Sunday, October 21, 2018

ഹരേ ഗുരുവായൂരപ്പാ ശരണം... വളരെ ദു:ഖകരമായ കാലഘട്ടത്തിൽ കൂടിയാണ് കേരളം ഈ വർഷം കടന്നു പോകുന്നത് ... കുറച്ചു മാസങ്ങൾക്ക് മുമ്പ് പ്രകൃതിക്ഷോഭം വന്ന് ജനങ്ങൾ വലഞ്ഞു ... ഇപ്പോൾ ഇതാ ഹൈന്ദവ സംസ്ക്കാരം തന്നെ അപകടത്തിലാവുന്ന ഘട്ടം അനുഭവിച്ചറിയുന്നു.... ധർമ്മത്തിന് നാശം സംഭവിക്കുമ്പോൾ ഭഗവാൻ ധർമ്മ രക്ഷാർത്ഥം അവതരിക്കും എന്ന് പുരാണങ്ങൾ പറയുന്നു ... എന്തായാലും നമ്മൾക്ക് ലോക ശാന്തിക്കായി പ്രാർത്ഥിക്കാം.....

ഈശാവാസ്യോപനിഷത്തിലെ മന്ത്രങ്ങൾ കുറച്ച് മനസ്സിലാക്കിയാൽ ഭഗവൽ അനുഭൂതി കൊണ്ട് ലോക നന്മക്കായി പ്രാർത്ഥിക്കാൻ ശക്തി കിട്ടുമെന്ന് പ്രതിക്ഷിക്കാം.... ഓരോ ദിവസവും സാധിക്കുന്ന തരത്തിൽ മന്ത്രങ്ങൾ അനുസ്മരിക്കാം.....

"യോ ബ്രഹ്മാണം വിദധാതി പൂർവം
യോ വൈ വേദാംശ്ച പ്രഹിണോതി തസ്മൈ
തം ഹ ദേവം ആത്മബുദ്ധിപ്രകാശം
മുമുക്ഷുർവൈ ശരണമഹം പ്രപദ്യേ "

ബ്രഹ്മതത്വം നമ്മെ ഒരുമിച്ച് രക്ഷിക്കട്ടെ . ഒരുമിച്ച് നമ്മെ വിജ്ഞാനത്തിന്റെ ഫലം ഭുജിപ്പിക്കട്ടെ. ഞങ്ങൾ ഒരുമിച്ച് ജ്ഞാനത്തിലുള്ള വീര്യം സമ്പാദിക്കുമാറക്കട്ട .. പഠിച്ച വിദ്യ ഞങ്ങൾക്ക് തേജസ്സ് നൽകട്ടെ . ഞങ്ങൾ അന്യോന്യം ദ്വേഷിക്കാതിരിക്കട്ടെ....

ഭഗവൽ കൃപ എല്ലാവരിലും വർഷിക്കട്ടെ... ബ്രഹ്മം ഭഗവാൻ തന്നെയാണ് .. ആ സർവേശ്വരനെ പ്രാർത്ഥിക്കാൻ എന്നും സാധിക്കട്ടെ .. ഭഗവൽ കൃപകൊണ്ട് ലോകത്ത് ശാന്തിയും സമാധാനവും നിലനിൽക്കട്ടെ..... ഹരേ ഗുരുവായൂരപ്പാ ശരണം....

1 comment:

  1. ക്ഷേത്രം എന്ന വാക്കിനു പ്രസിദ്ധാർത്ഥങ്ങൾ മൂന്നാണല്ലോ : കൃഷിഭൂമി, അമ്പലം, കളത്രം

    ഇതിൽ കൃഷിഭൂമി ആദ്യം കൈവശം ഉണ്ടായിരുന്നവർക്ക് അത് പരിഷ്കരണങ്ങളിലൂടെ നഷ്ടപ്പെട്ടു. ഇപ്പോൾ തുടങ്ങീട്ടുള്ള പരിഷ്ക്കാരങ്ങൾ അമ്പലങ്ങൾ നഷ്ടപ്പെടുക എന്ന ദുരന്തത്തിൽ എത്തിച്ചേക്കാം. ജനസങ്ഖ്യയിലെ മാറ്റങ്ങൾ അനുസരിച്ച് അമ്പലവിരോധികളുടെ കയ്യിൽ അമ്പലവകുപ്പിന്റെ ഭരണം ചെന്നെത്താൻ വലിയ സാദ്ധ്യതയുണ്ട്.

    പിന്നെപ്പിന്നെ മൂന്നാമത് പറഞ്ഞതും നഷ്ടപ്പെടാനിടയുണ്ട്. ദൃഷ്ടാന്തമായി, ജാതിസംപ്രദായം അവസാനിപ്പിയ്ക്കാനായി ഭൂരിപക്ഷത്തിനു തോന്നുന്ന പരിഹാരം നിർബ്ബന്ധിത മിശ്രവിവാഹം ആണെങ്കിൽ എന്താവും പരിണാമം ? സ്വസംസ്കാരത്തോടു യോജിപ്പുള്ള ഒരാളെ വിവാഹം ചെയ്ത് അതിലെ സന്തതികളിലൂടെ സ്വസംസ്കാരം നിലനിർത്തുക എന്ന ആശയം നടപ്പാക്കാൻ കഴിയാതെ വരാം. ചൈനക്കാർ തിബത്തിലും മറ്റും അത്തരം രീതികൾ നടപ്പാക്കാൻ ശ്രമിയ്ക്കുന്നുണ്ട് -- സംസ്കാരസംഹാരം.

    ReplyDelete