Sunday, October 14, 2018

ധ്യാനബിന്ദു ഉപനിഷത് (49-50), യോഗചൂഡാമണി ഉപനിഷത് (13-14) എന്നിവയും ഇങ്ങനെ പറയുന്നു: പരമസത്യത്തിങ്കല്‍ എത്താത്തിടത്തോളം, മുജ്ജന്മ കര്‍മങ്ങളാല്‍ നിയന്ത്രിതമായ ആത്മാവ്, പന്ത്രണ്ട് ദളങ്ങളുള്ള മഹാചക്രത്തില്‍ കറങ്ങിക്കൊണ്ടിരിക്കും.'പരമസത്യം' (ജ്ഞാനം) സിദ്ധിക്കുമ്പോള്‍, ആത്മാവ്, മോക്ഷമടയുകയും പ്രപഞ്ചാത്മാവായ ബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുമെന്ന് ഉപനിഷത്തുക്കള്‍ പറയുന്നു (പൈംഗളോ പനിഷത്, 4:13-14). അതിനാല്‍, 'പരമസത്യത്തിങ്കല്‍ എത്താത്തിടത്തോളം' എന്ന പ്രയോഗത്തിനര്‍ത്ഥം, 'ബ്രഹ്മത്തില്‍ ലയിക്കാതെ, സ്വതന്ത്ര ഏകകമായി നില്‍ക്കുന്ന ആത്മാവ്' എന്നാണ്. അതിന്റെ അസ്തിത്വം നിലനില്‍ക്കുവോളം അങ്ങനെ എന്നര്‍ത്ഥം

No comments:

Post a Comment