവരെ ഞാൻ എങ്ങിനെ നേരിടും? അവരാരാ 'പൂജാർഹൗ ' ഇവരെ രണ്ടു പേരെയും ആണ് മുഖ്യമായിട്ടു പറയുന്നത്. പൂജിക്കേണ്ടവരാണ് അവര്. ഹേ അരി സൂദനനായ ഭഗവാനേ, ശത്രുക്കളെ കൊന്നിട്ടുള്ളവനാണ് അരി സൂദനൻ . പക്ഷേ ഇവരൊന്നും എന്റെ ശത്രുക്കളല്ലല്ലോ? ഇവരോട് ഞാൻ എങ്ങിനെ യുദ്ധം ചെയ്യും?  ഈ ഗുരുക്കന്മാരെ കൊന്നിട്ട് ഭോഗം അനുഭവിച്ചാൽ രക്തം പുരണ്ട ഭോഗമായിരിക്കും അത്. അതു കൊണ്ട് ഇവരെ കൊല്ലാതെ ഭിക്ഷാംദേഹിയായിട്ട് നടന്നാലും വേണ്ടില്ല. അർജ്ജുനന്റെ ഭാവം ഒക്കെ ശുദ്ധമാ . ഇവരൊക്കെ അർത്ഥ കാമന്മാരാണ് ശരി. എന്നാലും അർത്ഥ കാമന്മാരായിട്ടാണ് എന്റെ മുമ്പില് നില്ക്കണത് എങ്കിലും അവരെ കൊല്ലാൻ പാടില്ല. രക്തം പുരണ്ട ഭോഗങ്ങളായിരിക്കും അനുഭവിക്കണത്. എന്നു പറഞ്ഞാലും ഭഗവാന്റെ മുഖം നമ്മളൊന്ന് ഭാവന ചെയ്യണം.അർജ്ജുനൻ ഇതൊക്കെ പറയുമ്പോൾ മഹാത്മാക്കളെ നമ്മള് കണ്ടിട്ടുണ്ടെങ്കിൽ ആ ഒരു ഭാവം നമുക്ക് മനസ്സിലാവും. നമ്മള് പറയും അവര് ഇങ്ങനെ ഇരിക്കും. നിർവ്വികാരനായിട്ട് ഇരിക്കും. നമ്മള് പറയണ അർത്ഥമില്ലാത്ത വാക്കുകളൊക്കെ അവരിൽ ചെന്ന് തട്ടിയിട്ട് യാതൊരു വിധ ഇഫക്ടും ഉണ്ടാക്കാതെ തിരിച്ച് നമ്മളിലേക്കു തന്നെ വരും. ബൗൺസ് ആയി ഇങ്കട് വരും. വരുമ്പോ  ഓരോരിക്കൽ ബൗൺസ് ആയി വരുമ്പളും നമുക്ക് മനസ്സിലാകും നമ്മള് വിഡ്ഢിത്തം വിളമ്പുകയാണ് എന്ന്. കുറെ നേരം പറയുമ്പോ മനസ്സിലാവും കാരണം എന്താണ് അവിടെ നിശ്ചലമാണ് . ഒന്നിനും റെസ്പോൺസി ല്ല. ഭഗവാൻ റെസ്പോൺസി ല്ലാതെ ഇരിക്കാണ്. അപ്പൊ ഭഗവാന്റെ സമ്മതമില്ലാ എന്ന് അർജ്ജുനന് കുറച്ചു കുറച്ചു മനസ്സിലായി തുടങ്ങി.
ന ചൈത ദ്വിദ്മ : കതരന്നോ ഗരീയ :
യദ്വാ ജയേ മ യദി വാ നോ ജ യേയു:
യാ നേവ ഹത്വാ ന ജിജീവി ഷാ മ:
തേ / വ സ്ഥിതാ: പ്രമുഖേ ധാർത്ത രാഷ്ട്രാ:
ഒരു ശ്ലോകത്തിലും കൂടി പറഞ്ഞു. ഭഗവാനേ ഏതാണ് ശ്രേഷ്ഠമെന്ന് എനിക്കറിയില്ല . അവര് നമ്മളെ ജയിക്കോ നമ്മള് അവരെ ജയിക്കോ എന്ന് പറയാൻ പറ്റില്ല. ആരെ കൊന്നിട്ടാണോ ഞങ്ങള് ജീവിക്കാൻ ആഗ്രഹിക്കാത്തത് അവര് ഇതാ എന്റെ മുമ്പില് നിൽക്കുണൂ. ഇവരെ ഒക്കെ കൊന്നിട്ട് ജീവിച്ചാൽ ഒരു സമാധാനാവും ഉണ്ടാവില്ല. അതു കൊണ്ട് ജീവിക്കാനേ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ അർജ്ജുനന് തനിക്ക് എന്തോ കുഴപ്പം ഉണ്ട് എന്നു മനസ്സിലായി. അത് വളരെ പ്രധാനമായ ഒരു സ്റ്റേജ് ആണ് അല്ലേ? ഭ്രാന്തു പിടിച്ചിട്ടു ഡോക്ടറുടെ അടുത്ത് പോയാൽ  ഭ്രാന്തനു ഭ്രാന്തു ഉണ്ടെന്ന് തോന്നി തുടങ്ങിയാൽ പകുതി ഭ്രാന്ത്ഗുണം ഉണ്ട് എന്നർത്ഥം. അല്ലെങ്കിൽ ഭ്രാന്തന്മാര് ഒരിക്കലും സമ്മതിക്കില്ല അവർക്കു ഭ്രാന്ത് ഉണ്ട് എന്ന്. അവര് പറയും ബാക്കി ഉള്ളവർക്ക് ഒക്കെ ഭ്രാന്താണ് എന്നു പറയും. അപ്പൊ അല്പം നമുക്ക് വ്യാധി ഉണ്ട് എന്നു തോന്നണത് വളരെ പ്രധാനം. അപ്പൊ അർജ്ജുനന് തോന്നി തുടങ്ങി തനിക്ക് എന്തോ കാര്യമായ കുഴപ്പം ഉണ്ട് എന്ന്. അല്ലെങ്കിൽ തോന്നി ല്യ അല്ലേ? അങ്ങനെ ഉള്ള ആളെ വേണം പഠിപ്പിക്കാൻ. One who knows that he knows not is humble teach him , ന്നു പറയും one who knows not that he knows not is arrogant leave him, one who knows that he knows is wise learn from him ന്നു പറയും . അറിയില്ല എന്ന് അറിയണത് ഒരു സ്റ്റേജ് ആണ്. അറിയില്ല എന്ന് അറിയാത്തവരുണ്ടല്ലോ . അവർക്ക് വാസ്തവത്തിൽ അറിയില്ല , പക്ഷേ അറിയില്ല ന്നും അറിയില്ല അറിയും ന്നു വിചാരിച്ചിരിക്കും . അവർക്ക് ഉപദേശിക്കാൻ പാടില്ല. ഉപദേശിച്ചാൽ ഒരു പ്രയോജനവും ഉണ്ടാവില്ല. യാതൊരു വിധത്തിലും പ്രയോജനപ്പെടില്ല. കുരങ്ങനെ ഉപദേശിച്ച പോലെയാവും. പഴേ ചാതക കയില് കുരങ്ങന് തീയ്യുണ്ടാക്കണം എന്ന് ആഗ്രഹം വന്നൂത്രേ. അപ്പൊ കുറെ ഉണങ്ങിയ ഇല കൂട്ടി വച്ചിട്ട് കുരങ്ങൻ ഒരു മിന്നാമിനുങ്ങിനെ പിടിച്ച് അതിൽ വച്ചു തീയാണ് എന്ന് വിചാരിച്ചിട്ട് ഊതി ഊതി ഊതിക്കൊണ്ടിരുന്നു. അപ്പൊ അവിടെ ഇരിക്കുന്ന ഒരു കുരുവി പറഞ്ഞു ഡോ കുരങ്ങാ അത് മിന്നാമിനുങ്ങാണ് അത് തീ പിടിക്കില്ല എന്നു പറഞ്ഞു. കുരങ്ങൻ പറഞ്ഞു നീ മിണ്ടാതിരിക്ക ടീ. എനിക്കറിയാം.പിന്നെയും ഊതി. കുരുവിക്കു പാവം വിഷമം കുരങ്ങൻ ഇങ്ങനെ കഷ്ടപെടുന്നുവല്ലോ . അപ്പൊ നല്ലവണ്ണം പറഞ്ഞു കൊടുത്തു ഡോ അതു തീയല്ല മിന്നാമിനുങ്ങാണ് . അതൊരു പ്രാണി യാ ണ് .അത് തീയൊന്നും പിടിക്കില്ല അതില് തീയ്യില്ല. കുരങ്ങൻ പറഞ്ഞു എ ടീ തീ കണ്ടാൽ എനിക്കറിയാം നിന്റെ ഉപദേശം വേണ്ടാട്ടൊ. പിന്നെയും കുരുവി പറഞ്ഞു . പറഞ്ഞപ്പൊ കുരുവിയെ പിടിച്ച് നിലത്ത് ഒരടി . ഈ കുരങ്ങന്റെ കൈ കൊണ്ട് കുരുവിക്ക് മരണം. കാരണം എന്താ വിവരം കെട്ട ആളെ ഉപദേശിക്കാൻ പോയാൽ അതാ കുഴപ്പം. അറിയില്ല എന്ന് അറിയില്ല . അറിയില്ലാ എന്ന് അറിഞ്ഞാലോ ഒരു താഴ്ചവരും അപ്പൊ ഉപദേശം സ്വീകരിക്കാൻ തയ്യാറാകും ല്ലേ ? അതു കൊണ്ടു വലിയ പ്രയോജനം ഉണ്ടാകും അതുകൊണ്ട് വലിയ അനുഗ്രഹം ഉണ്ടാവും. ഇന്നലെ രമണ മഹർഷിയുടെ കഥ പറയുമ്പോൾ പറഞ്ഞൂലോ കാവ്യ കണ്ഡഗണപതി മുനി , മഹാ പണ്ഡിതനായിരുന്നു അദ്ദേഹം. സകല ശാസ്ത്രങ്ങളും പഠിച്ച അദ്ദേഹത്തിനു തന്നെ പത്തായിരക്കണക്കിനു ശിഷ്യന്മാരു ണ്ടായിരുന്നു. അവർക്കൊക്കെ അദ്ദേഹം മന്ത്ര ദീക്ഷ കൊടുത്തിരുന്നു, ശാസ്ത്രം പഠിപ്പിച്ചിരുന്നു. അങ്ങനെയുള്ള മഹാത്മാവാണ് രമണമഹർഷിയുടെ മുന്നില് ചെന്ന് ഭഗവാനെ ഞാൻ ശാസ്ത്രങ്ങള് മുഴുവൻ പഠിച്ചു.കഠിനമായി തപസ്സു ചെയ്തു, യോഗ സാധനകളൊക്കെ ചെയ്തു കുണ്ഡലിനീ ശക്തിയുടെ പ്രവാഹം പോലും അനുഭവിച്ചിട്ടും എനിക്കു സമാധാനം ഇല്ല. യഥാർത്ഥ തപസ്സ് എന്താണ് എന്നു മഹർഷി യോടു ചോദിച്ചതുകൊണ്ട് ആ വിനയത്തിന്റെ ഫലമായിട്ട് വലിയ സംഭവം ഉണ്ടായി അത്ര വർഷം വർത്തമാനം പറയാത്ത രമണമഹർഷി ആദ്യമായിട്ട് വായ തുറന്ന് ആ മഹാ ഉപദേശം വെളിയിൽ വിട്ടു.
കാവ്യ കണ്ഠൻ ചോദിച്ചതുകൊണ്ടാണ് ഞാൻ ആര് എന്ന ആത്മവിചാരമാർഗ്ഗത്തിനെ ആദ്യമായി തുറന്നു വച്ചത്. അതിന്റെ ഫലം എന്താ ഇത്രയും സൂഷ്മമായ അറിവിന്റെ മണ്ഡലത്തിൽ പോയിട്ടും ഗണപതിമുനിക്ക് പോരാ എന്നു തോന്നി. തനിക്ക് ശരിക്ക് കിട്ടിയിട്ടില്ല വസ്തു എന്ന് തോന്നിയ വിനയത്തിന്റെ പരിണതഫലമാണ് ലോകത്തിനു വലിയ അനുഗ്രഹം ഉണ്ടാക്കിയത്. അപ്പൊ അറിയില്ല എന്നതുണ്ടല്ലോ, എനിക്കറിയില്ല ന്നുള്ള അവസ്ഥ. എനിക്കറിയില്ല എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ അറിഞ്ഞോളാം എന്ന മട്ടല്ല. വിവേകാനന്ദ സ്വാമിയുടെ ഉള്ളിൽ നരേന്ദ്രനാഥ ദത്തയായിട്ടിരിക്കുമ്പോൾ അറിയില്ല എന്നുള്ളത് തീ പോലെ വന്നു. എന്ത് അറിയില്ല ഈശ്വരനുണ്ടോ ഇല്ലയോ എന്നറിയില്ല .ഈശ്വനുണ്ടാവട്ടെ ഇണ്ടാവാതിരിക്കട്ടെ എനിക്കെന്താ . ഉണ്ണണം ഉറങ്ങണം ഇപ്പൊ ഈശ്വരൻ ഉണ്ടായിട്ടെന്താ പ്രയോജനം ന്നുള്ള മട്ടാ ആണെങ്കിലോ ? ഇതൊന്നും ഉണ്ടാവില്യാ യി രു ന്നു. നരേന്ദ്രനാഥ് ദത്ത 17 വയസ്സുള്ള കുട്ടി ഈശ്വരനുണ്ടോ എന്ന ന്വേഷിച്ച് തലക്ക് തീ പിടിച്ച പോലെ നടന്നു. ഈശ്വരനെ കണ്ടെത്താൻ പറ്റുമോ? മഹർഷി ദേവേന്ദ്രനാഥ ടാഗോർ, രവീന്ദ്രനാഥ ടാഗോറിന്റെ അച്ഛൻ ഗംഗയുടെ ഉള്ളില് ബോട്ട് നിർത്തിയിട്ട് ആരെങ്കിലും തന്നെ ഡിസ്റ്റർ ബ് ചെയ്യാതിരിക്കാനായിട്ട് ഒരു കുടില് ബോട്ടില് കെട്ടിയിട്ട് ആ ബോട്ടിലിരുന്ന് ധ്യാനിക്കുകയായിരുന്നു. അപ്പൊ ആരോ പറഞ്ഞു അദ്ദേഹത്തോടു ചെന്നു ചോദിക്കൂ എന്ന്. നരേന്ദ്രനാഥൻ ഗംഗയിൽചാടി നീന്തിപ്പോയി ബോട്ടില് കയറി ധ്യാനിച്ച് കൊണ്ടിരിക്കണ ആളെ പോയി തട്ടി വിളിച്ചു . നോക്കണെ എത്ര ഉത്ഘടമാണ് . തട്ടി വിളിച്ചിട്ട് ചോദിച്ചു അങ്ങ് ഈശ്വരനെ കണ്ടിട്ടുണ്ടോ എന്ന്? കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാ തുടങ്ങി അദ്ദേഹം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ തനിക്കു വേണങ്കിൽ കാണാൻ പറ്റും.തന്റെ കണ്ണ് യോഗിയുടെ കണ്ണു പോലെ ഉണ്ട്. അതിലൊന്നും അദ്ദേഹം വീണില്ല . ഇതൊരു ടെക നിക് ആണേ നമ്മള് ആരെങ്കിലും ചോദ്യം ചോദിക്കുക ആണെങ്കിലെ നമ്മളു ഉത്തരം അറിയില്ലെങ്കിൽ ചോദിക്കണ ആളെ നല്ല വണ്ണം പുകഴ്ത്തണം . നിങ്ങളുടെ മുഖം കണ്ടാൽ തന്നെ എന്തൊരു തേജസ്സ് അയാള് കയറി ഇറങ്ങുമ്പോഴേക്കും നമുക്ക് പോകാം. ഉത്തരം അറിയില്ലെങ്കിൽ ചോദ്യം ചോദിച്ച ആളെ ഒന്നു പുകഴ്ത്തണം. ഇങ്ങനെ ഒരു ചോദ്യം ആരും ചോദിച്ചിട്ടില്ല ആദ്യത്തെ വാക്ക് അതാണ്. അപ്പൊ ഉള്ള് കിളിർന്ന് അയാള് ചോദിച്ചതേ മറന്നു പോകും.നരേന്ദ്രനാഥൻ ഈശ്വരനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചതും ദേവേന്ദ്രനാഥാടാഗോർ കുറച്ചു നേരം തത്ര പിത്ര കളിച്ചു. കണ്ണ് യോഗി ടെ പോലെ ഉണ്ട് തനിക്ക് വേണങ്കിൽ കാണാൻ കഴിയും അടുത്തിരിക്കൂ എന്നൊക്കെ പറഞ്ഞു. അപ്പോ അദ്ദേഹത്തിന് തൃപ്തിയായില്ല. അരിയെ ത്രെ എന്നു ചോദിച്ചാൽ പയറിങ്ങാഴി എന്നു പറയുന്ന കൂട്ടത്തില്. ഈ ചോദിച്ച ചോദ്യം വേറെ കിട്ടിയ ഉത്തരം വേറെ. ഈ ഉത്കണ്ഠയോടുകൂടെ സത്യം കണ്ടെത്താനുള്ള ജിജ്ഞാസയോടുകൂടെയാണ് രാമകൃഷ്ണ പരമഹംസരുടെ മുമ്പില് ചെന്നു ഈശ്വരനെ അങ്ങു കണ്ടിട്ടുണ്ടോ? അതിനു ശ്രീരാമ പരമഹംസര് പറഞ്ഞ ഉത്തരം വിവേകാനന്ദ സ്വാമി പിന്നീടു പറയുന്നു ആ വാണി ഞാനെവിടെയോ കേട്ട വാണിയാണ്. ഞാൻ കണ്ടിട്ടുണ്ട് കുഞ്ഞേ ഞാൻ അറിയും തന്നെ എങ്ങനെ കാണുന്നുവോ അതിനേക്കാൾ അടുത്ത് എന്നിൽ ഞാനായി' സ്വരൂപമായി ഞാൻ കണ്ടിട്ടുണ്ട്. മാത്രമല്ല തനിക്ക് വേണമെങ്കിൽ കാണിച്ചു ത രാനും പറ്റും . ഒരു സബ്ജക്റ്റീവ് എക്സീ പിരിയൻസ് അല്ല തനിക്ക് വേണങ്കിൽ കാണിച്ചു തരാനും പറ്റും തയ്യാറാണെങ്കിൽ. വിവേകാന്ദ സ്വാമി പിന്നീട് ഇത് പറയുന്നു
വേദാഹം ഏതം പുരുഷം മഹാന്തം
ആദിത്യവർണ്ണം തമസസ് തുപാരെ
എന്ന് ഉപനിഷദ് ഋഷി , വേദകാലത്തിലുള്ള ഋഷി ഏതൊരു വാക്കു ഉച്ചരിച്ചുവോ " അഹം പുരുഷം വേദ" ആ പരമപുരുഷനെ ഞാൻ അറിയുന്നു . എന്നു പറഞ്ഞില്ലേ അതേ ബലത്തോടു കൂടിയാണ് ഞാൻ കണ്ടിട്ടുണ്ട് കുട്ടീ എന്നു പറഞ്ഞത് എന്നാണ്. അപ്പൊ അതിന് പുറകില് എന്താ കാരണം ? എവിടുന്നു നരേന്ദ്രനാഥിനു ഇത് കിട്ടി? ഉള്ളിൽ തീ പോലെ തനിക്ക് അറിയില്ല എന്നുള്ളത് വന്നു . അല്ലാതെ അറിയില്ല എന്നുള്ളത് വെറും ഒരു thought അല്ല. വിശപ്പു പോലെ it is a n Urge. അപ്പൊ അറിയില്ല എന്നുണ്ടെങ്കിൽ എന്താവും. വിശക്കുണുണ്ടെങ്കിൽ എന്താവും വിശക്കുണൂ വിശക്കുണൂ എന്നു പാട്ടു പാടി കൊണ്ടിരിക്കോ? വിശക്കുമ്പോ വിശപ്പിനെ ക്കുറിച്ച് പോയ ട്രി എഴുതാ , എഴുതോ? ഇല്ല വിശക്കുമ്പോൾ വിശപ്പിനെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ എഴുതിയ കവിത തരുന്നു ഞാൻ വായിച്ചു കൊണ്ടിരിക്കുമോ? എനിക്കു വിശക്കുണൂ വിശപ്പിനെക്കുറിച്ച് മഹാകവികൾ എന്തൊക്കെ എഴുതിയിട്ടുണ്ട്? ക്കുറിച്ച് ലേഖനം വായിക്കുണൂ എന്നു വച്ചാൽ എന്താ അ ർ ത്ഥം വിശന്നിട്ടില്ല എന്നർത്ഥം ല്ലേ? വിശക്കണ സമയത്ത് ഇതൊന്നും പ്രയോജനപ്പെടില്ല. ഊണ് തന്നെ വേണം. അതുപോലെ ഉള്ളിൽ യഥാർത്ഥത്തിൽ വിഷമ സ്ഥിതി ഉണ്ടെങ്കിൽ you have reached the zenith of suffering. അപ്പൊ ശാന്തിക്കു വേണ്ടി യോഗാവസ്ഥക്കു വേണ്ടി ഈശ്വരനു വേണ്ടി ആ ദർശനത്തിനു വേണ്ടി കിടന്നു പിടയും. അത് കണ്ടെത്തുന്നവരെ നില്ക്കില്ല. ടെക നിക് ഒന്നും ചോദിക്കില്ല പിടയും . പിടഞ്ഞാൽ ആ പിടയിൽ നിന്നും നമ്മൾ നീന്താൻ പഠിക്കും. വെള്ളത്തിലെടുത്തിട്ടാൽ നീന്താൻ പഠിക്കണപോലെ ആ പിടച്ചിലിൽ നിന്നും നീന്താൻ പഠിക്കും. സത്യത്തിനെ കണ്ടെത്താനുള്ള വഴി നമ്മള് കണ്ടെത്തും. ഇവിടെ ഇപ്പൊ അർജ്ജുനന്റെ ഉള്ളിൽ പിടച്ചില് തുടങ്ങി
( സാംഖ്യയോഗം - നൊച്ചൂർ ജി )

No comments:

Post a Comment