ആകാശത്തെ ഏറ്റവും ശ്രേഷ്ഠമായ ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ ബ്രഹ്മത്തിന്റെ ഗുണമുള്ളവനാകും. ബ്രഹ്മത്തിന്റെ പരിമരമായി ആകാശത്തെ ഉപാസിക്കുന്നവരുടെ ശത്രുക്കള്‍ ഇല്ലാതാകും. അങ്ങോട്ട് ആരേയും ദ്വേഷിച്ചില്ലെങ്കിലും ഇങ്ങോട്ട് ആര്‍ക്കെങ്കിലും വിദ്വേഷം വച്ചുപുലര്‍ത്തുന്നവരെയാണ് ശത്രുക്കള്‍ എന്ന് പറഞ്ഞത്. ഇദ്ദേഹത്തിന്റെ എതിരാളികളെല്ലാം നശിച്ചുപോകും ഈ ഉപാസനയിലൂടെ. വായുവിനെയും പരിമരമായി പറയാറുണ്ട്. വായു ആകാശത്തില്‍നിന്ന് വേറെയല്ല. എന്നാല്‍ വായു സ്വരൂപമായ ആകാശത്തെ പരിപരമായി ഉപാസിക്കണം.
പ്രാണവാ അന്നം...... എന്നു തുടങ്ങി ആകാശം വരെയുള്ള കാര്യത്തിന് മാത്രമേ അന്നമെന്നും അന്നാദമെന്നും പറഞ്ഞത്. ഇതില്‍ മാത്രമേ കഴിക്കുന്നതും കഴിക്കുന്നവനും എന്ന നിലയില്‍ സംസാരത്തെ പറഞ്ഞത്. ആത്മാവില്‍ സംസാരമില്ല. ഭ്രാന്തികൊണ്ടാണ് ആത്മാവില്‍ സംസാരമുണ്ടെന്ന് തോന്നുന്നത്. ശ്രുതികൊണ്ടും വ്യക്തികൊണ്ടും ആത്മാവ് അസംസാരിയെന്ന് ഉറപ്പാക്കാം. ജീവനും ഈശ്വരനും ഒന്നായതിനാല്‍ ആത്മാവിന് സുഖദുഃഖരൂപമായ സംസാരമുണ്ടെന്ന് പറയാന്‍ സാധിക്കില്ല
No comments:
Post a Comment