Saturday, October 27, 2018

ദുഃഖത്തില്‍ നിന്ന് മോചനത്തിനുള്ള ഒറ്റവഴി സുഖം ഉപേക്ഷിക്കുകയാണ്. എന്തെന്നാല്‍, ഇവ രണ്ടും പരസ്പര ബദ്ധങ്ങളത്രേ. ഒരുവശം സൗഖ്യം, മറുവശം ദുഃഖം; ഒരുവശം ജീവിതം, മറുവശം മരണം. മരണത്തെ അതിക്രമിക്കാനുള്ള ഒറ്റവഴി ജീവിതത്തോടുള്ള തൃഷ്ണ വെടിയുകയാകുന്നു. ജീവിതവും മരണവും രണ്ടു കാഴ്ചപ്പാടില്‍ നിന്നു കാണുന്ന ഒരേ വസ്തുവാണ്. ദുഃഖമില്ലാത്ത സുഖമെന്നും മരണമില്ലാത്ത ജീവിതമെന്നുമുള്ള സങ്കല്പങ്ങള്‍ സ്‌കൂള്‍കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പറ്റിയതാണ്. ചിന്തകന്മാര്‍ അവയുടെ അന്യോന്യവിരുദ്ധത മനസ്സിലാക്കി രണ്ടിനേയും ത്യജിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ഒരു കാര്യത്തിനും പ്രശംസയോ പാരിതോഷികമോ കാംക്ഷിക്കാതിരിക്കുക. നാം ഒരു സത്പ്രവൃത്തി ചെയ്തു കഴിയുമ്പോഴേയ്ക്കും അതിനു ബഹുമതി കിട്ടണമെന്നാഗ്രഹിച്ചു തുടങ്ങുന്നു. അത്തരം ആഗ്രഹങ്ങളുടെ ഫലമായി ദുഃഖം വന്നേ തീരൂ.

No comments:

Post a Comment