Monday, October 15, 2018

🕉🕉🔯🕉🕉🔯🕉
*ശ്രീരാമകൃഷ്ണോപദേശം* -
*ധർമ്മപ്രാപ്തിക്കുള്ള വഴി*

*ഒരു ഉദ്യാനത്തിൽ രണ്ടാളുകൾ നടക്കാൻ പോയി. അതിൽ വിഷയബുദ്ധിയോടുകൂടിയ ഒരാൾ, ഉദ്യാനത്തിൽ ചെന്ന ഉടനെതന്നെ അവിടെ എത്ര മാവ് ഉണ്ടെന്നും ആ തോപ്പിന്നു എന്തു വിലമതിക്കാം എന്നും ഉള്ള കണക്കുകൾ എല്ലാം കൂട്ടികൊണ്ടിരുന്നു. മറ്റേ ആൾ ഉദ്യാനത്തിൽ ചെന്ന് ഉടമയെ കണ്ട് കുറച്ചുനേരം സംസാരിച്ച ശേഷം അനുവാദം വാങ്ങി ഒരു വൃക്ഷത്തിന്റെ ചുവട്ടിൽചെന്നു മാമ്പഴം പറിച്ചുതിന്നുവാൻ തുടങ്ങി. ഇവർ രണ്ടുപേരിൽവെച്ചു ബുദ്ധിമാൻ ആരാണ്? മാമ്പഴം തിന്നാൽ വയറു നിറയും. ഇലയുംമരവും എണ്ണുന്നതുകൊണ്ടു വല്ലതും ഗുണമുണ്ടോ?* *അതുപോലെ ഒരു ജ്ഞാനി ആണെന്നു പേരുസമ്പാദിക്കണമെന്നു ആഗ്രഹമുള്ള ആൾ, ശാസ്ത്രം, മീമാംസ ഇതൊക്കെ പഠിച്ച്, യുക്തിയോടുകൂടി എപ്പോഴും തർക്കിച്ചുകൊണ്ടിരിക്കുന്നു.* *ബുദ്ധിമാന്മാരായിക്കുന്ന ഭക്തന്മാർ ഭഗവാന്റെ കൃപ സമ്പാദിച്ച്, സംസാരത്തിൽ ഇരിക്കുമ്പോൾത്തന്നെ പരമാനന്ദം അനുഭവിക്കുന്നു.*

No comments:

Post a Comment