യദ്വൈ തന്നപശ്യതി, പശ്യന്‍ വൈ തന്നപശ്യതി...
സുഷുപ്തിയില്‍ കാണുന്നില്ല എന്ന് പറഞ്ഞത് കണ്ടതിനു ശേഷവും കാണുന്നില്ല എന്ന അര്‍ഥത്തിലാണ്. എന്തെന്നാല്‍ ദ്രഷ്ടാവിന്റെ ദൃഷ്ടിക്ക് നാശമുണ്ടാവില്ല. ഒരിക്കലും നാശമില്ലാത്തതാണ്. അതില്‍ നിന്ന് വേറിട്ട് ഒരു വസ്തുവിനെ കാണാനാകില്ല. അതല്ലാതെ രണ്ടാമതൊരു വസ്തു ഇല്ല.
സുഷുപ്തിയില്‍ അവിദ്യ മൂലമുള്ള ദ്വൈതം ഇല്ലാത്തതിനാ
ല്‍ ദര്‍ശനത്തിന് വിഷയവും ഇല്ല. അതിനാലാണ് കാണുന്നില്ല എന്നു പറഞ്ഞത്. അഗ്നിക്ക് ചൂട് എന്ന പോലെ, സൂര്യന് പ്രകാശം എന്ന പോലെയാണ് കാഴ്ച. ദ്രഷ്ടാവിന്റെ സ്വഭാവമാണ് ദര്‍ശനം. അത് ഒരിക്കലും ഇല്ലാതായിത്തീരുന്നില്ല. അവിദ്യ മൂലം തന്നില്‍ നിന്ന് വേറെയായി മറ്റൊരു വസ്തുവുണ്ടെങ്കില്‍ ആ ദര്‍ശന ശക്തിയെ നമുക്ക് അനുഭവപ്പെടുന്നു. അപ്പോഴാണ് കാണുന്നുവെന്ന് പറയുന്നത്. ഉറക്കത്തില്‍ രണ്ട് എന്ന ഭാവമില്ല. അതിനാല്‍ കാഴ്ചയും ഇല്ല.
അഗ്നിയുടെ ചൂട് പോലെയും സൂര്യന്റെ പ്രകാശം പോ
ലെയും ദ്രഷ്ടാവായ ആത്മാവിന്റെ ദര്‍ശനവും നിത്യമാണ്.
ഇനി മറ്റ് ഇന്ദ്രിയങ്ങളുടെ ശക്തികളെപ്പറ്റിയും ഇതുപോ
ലെ പറയുന്നു.
യദ്വൈ തന്നജിഘ്രതി...
സുഷുപ്തിയില്‍ മണക്കുന്നില്ല എന്ന് പറഞ്ഞത് മണം അറിഞ്ഞതിന് ശേഷവും മണക്കുന്നില്ല എന്നറിയണം. മണക്കുന്നയാളുടെ മണക്കാനുള്ള ശക്തിക്ക് നാശമില്ല ഒരിക്കലും നാശമില്ലാത്തതാണ്. അതില്‍ നിന്ന് വേറിട്ട് ഒന്നിനെ മണക്കാന്‍ രണ്ടാമതൊരു വസ്തു ഇല്ല.
യദ്വൈ തന്നരസയതേ രസയന്‍...
സുഷുപ്തിയില്‍ സ്വാദറിയുന്നില്ലെന്ന് പറഞ്ഞത് സ്വാദ് അറിഞ്ഞതിന് ശേഷവും സ്വാദറിയുന്നില്ല എന്ന അര്‍ഥത്തിലാണ്. രസം അറിയാനുള്ള ഒരാളുടെ രസനാശക്തിക്ക് നാശമുണ്ടാവില്ല. അത് ഒരിക്കലും നാശമില്ലാത്തതാണ്. അതില്‍ നിന്ന് വേറെയായി മറ്റൊരു വസ്തു ഇല്ലാത്തതിനാലാണ് ഇത്.
യദ്വൈ തന്നവദതി വദന്‍ വൈ തന്നവദതി...
സുഷുപ്തിയില്‍ സംസാരിക്കുന്നില്ലെന്ന് പറയുന്നത് സംസാരിക്കുന്നവനാണെങ്കിലും സംസാരിക്കുന്നില്ല എന്നറിയണം. പറയുന്നയാളുടെ സംസാരശേഷിക്ക് നാശമില്ല. അത് ഒരിക്കലും നശിക്കാത്തതാണ്. തന്നില്‍ വേറിട്ടൊന്ന് ഇല്ലാത്തതിനാലാണ് സംസാരിക്കേണ്ടാത്തത്.
യദ്വൈ തന്നശൃണോതി ശൃണ്വന്‍...
സുഷുപ്തിയില്‍ കേള്‍ക്കുന്നില്ല എന്ന് പറയുന്നത് കേള്‍ക്കുന്നവനെങ്കിലും കേള്‍ക്കുന്നില്ല എന്നര്‍ഥം. കേള്‍ക്കുന്നയാളുടെ കേള്‍വി ശക്തിക്ക് നാശമില്ല. അത് ഒരിക്കലും നാശമില്ലാത്തതാണ്. അതില്‍ വേറെയായി കേള്‍ക്കാന്‍ രണ്ടാമതൊരു വസ്തു ഇല്ല.
യദ്വൈ തന്നമനുതേ മന്വാനോ...
സുഷുപ്തിയില്‍ മനനം ചെയ്യുന്നില്ലെന്ന് പറഞ്ഞത് മനനം ചെയ്യുന്നവനെങ്കിലും മനനം ചെയ്യുന്നില്ല എന്നറിയണം. മനനം ചെയ്യുന്നയാളുടെ മനനശക്തിക്ക് നാശമില്ല. അത് ഒരിക്കലും നശിക്കാത്തതാണ്. മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാന്‍ അതില്‍ നിന്ന് വേറെയായി ഒന്നുമില്ല.
യദ്വൈ തന്നസ്പൃശതി സ്പൃശന്‍ വൈ...
സുഷുപ്തിയില്‍ സ്പര്‍ശിക്കുന്നില്ല എന്ന് പറയുന്നത് സ്പര്‍ശിക്കുന്നവനാണെങ്കിലും സ്പര്‍ശിക്കുന്നില്ല എന്നര്‍ഥം. സ്പര്‍ശിക്കുന്നയാളുടെ സ്പര്‍ശന ശക്തിക്ക് നാശമില്ല. അത് ഒരിക്കലും നശിക്കാത്തതാണ്. തൊട്ടറിയാനായി രണ്ടാമതൊരു വസ്തു ഉണ്ടായിട്ടു വേണ്ടേ?
യദ്വൈ തന്നവിജാനാതി വിജാനന്‍ വൈ...
സുഷുപ്തിയില്‍ അറിയുന്നില്ലെന്ന് പറയുന്നത്, അറിയുന്നവനാണെങ്കിലും അറിയുന്നില്ല എന്ന അര്‍ഥത്തിലാണ്. അറിയുന്നയാളുടെ അറിയാനുള്ള ശക്തിക്ക് നാശമില്ല. എന്തെന്നാല്‍ അത് ഒരിക്കലും നശിക്കാത്തതാണ്. അറിയാനായി രണ്ടാമതൊരു വസ്തു ഇല്ല.
സ്വാമി അഭയാനന്ദ
No comments:
Post a Comment