Friday, October 26, 2018

വ്യക്തിയെ വിഴുങ്ങുന്ന ആദ്വൈതം
ദ്വൈതസിദ്ധാന്തത്തില്‍ വിശ്വസിക്കുകയും അതിന്റെ രീതികളെ പിന്തുടരുകയുമാണ് ഞാന്‍ ചെയ്യുന്നതെങ്കില്‍ എന്നെ എനിക്ക് ദ്വൈതിയായി കണക്കാക്കാം. വിശിഷ്ടാദ്വൈതത്തെയാണ് ഞാന്‍ പിന്തുടരുന്നതെങ്കില്‍ എന്നെ എനിക്ക് വിശിഷ്ടാദ്വൈതി എന്നും വിളിക്കാം. എന്നാല്‍ അദ്വൈതസിദ്ധാന്തത്തില്‍ സംഗതി മാറി. എനിക്കൊരിക്കലും എന്നെ അദ്വൈതി എന്നു വിളിക്കാനാകില്ല; കാരണം അദ്വൈതത്തില്‍ വ്യക്തി നിലനില്‍ക്കുന്നില്ല; അവന്റെ വര്‍ണത്തിനോ ആചാരത്തിനോ ലിംഗഭേദത്തിനോ, സ്ത്രീയെന്നോ പുരുഷനെന്നോ, മുതിര്‍ന്ന ആളെന്നോ കൊച്ചു കുട്ടിയെന്നോ, മനുഷ്യനെന്നോ ഇതര ജീവജാലങ്ങളെന്നോ ചരമെന്നോ അചരമെന്നോ അവിടെ പ്രസക്തിയില്ല. അവിടെ ശാശ്വതമായ തത്വത്തിനു (അനന്താവബോധം) മാത്രമേ നിലനില്പുള്ളൂ.
തത്വം അജ്ഞാനത്തെ അപ്പാടെ വിഴുങ്ങിക്കഴിയുമ്പോള്‍ അജ്ഞാനജന്യമായ വ്യക്തിത്വം (മനസ്സ്-ബുദ്ധി-അഹങ്കാരം-ചിത്തം എന്നതിന്റെ സമ്മിശ്രഭാവം) അതിന്റെ ഉറവിടത്തില്‍ ലയിച്ച് സ്വയം ഇല്ലാതായിത്തീരുന്നു.
ഞാന്‍ ഉദിക്കാത്ത സ്ഥിതി, ഞാന്‍ അതായിരിക്കുന്ന സ്ഥിതി; അത് അദ്വൈത തത്വം.
letting go

No comments:

Post a Comment