പ്രാണന്റെ ശ്രേഷ്ഠതയെ വെളിവാക്കുന്ന ഒരു കഥയാണ് .
ബൃഹദാരണ്യകം ഒന്നാം ബ്രാഹ്മണത്തിന്റെ തുടക്കം. ഒരിക്കല്‍ ഇന്ദ്രിയങ്ങള്‍ തമ്മില്‍ കലഹമുണ്ടായി. ഓരോ ഇന്ദ്രിയവും താനാണ് കേമന്‍ എന്ന് അഹങ്കരിച്ചു. ഒടുവില്‍ ആരാണു കേമന്‍ എന്നറിയാന്‍ എല്ലാവരും കൂടി പ്രജാപതിയുടെ അടുത്തുചെന്നു. നിങ്ങളില്‍ ആര് വിട്ടുപോയാലാണോ ശരീരം ഏറ്റവും നികൃഷ്ടമാകുന്നത് അവനാണ് നിങ്ങളില്‍വെച്ച് ശ്രേഷ്ഠന്‍ എന്ന് പ്രജാപതി വിധിച്ചു.
അതറിയാനായി ഓരോ ഇന്ദ്രിയവും ഓരോ വര്‍ഷം ശരീരം വിട്ട് മാറി നിന്നു. ദേഹത്തിനു പറയത്തക്ക കോട്ടമൊന്നും തട്ടിയില്ല. അവസാനം പ്രാണന്‍ പുറത്തുപോകാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രിയങ്ങള്‍ക്കു ദേഹത്തില്‍ നില്‍ക്കുവാന്‍ സാധിക്കാതെ വന്നു. തുടര്‍ന്ന് ഇന്ദ്രിയങ്ങളെല്ലാം പ്രാണന്റെ ശ്രേഷ്ഠതയെ അംഗീകരിച്ചു എന്നതാണ് കഥ. ഇതു വഴി പ്രാണന്റെ മാഹാത്മ്യം ബോധ്യപ്പെടുത്തി സര്‍വാത്മാവായി പ്രാണനെ ഉപാസിക്കാന്‍ ഉപദേശിക്കുന്നു.
No comments:
Post a Comment