Friday, October 26, 2018

ഇതിനെ വിട്ട് അതായിരിക്കുക
'ഇത്' (സ്വയമേവ ഉണ്മയല്ലാത്ത വേറിട്ട വ്യക്തിത്വം അഥവാ അഹംവൃത്തി) ആയിരിക്കുമ്പോള്‍ ദ്വന്ദചിന്തകള്‍, അന്യതാഭാവം, സുഖ-ദുഃഖസമ്മിശ്രം. 'ഇതു' വിട്ട്, 'അത്' (ആത്മസ്വരൂപം) ആയിരിക്കുമ്പോള്‍ ശോകമോഹങ്ങള്‍ക്കു വിട, അനന്യതാഭാവം, സകലതിലും തൃപ്തി, സദാ ആനന്ദഭാവം.
ഞാന്‍ എന്ന അല്പഭാവം വിട്ട്, ഞാന്‍ എന്ന അനന്തഭാവത്തിലമരുന്ന, സകലതും താനായിക്കരുതുന്ന അനന്യബോധം അഥവാ സാക്ഷാത്കാരസ്ഥിതിയാണ് മോക്ഷം.
നരനെ വിട്ട് നാരായണനായി നിലനില്‍ക്കണോ, അതോ നാരായണനെ വിട്ട് നരഭാവത്തിലേക്ക് തരംതാഴണമോ എന്നു നിശ്ചയിക്കാനുള്ള അവകാശം നാമോരുത്തര്‍ക്കുമുണ്ട്.

No comments:

Post a Comment