Friday, October 26, 2018

സമൂഹത്തില്‍ ധര്‍മ്മച്യുതിയുണ്ടാകുമ്പോള്‍, ഒരു സാധുവിന് ജീവിക്കാനാവാത്തവിധം ദുഷ്ടന്മാരില്‍നിന്നും ഉപദ്രവമുണ്ടാകുമ്പോള്‍...ധര്‍മ്മപരിപാലനത്തിനും സാധുജനസംരക്ഷണത്തിനുമായി അതാതു കാലത്തിലും ദേശത്തിലും ഭഗവാന്‍ അവതരിക്കുന്നു.
നമ്മുടെയുള്ളിലും ഇതു സദാ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു തെറ്റിലേര്‍പ്പെടുമ്പോള്‍ അന്തര്യാമിയായ ഭഗവാന്‍ (മനഃസാക്ഷി) നമ്മിലുണര്‍ന്ന് നമ്മെ അതില്‍നിന്നും പിന്തിരിപ്പിക്കുന്നതുതന്നെയാണ് ഈ അവതാരം എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്നു കരുതാനാണ് എപ്പോഴുമിഷ്ടം. ആന്തരികമായി ഭഗവാന്‍ ഉദിച്ചുയരുന്നതുകാണുന്ന അകക്കണ്ണ് സദാ തുറന്നിരിക്കുമ്പോഴാണല്ലോ ജീവിതത്തിനുതന്നെ അര്‍ഥമുണ്ടാകുന്നത്.
ഏതോ പ്രേരണയാലും ദൗര്‍ബല്യത്താലുമുണ്ടാകുന്ന തെറ്റുകളിലേക്കുള്ള ചുവടുവയ്പ്പുകള്‍ അതാതു സമയത്തും കാലത്തും സ്വയം ഓര്‍മ്മിക്കാനും തെറ്റുകളിലേക്കെടുത്തു ചാടാതിരിക്കാനുമുള്ള വിവേകശക്തി ഓരോരുത്തര്‍ക്കുമുണ്ടാകുന്നതോടെ സമൂഹം മൊത്തത്തില്‍ പുനരുദ്ധരിക്കപ്പെടുകയാണ്. ഇതുതന്നെയാണ് ഭഗവാന്റെ അവതാരലക്ഷ്യവും.
letting go

No comments:

Post a Comment