Friday, October 26, 2018

വ്യക്തിത്വം മുഖമൂടിയാണ്.
അത്  ഒരുവന്റെ ചെറിയൊരു ഭാഗം മാത്രമാണ്.
പക്ഷെ നിന്നെ നീയാക്കുന്ന
സ്വഭാവമാണ് നിന്റെ ശരിക്കുമുള്ള
വിശാലമായ ലോകം.
അത് നന്നാക്കാനാണ് നീ പരിശ്രമിക്കേണ്ടത്.
പലരും തങ്ങളുടെ ചീത്ത
മനസ്സിനെ അകത്ത് വെച്ച്
നല്ല വ്യക്തിത്വത്തിന്റെ 
മുഖം മൂടി ധരിച്ച് നടക്കുകയാണ്.
ഇത്തരം വ്യക്തികൾ സമൂഹത്തിൽ
നല്ലവരായി വാഴ്ത്തപ്പെടുമെങ്കിലും.
വ്യക്തിപരമായി അവർക്ക്
സമാധാനം ലഭിക്കില്ല.
കാരണം അവരുടെ
ഉള്ളിലെ വൃത്തികേട് 
അവർക്ക് ശരിക്കും കാണാനും
കേൾക്കാനും അനുഭവിക്കാനും
കഴിയുന്നുവെന്നതാണ്.
അതു കൊണ്ട്
ഉള്ളിൽ നല്ല സ്വഭാവം നിലറിർത്തി
പുറത്ത് നല്ല വ്യക്തിത്വം
തുറന്നുകാണിക്കുക.

No comments:

Post a Comment