Saturday, October 20, 2018

ഭാരതീയദര്‍ശനം അനുസരിച്ച് 'മനുഷ്യന്‍റെ ജീവിത ലക്ഷ്യം' ജ്ഞാനപ്രാപ്തിയാണ്. ഗൃഹസ്ഥന് ഒരു ലക്ഷ്യം, സന്ന്യാസിക്ക് വേറൊരു ലക്ഷ്യം എന്നല്ല പറയുക. ലക്ഷ്യം ഒന്നാണ്. പിന്നെ വ്യത്യാസം എവിടെയാണ്. മാര്‍ഗ്ഗത്തിലാണ് വ്യത്യാസം. ഒരേ ലക്ഷ്യത്തിലേയ്ക്ക് സഞ്ചരിക്കുന്നവര്‍ ഓരോരുത്തരും യാത്രയിലെ ഓരോ ഘട്ടത്തില്‍ എത്തിയിട്ടുണ്ട് എന്നുമാത്രം. നാം ഇപ്പോള്‍ ഏതൊരു സംസ്കാരത്തെ പ്രാപിച്ചു എന്നതാണ് നാം എത്തിയ ദൂരം. അതായത് പൂര്‍വ്വാര്‍ജ്ജിതമായ സംസ്കാരത്തിന് അനുസരിച്ചു നാം സ്വയം സൃഷ്ടിച്ച ചുറ്റുപാടുകളാണ് നമ്മുടെ നിലവിലുള്ള ജീവിതാവസ്ഥ. അവിടെ നമുക്ക് എന്താണോ ചെയ്യാനുള്ളത് എങ്ങനെയാണോ ചെയ്യാനുള്ളത് അതാണ് നമ്മുടെ ധര്‍മ്മമാര്‍ഗ്ഗം.
ഭരണാധികാരികള്‍ സ്വധര്‍മ്മം വിട്ട് യുക്തിയും നിയമവുംകൊണ്ട് ക്ഷേത്രധര്‍മ്മങ്ങളില്‍ ഇടപെടാന്‍ പോയാലോ! അതുപോലെ ക്ഷേത്രതന്ത്രിമാര്‍ തന്ത്രശാസ്ത്രവും മന്ത്രശാസ്ത്രവുംകൊണ്ട് ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ പോയാലോ?
ഓരോരുത്തര്‍ക്കും ഓരോ ധര്‍മ്മം ഉണ്ട്. ഓരോ കര്‍മ്മമേഖലയ്ക്കും അതാതിന്‍റെ ധര്‍മ്മം ഉണ്ട്. സ്വന്തം താല്പര്യങ്ങളെ മറ്റൊരാളുടെ ധര്‍മ്മം മനസ്സിലാക്കാതെ അടിച്ചേല്‍പ്പിക്കുന്നത് രാക്ഷസീയമാണ്.
ഓം..krishnakumar kp

No comments:

Post a Comment