Thursday, October 11, 2018

സച്ചിതാനന്ദ സ്വരൂപനായ ശ്രീകൃഷണനെ ഭൗതിക നേത്രംകൊണ്ട് കാണുകയെക്കൊണ്ട് അവിടെ നാമങ്ങളും കഥകളുംകേള്‍ക്കുക. ഭഗവാന്റെ കഥകളും തത്ത്വങ്ങളും ഭക്തന്മാരോടുള്ള വാത്സല്യവും ചിന്തിക്കുക. വാക്കുകള്‍കൊണ്ട് സംസാരിക്കുക തുടങ്ങിയ കര്‍മ്മങ്ങള്‍ ഒരുതവണയെങ്കിലും ചെയ്തവരെപ്പൊഴും ഭഗവല്‍ പദം പ്രാപിക്കുക എന്നതും അവതാര കാര്യം തന്നെയാണ്. കംസനെപ്പോലെ കൃഷ്ണനെ ഭയമോ ഹിരണ്യകശിപുവിനെപ്പോലെ കൃഷ്ണനോട് ക്രോധമോ, യശോദയെപ്പോലെ വാത്സല്യമോ, ഗോപിമാരെപ്പോലെ പ്രേമമോ നിരന്തരം വച്ചുപുലര്‍ത്താതെ തന്നെ, മരണവേളയില്‍ ഒരുനോക്കുമാത്രം ഭഗവാന്റെ സ്വരൂപം കാണാന്‍ കഴിഞ്ഞതുകൊണ്ടു മാത്രം, ഭഗവദ് പദം പ്രാപിക്കാന്‍ കഴിഞ്ഞു.

1 comment:

  1. കൃഷ്ണമുക്തകങ്ങൾ

    ഡി. കെ. എം. കർത്താ . (published in Ambaprasadam maasika - September 2018)


    കൃഷ്ണവിനതി 

    നിറച്ചാലും കണ്ണാ ! മനമിതിലനുമാത്രമുയരും  
    തവശ്രദ്ധാസ്പന്ദം; ഹരിഭജനഗാഥാർദ്രമധുരം;
    തുളിച്ചാലും നാവിൽ സുഖദസുധ നേരിട്ടുപകരും
    ഭവന്നാമം, ശൌരേ, ഹരിവിനതി നിറയട്ടെയകമേ  !!


    കൃഷ്ണദളനം

    കൃതഘ്നൻ ഞാനുണ്ണീ ! ദയനിറയുമാനന്ദമൊഴുകി --
    പ്പുറപ്പെട്ടീടും നിൻ കഴലിണ മറവിയിൽപ്പൂഴ് ത്തിയോൻ   !
    സ്വകർതൃത്വം കണ്ടേൻ സകലവിധ കർമ്മങ്ങളി; ലിവൻ
    വിരുത്തും ദർപ്പത്തിൽ പദദളനമാടുവാൻ വരുമോ ?


    കൃഷ്ണസമ്മാനം

    കിളിർക്കുന്നൂ കാട്ടിൽ തരുനിര കുസുമമഴ നിന്മേൽ— 
    ച്ചൊരിഞ്ഞീടാൻ; കണ്ണാ ! വനസുമസുഗന്ധപരിലോല !
    വിടർത്തുന്നൂ പിഞ്ഛം ഗിരിനിഴലിലാടും മയിലുകൾ
    കൊഴിച്ചീടാൻ ബർഹം; അണിയുക ദയാപൂർവമവ നീ !!!


    കൃഷ്ണത്വര

    അമന്ദം പോകുന്നൂ വനവിജനപഥമേറി നീയാ--
    ക്കളിന്ദത്തിൻ പുത്രീപുളിനമണയുന്നു ഝടിതിയിൽ !
    ചമഞ്ഞാടാൻ വെന്പും സഖികളതിപരവശതയാൽ--
    പ്പിണങ്ങാറായ് ; വംശം ചൊടിയിണയിലണയിയ് ക്കു വേഗം !


    കൃഷ്ണതുളസി 

    നിറഞ്ഞാലും കണ്ണാ ! ഹൃദയഭുവി ഹരിതതുളസീ --
    വനം പോ; ലിക്കാലം കലിയഴുകുമത്യുഗ്രസമയം  !
    സ്വഗന്ധം ചേർത്താലും ഹരിഭജനമഗ്നഹൃദയത്തിൽ--
    പ്പരത്തൂ സൌരഭ്യം യുഗരുജകളാകവേ മുടിയാൻ  !!


    കൃഷ്ണശമം

    നിരാലംബർ നിൽപ്പൂ നമിതജനമങ്ങയുടെ  മുന്പിൽ;--
    ത്തുടച്ചാലും ശൌരേ ! പ്രണതജനനേത്രാശ്രു  വിരലാൽ !
    ഭവാനല്ലാതാർക്കീ ക്ഷുഭിതമനതരങ്ഗനിചയം   
    ശമിപ്പിയ് ക്കാനാവും ? ജലധിമദസന്ത്രാസഹരണ  !


    കൃഷ്ണമാന്ത്രികം 

    നിറഞ്ഞല്ലോ കണ്ണാ! ചഷകമതു  നിൻ കൈയിലമലം;
    വിളന്പും പെണ്ണാപ്പാലൊഴുകുവതു കാണ്മീല സുകൃതേ !
    ചിരിയ് ക്കുന്നൂ നീ; യാച്ചിരിയുടെ മനോമോഹനബലം 
    കവർന്നല്ലോ തന്വീമന; മതു തവാധീനം അബലം !


    കൃഷ്ണസൌരഭ്യം 

    തിളങ്ങുന്നൂ നെറ്റിത്തടമതിലണിഞ്ഞ മൃഗമദം
    പരത്തുന്നൂ ഗന്ധം, പരിമൃദുല മാധുര്യശിവദം ;
    ഹരേ ! വക്ഷസ്സിൽ നീയണിയുമൊരു വനമാലയിന്നെ--
    ന്നകത്തെല്ലാം ശുദ്ധീസുരഭിലത വീശുന്നു സദയം  !


    കൃഷ്ണതപനൻ

    ഭവൽഭക്തിയ് ക്കിന്നീ വികലതകളൊക്കെയുമെരിയ് ക്കാൻ
    കഴിഞ്ഞീടും കണ്ണാ ! കുടിലതകളെങ്ങുമേ നിബിഡം ;
    സമർപ്പിച്ചോൻ  നീ വിജയസഹിതം ഖാണ്ഡവവനം  
    മുഴുക്കെത്തീയ് ക്കുള്ളിൽ;  തപനദഹനാർഹമെൻ ഗർവവും !!


    കൃഷ്ണജപം 

    പൊഴിച്ചൂ കണ്ണന്മേൽ മധുവനികയിന്നെത്ര  കുസുമം ?
    ചൊരിഞ്ഞൂ  കണ്ണന്മേൽ കരിമുകിലണിയെത്ര കണിക ?
    തുളിച്ചൂ കണ്ണന്മേൽ തരുണശശിയിന്നെത്ര കിരണം ?
    ജപിയ് ക്കൂ നാവേ ! നീ ! ഹരിയുടയ പേരത്ര തവണ !

    ReplyDelete